Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വർഷങ്ങൾ മനസ്സിൽ കൊണ്ടു നടന്ന മിൽഖാ സിങിന്റെ ആ മോഹം പൂവണിഞ്ഞു; മാഡം തുസാഡ്‌സിൽ സ്ഥാപിക്കാനായുള്ള പറക്കും സിങിന്റെ പ്രതിമ ഛണ്ഡീഗഡിൽ അനാച്ഛാദനം ചെയ്തു: ഓടാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ മെഴുക് പ്രതിമ ഡൽഹിയിൽ തുറക്കുന്ന മാഡംതുസാഡ്‌സ് മ്യൂസിയത്തിൽ കൗതുകമാവും

വർഷങ്ങൾ മനസ്സിൽ കൊണ്ടു നടന്ന മിൽഖാ സിങിന്റെ ആ മോഹം പൂവണിഞ്ഞു; മാഡം തുസാഡ്‌സിൽ സ്ഥാപിക്കാനായുള്ള പറക്കും സിങിന്റെ പ്രതിമ ഛണ്ഡീഗഡിൽ അനാച്ഛാദനം ചെയ്തു: ഓടാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ മെഴുക് പ്രതിമ ഡൽഹിയിൽ തുറക്കുന്ന മാഡംതുസാഡ്‌സ് മ്യൂസിയത്തിൽ കൗതുകമാവും

ന്യൂഡൽഹി: മിൽഖാ സിങിന്റെ ആ മോഹത്തെ കുറിച്ച് അറിയണമെങ്കിൽ വർഷങ്ങൾ പുറകോട്ട് പോകണം. ഏതാണ്ട് അറുപത് വർഷത്തോളം. അന്ന് കാർഡിഫിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാണ് മിൽഖാ സിങ് ലണ്ടനിൽ എത്തുന്നത്. 40 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയ താരം ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. കാർഡിഫിൽ നടന്ന ആ മത്സരത്തിന് ശേഷം ഇന്ത്യയുടെ ഇതിഹാസ താരം ആദ്യം പോയത് മാഡം തുസാഡ്‌സ് മ്യൂസിയത്തിലേക്കാണ്.

എലിസബത്ത് രാജ്ഞിയിൽ നിന്നും സ്വർണ മെഡലും വാങ്ങിയ മിൽഖാ സിങും കൂട്ടരും നേരെ പോയത് മാഡം തുസാഡ്‌സ് മ്യൂസിയത്തിലേക്കാണ്. മ്യൂസിയത്തിൽ പ്രമുഖരുടെ മെഴുക് പ്രതിമകൾ കണ്ട മിൽഖാ സിങിനും ഒരു മോഹം തോന്നി. ഇന്ത്യയ്ക്ക് വേണ്ടി ചരിത്ര നേട്ടം സ്വന്തമാക്കിയ തന്റെ മെഴുക് പ്രതിമയും ഒരിുക്കൽ ഇവിടെ സ്ഥാപിക്കപ്പെടും. ഇപ്പോൾ വർഷങ്ങൾ പിന്നിട്ടപ്പോൾ മിൽഖാ സിങിന്റെ ആ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്.

ന്യൂഡൽഹിയിൽ സ്ഥാപിക്കുന്ന മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ സ്ഥാപിക്കാനുള്ള ഇന്ത്യൻ ഇതിഹാസ താരത്തിന്റെ പ്രതിമ ഛണ്ഡിഗഡിൽ അനാഛാദനം ചെയ്തു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച 50 വ്യക്തികൾക്കൊപ്പമാണ് മിൽഖാ സിങ്ങിന്റെ പ്രതിമയും മ്യൂസിയത്തിൽ സ്ഥാപിക്കുന്നത്.

ന്യൂഡൽഹിയിൽ ഡിസംബർ ഒന്നിന് തുറക്കുന്ന മദാം തുസാഡ്സ് മ്യൂസിയത്തിലാണു പ്രതിമ സ്ഥാപിക്കുക. കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടിയ ആദ്യ കായികതാരമാണ് മിൽഖാ സിങ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP