Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർദ്ദിക് പാണ്ഡ്യ അടിച്ചു 'ഷേപ്പു' മാറ്റി; പാണ്ഡ്യയുടെ സിക്‌സർ പതിച്ച് മുഖം തകർന്ന യുവാവ് ആശുപത്രിയിൽ

ഹർദ്ദിക് പാണ്ഡ്യ അടിച്ചു 'ഷേപ്പു' മാറ്റി; പാണ്ഡ്യയുടെ സിക്‌സർ പതിച്ച് മുഖം തകർന്ന യുവാവ് ആശുപത്രിയിൽ

ബംഗളൂരു: ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ സിക്‌സറടിയിൽ യുവാവിന്റെ മുഖം തകർന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിന മത്സരത്തിനിടെയാണ് സംഭവം. ഹർദിക് പാണ്ഡ്യയുടെ കൂറ്റൻ സിക്‌സർ യുവാവിന്റെ മുഖത്ത് തന്നെ പതിക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഒന്നാം പവലിയനിൽ ഇരുന്ന് മത്സരം കാണുകയായിരുന്ന ടോസിറ്റ് അഗർവാൾ (24) എന്ന യുവാവിന്റെ മുഖമാണ് തകർന്നത്. പന്ത് മുഖത്തുകൊണ്ട യുവാവിന്റെ ചുണ്ടും പല്ലുകളും തകർന്നു.

സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്ന ടോസിറ്റ് കോംപ്ലിമെന്ററി പാസ് നേടിയാണ് മത്സരം കാണാൻ എത്തിയത്. കീഴ്ചുണ്ടിന്റെ താഴെയായി മൂന്ന് സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പാണ്ഡ്യയുടെ സിക്‌സറിന്റെ ദിശ യുവാവ് മനസിലാക്കിയെങ്കിലും പന്ത് വന്നപ്പോൾ ഒഴിഞ്ഞ് മാറാൻ സാധിച്ചില്ല. ഇതോടെ നേരെ മുഖത്ത് പന്ത് പതിക്കുകയായിരുന്നു. യുവാവിന്റെ പരിക്ക് സാരമുള്ളതാണെങ്കിലും ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ സുരേഷ് റെയ്‌നയുടെ സിക്‌സർ ദേഹത്ത് പതിച്ച് സതീഷ് എന്ന ആറ് വയസുകാരനായ കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP