Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈയേറ്റക്കാരനെ സംരക്ഷക്കുന്നത് മകനുവേണ്ടി; മാർത്താണ്ഡം കായലിലെയും മാത്തൂർ ദേവസത്തിലെയും കള്ളക്കളിക്കാരനെ തൊട്ടാൽ പീതാംബരൻ മാസ്റ്റർക്ക് പൊള്ളും; ഉഴവൂർ വിജയനെ പീഡിപ്പിച്ച് കൊന്നവർക്കും സംരക്ഷണം; മന്ത്രി തോമസ് ചാണ്ടിയെ വിമർശിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് സന്ദേശവുമായി മുജീബ് റഹ്മാനെ പുറത്താക്കി; ശരത് പവാറിന്റെ മനസും കൈയേറ്റക്കാരനൊപ്പം

കൈയേറ്റക്കാരനെ സംരക്ഷക്കുന്നത് മകനുവേണ്ടി; മാർത്താണ്ഡം കായലിലെയും മാത്തൂർ ദേവസത്തിലെയും കള്ളക്കളിക്കാരനെ തൊട്ടാൽ പീതാംബരൻ മാസ്റ്റർക്ക് പൊള്ളും; ഉഴവൂർ വിജയനെ പീഡിപ്പിച്ച് കൊന്നവർക്കും സംരക്ഷണം; മന്ത്രി തോമസ് ചാണ്ടിയെ വിമർശിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് സന്ദേശവുമായി മുജീബ് റഹ്മാനെ പുറത്താക്കി; ശരത് പവാറിന്റെ മനസും കൈയേറ്റക്കാരനൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തോമസ് ചാണ്ടിക്കെതിരെ പ്രതികരിച്ചവർക്കെതിരെ കടുത്ത നിലപാടുമായി എൻസിപി. കായൽ കൈയേറ്റ വിവാദത്തിൽ തോമസ് ചാണ്ടിക്കെതിരെ പ്രതികരിച്ചതിന് എൻസിപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അഡ്വ. മുജീബ് റഹ്മാനെ പുറത്താക്കി. എന്നാൽ മുജീബ് റഹ്മാൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് എൻസിപി നേതൃത്വത്തിന്റെ വിശദീകരണം. കൈയേറ്റക്കാരനെ സംരക്ഷിക്കുന്നത് മകനുവേണ്ടിയാണെന്ന് ആരോപണവുമായി മൂജീബ് റഹ്മാനും രംഗത്തെത്തി.

പുറത്താക്കിയതിന് പിന്നാലെ തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുജീബ് റഹ്മാൻ രംഗത്തെത്തി. എൻസിപി സംസ്ഥാന പ്രസിഡന്റായ ടിപി പീതാംബരൻ മാസ്റ്ററിന്റെ മകനും കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിൽ അംഗവുമായ ടിപി സജനെ സംരക്ഷിക്കാനായാണ് പ്രസിഡന്റ് തന്നെ പുറത്താക്കിയതെന്ന് മുജീബ് റഹ്മാൻ മറുനാടനോട് പറഞ്ഞു. ചാനൽ ചർച്ചകളിലും മറ്റും തോമസ് ചാണ്ടിയോടുള്ള വിയോജിപ്പ് മുജീബ് റഹ്മാൻ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ തന്നെ പാർട്ടിയുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മുജീബ് റഹ്മാനെ നീക്കുകയും ചെയ്തു. പാർട്ടിയുടെ സംസ്ഥാന യുവജന ഘടകത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഇന്ന് കോഴിക്കോട് ചേർന്ന എൻസിപി സംസ്ഥാന സമിതി നേതൃത്വമാണ് മുജീബ് റബ്മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുറത്താക്കിയതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. നടപടിക്കു കേന്ദ്രനേതൃത്തിന്റെ അംഗീകാരമുണ്ടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. ഒപ്പം തോമസ് ചാണ്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിവാദങ്ങളിൽ പാർട്ടി മന്ത്രിക്കൊപ്പമാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞു.

എൻ.സി.പിയിലെ ഒരുവിഭാഗം നേതാക്കൾ കൊച്ചിയിൽ യോഗം ചേരുകയും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എൻ.സി.പിയിലെ എട്ട് ജില്ല പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിവാദം പുറത്ത് വന്നതിന് പിന്നാലെ തോമസ് ചാണ്ടിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടും മുജീബ് റഹാമാൻ പരാതി നൽകിയിരുന്നു. ഉഴവൂർ വിജയനെതിരെ എൻസിപി നേതാവ് സുൾഫിക്കർ മയൂരി കൊലവിളി നടത്തിയിരുന്നെന്നും ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതെന്നും എൻസിപിയുടെ യുവജനസംഘടന എൻവൈസിയുടെ പ്രസിഡന്റായിരുന്ന മുജീബ് റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകി.

ചാണ്ടിയുടെ നിയമലംഘനം സർക്കാർ തലത്തിലും പാർട്ടി തലത്തിലും അന്വേഷിക്കണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത നിലപാടിയിലേക്ക് പോകുമെന്നും മുജീബ് പറഞ്ഞിരുന്നു. പുറത്താക്കപ്പെട്ട മുജീബ് റഹ്മാൻ നിലവിൽ എൻ.സി.പി ദേശീയ സമിതി അംഗം, നാഷണലിസ്റ്റ് ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി താൻ പാർട്ടിയിൽ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും മുജീബ് റഹ്മാൻ പ്രതികരിച്ചു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP