Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മ്യാന്മർ വിട്ട് പുറത്തെത്തിയാലും രോഹിങ്യകൾക്ക് സമാധാനമില്ല; ശ്രീലങ്കയിലെ യുഎൻ അഭയാർഥി ക്യാമ്പിനു നേരെ ആക്രമണം അഴിച്ചുവിട്ടത് ബുദ്ധ സന്യാസിയുടെ നേതൃത്വത്തിലുള്ള സംഘം; രോഹിങ്യൻ മുസ്ലീങ്ങളെ ആക്രമിച്ച ഗുണ്ടാ സമ്പ്യാസി അറസ്റ്റിൽ

മ്യാന്മർ വിട്ട് പുറത്തെത്തിയാലും രോഹിങ്യകൾക്ക് സമാധാനമില്ല; ശ്രീലങ്കയിലെ യുഎൻ അഭയാർഥി ക്യാമ്പിനു നേരെ ആക്രമണം അഴിച്ചുവിട്ടത് ബുദ്ധ സന്യാസിയുടെ നേതൃത്വത്തിലുള്ള സംഘം; രോഹിങ്യൻ മുസ്ലീങ്ങളെ ആക്രമിച്ച ഗുണ്ടാ സമ്പ്യാസി അറസ്റ്റിൽ

സ്വന്തം മണ്ണിൽ നിലനിൽപ്പില്ലാതെ പലായനം ചെയ്തവരാണ് രോഹിങ്യൻ മുസ്ലീങ്ങൾ. മ്യാന്മറിൽനിന്ന് അയൽ രാജ്യങ്ങളിലേക്ക് ജീവനുംകൊണ്ടോടി രക്ഷപ്പെട്ട അവർക്ക് പട്ടിണിയോടും ദാരിദ്ര്യത്തോടും മാത്രമല്ല പോരാടേണ്ടിവന്നത്. അന്നാട്ടിൽനിന്നുള്ള എതിർപ്പുകളും അവരുടെ ജീവിതം അസ്ഥാനത്താക്കി. ശ്രീലങ്കയിൽ രോഹിങ്യൻ അഭയാർഥികൾക്കായി ഐക്യരാഷ്ട്ര സഭ ആരംഭിച്ച അഭയാർഥി ക്യാമ്പിലെത്തി ആക്രമണം അഴിച്ചുവിട്ടത് ബുദ്ധസന്യാസിയുടെ നേതൃത്വത്തിലുള്ള സംഘം!

അക്കീമന ദയരത്‌ന എന്ന ഗുണ്ടാ സന്യാസിയാണ് അനുയായികളെയും കൂട്ടിയെത്തി രോഹിങ്യൻ അഭയാർഥികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൗണ്ട് ലാവിനിയയിലെ കോടതിയിൽ ഹാജരാക്കിയ സന്യാസിയെ റിമാൻഡ് ചെയ്തു. അന്യായമായി സംഘം ചേർന്നതിനും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സമുണ്ടാക്കിയതിനും സന്യാസിക്കെതിരെ കേസെടുത്തു.

അഹിംസയിൽ വിശ്വസിക്കുന്ന ബുദ്ധസന്യാസിമാർക്കിടയിൽ ഇത്തരമൊരു ഗുണ്ടാ സന്യാസി എത്തിയതിൽ മറ്റുള്ളവർ നടുക്കത്തിലാണെന്ന് പൊലീസ് പറയുന്നു. ബുദ്ധമത വിശ്വാസികൾക്ക് അപമാനകരമായ രീതിയിൽ പ്രവർത്തിച്ചതിനും ദയരത്‌നയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ദയത്‌നയുടെ നേതൃത്വത്തിലുള്ള സിംഹളീസ് നാഷണൽ ഫോഴ്‌സ് എന്ന ഗുണ്ടാസംഘമാണ് അഭയാർഥി ക്യാമ്പിൽ അക്രമം നടത്തിയത്. 31 രോഹിങ്യൻ അഭയാർഥികളാണ് ഇവിടെയുണ്ടായരുന്നത്. അവർതന്നെയാണ് ഗുണ്ടാസന്യാസിയുടെ അക്രമങ്ങൾ പകർത്തി രോഹിങ്യകളുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതും. ഈ വീഡിയോ കണ്ട പ്രദേശവാസികൾ അഭയാർഥി ക്യാമ്പിൽ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ഇതിൽ ഏതാനും ബുദ്ധ സന്യാസികളുമുണ്ടായിരുന്നു.

അഭയാർഥി ക്യാമ്പിലെ മുകൾ നിലയിലുള്ള മുറിയിൽ അഭയം തേടിയ രോഹിങ്യകളെ ഒടുവിൽ പൊലീസെത്തിയാണ് സുരക്ഷിത സ്ഥാനത്തേയ്ക്ക് കയറിയത്. സംഭവത്തിന്റെ പേരിൽ അഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തുമ്പോൾ മൃഗങ്ങളെപ്പോലെയാണ് ബുദ്ധസന്യാസിമാർ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP