Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മര്യാദയ്ക്ക് നാടുഭരിച്ചിരുന്ന സദ്ദാമിനെ ഇല്ലാക്കഥ പറഞ്ഞ് കൊന്നുകളഞ്ഞ് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ട് അമേരിക്ക പോയി; നിയന്ത്രണം പിടിച്ചെടുത്ത ഐസിസിനെ റഷ്യക്കാർ അമർത്തി; സ്വാതന്ത്ര്യം ആയപ്പോഴേക്കും വീണ്ടും ആഭ്യന്തര കലഹം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച കുർദികൾ ഇറാഖിനെ ചിന്നഭിന്നമാക്കിയേക്കും

മര്യാദയ്ക്ക് നാടുഭരിച്ചിരുന്ന സദ്ദാമിനെ ഇല്ലാക്കഥ പറഞ്ഞ് കൊന്നുകളഞ്ഞ് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ട് അമേരിക്ക പോയി; നിയന്ത്രണം പിടിച്ചെടുത്ത ഐസിസിനെ റഷ്യക്കാർ അമർത്തി; സ്വാതന്ത്ര്യം ആയപ്പോഴേക്കും വീണ്ടും ആഭ്യന്തര കലഹം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച കുർദികൾ ഇറാഖിനെ ചിന്നഭിന്നമാക്കിയേക്കും

മാധാനമെന്തെന്ന് ഇറാഖികൾ അറിഞ്ഞിട്ട് പതിറ്റാണ്ടുകളായി. സർവസംഹാരിയായ ആയുധം കൈവശംവെച്ചിരിക്കുന്നുവെന്ന പേരിൽ സദ്ദാം ഹുസൈനെ അധികാരത്തിൽനിന്ന് പുറത്താക്കുകയും ഒടുവിൽ വധിക്കുകയും ചെയ്തശേഷം അമേരിക്ക പോയതോടെ അവരുടെ ജീവിതം താറുമാറായതാണ്. പിന്നീട്, രാജ്യത്തെ അസ്ഥിരത മുതലെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജനജീവിതം ദുസ്സഹമാക്കി. റഷ്യയുടെ സഹായത്തോടെ ഐസിസിനെ അമർച്ച ചെയ്തുകഴിഞ്ഞപ്പോഴേക്കും സ്വാതന്ത്ര്യവാദവുമായി കുർദുകൾ രംഗത്തെത്തി.

ഹിതപരിശോധനയിൽ സ്വാതന്ത്ര്യത്തിന് അനുകൂലമായി കുർദുകളൊന്നടങ്കം വോട്ട് ചെയ്തതോടെ, ഇറാഖ് മറ്റൊരു ആഭ്യന്തര കലാപത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. ഇറാഖ് സർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച കുർദുകൾ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധനാ ഫലം ഇറാഖ് സർക്കാർ അംഗീകരിക്കില്ലെന്നുറപ്പാണ്. സ്വതന്ത്ര രാഷ്ട്രമെന്ന കുർദുകളുടെ മോഹത്തിന് ഈ ഫലം കൂടുതൽ ഊർജം പകരുന്നതോടെ, കലാപം ഉറപ്പാണെന്ന് വിലയിരുത്തപ്പെടുന്നു.

2003-ൽ അമേരിക്കൻ നേതൃത്വത്തിലുള്ള സൈന്യം സദ്ദാം ഹുസൈനെ പുറത്താക്കിയതിനുശേഷം വടക്കൻ ഇറാഖിൽ കുർദുകൾ സ്വയംഭരണം പ്രഖ്യാപിച്ച് ഭരണം നടത്തുകയാണ്. സ്വതന്ത്ര രാജ്യമാവുകയെന്ന കുർദുകളുടെ ആവശ്യത്തിന് ഹിതപരിശോധനാ ഫലം കൂടുതൽ ആവേശം പകരുമ്പോൾ അത് വലിയ കലാപങ്ങൾക്കിടയാക്കും. ഇറാഖി സേനയും കുർദിഷ് പെഷ്‌മെർഗ പോരാളികളുമായുള്ള ഏറ്റുമുട്ടലിനാകും ഇത് വഴിതെളിക്കുക.

ഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് ഇറാഖ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുർദ് മേഖലകളിൽ കൂടുതൽ സൈന്യത്തെ നിയോഗിക്കാനും സർക്കാർ ഒരുക്കം തുടങ്ങിയിട്ടുണ്ട്. കുർദിഷ് തലസ്ഥാന നഗരമായ എർബിലിലേക്കുള്ള നയതന്ത്ര ഇടപെടലുകൾ നിർത്തിവെക്കണമെന്ന് ഇറാഖ് സർക്കാർ മറ്റു രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുർദ് മേഖലയ്ക്ക് മുകളിലൂടെയുള്ള വ്യോമപാതയും ഇറാഖ് അടച്ചു. ഇതൊക്കെ സംഘർഷത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.

സ്വതന്ത്ര രാജ്യമാകാൻ പോന്ന സാമൂഹികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ വളർച്ച കുർദിസ്താൻ നേടിയിട്ടില്ല. അന്താരാഷ്ട്ര സമൂഹവും കുർദിസ്താനെ മറ്റൊരു രാജ്യമായി പരിഗണിക്കുന്നില്ല. ആ നിലയ്ക്ക് ഹിതപരിശോധനാ ഫലം എന്തായിത്തീരുമെന്നും വിലയിരുത്താറായിട്ടില്ല. സ്വയംഭരണ പ്രദേശമായ കുർദിസ്താനിൽ, വലിയ പ്രതിഷേധങ്ങൾക്കും ഇറാഖി സൈന്യവുമായുള്ള ഏറ്റുമുട്ടലിനുമാകും അത് വഴിയൊരുക്കുകയെന്നുറപ്പാണ്.

ആഭ്യന്തര കലാപമുണ്ടാവുകയാണെങ്കിൽ അത് ഇറാഖിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇറാഖികളും ഇറാഖിലെ കുർദുകളും തമ്മിലുള്ള യുദ്ധമാകും അത്. രാജ്യത്തിന്റെ സർവരീതിയിലുമുള്ള നാശത്തിനാകും അത് വഴിവെക്കുക. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ അടക്കമുള്ളവർ ഹിതപരിശോധന നിർത്തിവെക്കണമെന്ന് കുർദിസ്താൻ പ്രാദേശിക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽനിന്ന് രാജ്യത്തെ അകറ്റാൻ മാത്രമേ അത് സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP