Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കരുണാകരന്റെ ദന്ത ഡോക്ടർ; ഹൃദയാഘാതം വന്ന് മരിച്ച് രണ്ടരമാസമായിട്ടും ഭാര്യയും മക്കളും പോലും അറിഞ്ഞില്ല; ബില്ല് അടയ്ക്കാത്തതിനാൽ വൈദ്യുതി പോലും വിച്ഛേദിക്കപ്പെട്ടിട്ടും അനാഥമായി ജീർണ്ണിച്ച് മൃതദേഹം

തിരുവനന്തപുരത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കരുണാകരന്റെ ദന്ത ഡോക്ടർ; ഹൃദയാഘാതം വന്ന് മരിച്ച് രണ്ടരമാസമായിട്ടും ഭാര്യയും മക്കളും പോലും അറിഞ്ഞില്ല; ബില്ല് അടയ്ക്കാത്തതിനാൽ വൈദ്യുതി പോലും വിച്ഛേദിക്കപ്പെട്ടിട്ടും അനാഥമായി ജീർണ്ണിച്ച് മൃതദേഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപത്തിരണ്ടുകാരന്റെ രണ്ടരമാസം പഴക്കമുള്ള മൃതദേഹം വീട്ടിൽനിന്ന് കണ്ടെത്തിയതിൽ ദുരൂഹയതില്ലെന്ന് പൊലീസ്. മെഡിക്കൽകോളേജ് പഴയറോഡിൽ ടി.സി 17-1875-ൽ കെ.പി. രാധാകൃഷ്ണനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ഗവ.ഡെന്റൽ കോളേജിലെ മുൻ ട്യൂട്ടറായിരുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകന്റെ പേഴ്‌സണൽ ഡോക്ടറായിരുന്നു രാധാകൃഷ്ണൻ.

രണ്ടരമാസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ലാത്തതിനാൽ ഏകമകൾ സൂര്യയും ഭർത്താവ് ഡോ. കിങ്സിലി അയ്യൻകുട്ടിയും പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൂട്ടിയ വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അകത്തുനിന്നു പൂട്ടിയിരുന്ന വീടിന്റെ വാതിൽ പൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. സോഫയിൽ കിടക്കുന്ന വിധത്തിലായിരുന്ന മൃതദേഹം ജീർണിച്ചിരുന്നു. രണ്ടരമാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതി ചാർജ്ജ് അടയ്ക്കാത്തതിനാൽ കെഎസ് ഇബി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

ഏറെക്കാലമായി രാധാകൃഷ്ണൻ ഒറ്റയ്ക്ക് താമസിക്കുകയാണ്. ഭാര്യ അംബികയും മകളും കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിലായിരുന്നു. സമീപത്തുള്ള ബന്ധുക്കൾ വഴിയാണ് ഇവർ രാധാകൃഷ്ണന്റെ വിവരമറിഞ്ഞിരുന്നത്. ഭക്ഷണത്തിനും മറ്റുമായി അദ്ദേഹം പുറത്തിറങ്ങിയിരുന്നു. സ്ഥിരമായി പുറത്തിറങ്ങുന്ന പതിവില്ലാത്തതിനാൽ കാണാതായത് അയൽക്കാരും ശ്രദ്ധിച്ചില്ല. റോഡിൽനിന്നു ഉള്ളിലാണ് പണി പൂർത്തീകരിക്കാത്ത വീട്. ഇതുകാരണം ദുർഗന്ധം ആരുമറിഞ്ഞില്ല. രാധാകൃഷ്ണൻ ബന്ധുക്കൾക്കൊപ്പം പോയതാണെന്ന ധാരണയിലായിരുന്നു പരിസരത്തുള്ളവർ. അച്ഛനെക്കുറിച്ച് വിവരമില്ലാത്തതിനാലാണ് മകളും ഭർത്താവും കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഇരുപത് സെന്റിനുള്ളിലെ വലിയ വീട്ടിലായിരുന്നു ഡോക്ടറുടെ താമസം. മെഡിക്കൽ കോളേജ്-കോസ്‌മോ പോളിറ്റൻ ആശുപത്രി റോഡിലാണ് ഈ വീടുള്ളത്. വാഹനത്തിരക്ക് ഏറെയുള്ള റോഡാണ് ഇത്. അതുകൊണ്ട് തന്നെ പൊടിയുടെ ശല്യം ഒഴിവാക്കാനായി എയർ ഹോളുകളെല്ലാം തെർമ്മോകോൾ കൊണ്ട് അടച്ചിരുന്നു. വലിയ പറമ്പും വീടിന് ചുറ്റും ഉണ്ടായിരുന്നു. സമീപവാസികളുമായും രാധാകൃഷ്ണൻ സംസാരിക്കാറുണ്ടായിരുന്നില്ല. റോഡ് വീതികൂട്ടാൻ സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തോടെയാണ് സമീപവാസികളുമായി അകൽച്ച തുടങ്ങിയത്. ഭാര്യയും മകളുമായും സാമ്പത്തിക പ്രശ്‌നങ്ങളിൽ രാധാകൃഷ്ണൻ തെറ്റിയിരുന്നതായാണ് സൂചന. ഇതോടെയാണ് അവരുമായും സംസാരവും ആശയവിനിമയവും പൂർണ്ണമായും നിർത്തിയതും.

ഭാര്യ പി. അംബിക തിരുവനന്തപുരം ഡെന്റൽ കോളേജിലെ മുൻ നഴ്സിങ് സൂപ്രണ്ടാണ്. മകൾ കുലശേഖരം ശ്രീമൂകാംബിക ഡെന്റൽകോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ്. മരുമകൻ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശാന്തികവാടത്തിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP