Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരം ലഭിച്ചത് ഏതു വകുപ്പിൽ? 24കാരിയായ ഹാദിയയെ അച്ഛനെന്നല്ല, ആരുടേയും കസ്റ്റഡിക്കു കീഴിൽ നിർത്താനാവില്ല; ലൗജിഹാദ് എന്ന വാദം ഉന്നയിച്ച് എൻഐഎ അന്വേഷണം പ്രഖ്യാപിച്ചത് എന്തിന്? ഹാദിയ കേസിൽ സുപ്രീംകോടതി നടത്തിയത് രാജ്യത്തെ നിയമവ്യവസ്ഥയിൽ നിർണായകമാകുന്ന നിരീക്ഷണങ്ങൾ

വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരം ലഭിച്ചത് ഏതു വകുപ്പിൽ? 24കാരിയായ ഹാദിയയെ അച്ഛനെന്നല്ല, ആരുടേയും കസ്റ്റഡിക്കു കീഴിൽ നിർത്താനാവില്ല; ലൗജിഹാദ് എന്ന വാദം ഉന്നയിച്ച് എൻഐഎ അന്വേഷണം പ്രഖ്യാപിച്ചത് എന്തിന്? ഹാദിയ കേസിൽ സുപ്രീംകോടതി നടത്തിയത് രാജ്യത്തെ നിയമവ്യവസ്ഥയിൽ നിർണായകമാകുന്ന നിരീക്ഷണങ്ങൾ

ന്യൂഡൽഹി: വിവാഹം റദ്ദാക്കാൻ കോടതിക്ക് അധികാരം ലഭിക്കുന്നത് ഏതു വകുപ്പിലാണെന്ന ചോദ്യമുൾപ്പെടെ ഉയർത്തിയ സുപ്രീംകോടതി ഹാദിയ കേസിൽ ഇന്ന് നടത്തിയത് രാജ്യത്തെ നിയമവ്യവസ്ഥയിൽ തന്നെ ഏറെ നിർണായകമായ നിരീക്ഷണങ്ങൾ. ഇതോടെ ഈ കേസിൽ മാത്രമല്ല, സമാനമായ സംഭവങ്ങളിലും നിർണായക സ്വാധീനം ഉണ്ടാകാവുന്ന പരാമർശങ്ങളും വിലയിരുത്തലുകളുമാണ് സുപ്രീംകോടതിയിൽ നിന്ന് പുറത്തുവന്നത്.

24കാരിയായ ഹാദിയ എന്ന വ്യക്തിയെ അച്ഛനെന്നല്ല, ആരുടെയും ബലപ്രയോഗത്തിന് കീഴിൽ നിർത്താനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അവളുടെ രക്ഷാകർത്വത്തിന് ഒരാളെ നിയമിച്ചേക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ലൗജിഹാദ് എന്ന വാദം എൻഐഎ അഭിഭാഷകർ ഉന്നയിച്ചെങ്കിലും അത് കോടതി തള്ളി. വിവാഹം നടത്തിയതിൽ ഒരു പ്രത്യേക രീതിയുണ്ടെന്നാണ് ലൗജിഹാദിനെ ഉദ്ദേശിച്ച് എൻഐഎ നടത്തിയ പരാമർശം. എന്നാൽ ഇത്തരമൊരു രീതിയിലാണ് നടത്തിയതെങ്കിലും 226ാം വകുപ്പ് പ്രകാരം എങ്ങനെ ഹൈക്കോടതി ഈ വിവാഹം റദ്ദാക്കിയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. മാത്രമല്ല, ഹാദിയക്ക് അവളുടെ സ്വാതന്ത്ര്യം സ്വയം നിർണയിക്കാൻ അവകാശമുണ്ടെന്ന വിലയിരുത്തലാണ് നടത്തിയത്.

24 വയസായ ഹാദിയക്ക് സ്വന്തം ജീവിതം തിരഞ്ഞെടുക്കാം. ഹാദിയെ സംരക്ഷിക്കാനുള്ള പൂർണ്ണ അവകാശം അച്ഛന് മാത്രമല്ല. വിവാഹം റദാക്കാൻ ഹൈക്കോടതിക്ക് അവകാശമുണ്ടോ. ഏതു വകുപ്പു പ്രകാരമാണ് വിവാഹം റദ്ദാക്കിയത്. എന്നിങ്ങനെ പ്രധാനമായ നിരീക്ഷണങ്ങൾ നടത്തിയ സുപ്രീംകോടതി ബെഞ്ച് ഇത്തരം വിവാഹങ്ങളിൽ എൻ.ഐ.എ അന്വേഷണം വേണമോയെന്ന് കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസ് അടുത്ത തിങ്കളാഴ്‌ച്ച വീണ്ടും പരിഗണിക്കും.

ആവശ്യമെങ്കിൽ ഹാദിയക്ക് സംരക്ഷണമേകാൻ മറ്റൊരാളെ ചുമതലപ്പെടുത്തേണ്ടി വരുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് അല്ലെങ്കിൽ ഹാദിയയെ സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റേണ്ടി വരുമെന്നും വ്യക്തമാക്കി. ഇതോടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ തന്നെ വലിയ ചർച്ചയാകുന്ന നിരീക്ഷണങ്ങളാണ് പുറത്തുവരുന്നത്. പ്രത്യേകിച്ചും മതം മാറിയും മറ്റുമുള്ള വിവാഹങ്ങളുടേയും പൗരാവകാശങ്ങളുടേയും കാര്യത്തിൽ. ഇക്കാര്യങ്ങളിലെല്ലാം കോടതിക്കോ നിയമവ്യവസ്ഥയ്‌ക്കോ എത്രമാത്രം ഇടപെടാമെന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങൾ കോടതിയിൽ നിന്ന് ഉണ്ടായേക്കുമെന്ന സൂചനകളും ഇന്നത്തെ നിരീക്ഷണത്തിൽ ഉണ്ട്.

വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇരുവരുടേയും വിവാഹം തീവ്രവാദ വിരുദ്ധ ഏജൻസിയുടെ അന്വേഷണത്തിന് വിട്ടത് ശരിയായില്ലെന്ന് ഷഹീൻ ജഹാന് വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദിച്ചു.മുമ്പും മിശ്ര വിവാഹങ്ങൾ നടന്നിട്ടുണ്ട്. എൻഐഎ അന്വേഷണത്തിനുള്ള മുൻ ഉത്തരവ് പിൻവലിക്കണമോയെന്ന് കാര്യത്തിലും,വിവാഹം റദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് കാര്യത്തിലും വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

വൈക്കം സ്വദേശിനായ അഖില, ഹാദിയ എന്ന പേരിൽ ഇസ്‌ളാം മതം സ്വീകരിക്കുകയും ഷഹീൻ ജഹാനെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ വിവാഹം റദ്ദാക്കിയ ഹൈക്കോടതി അഖില എന്ന ഹാദിയയെ അച്ഛന്റെ സംരക്ഷണത്തിൽ വീട്ടിലേക്ക് അയക്കുകയും പൊലീസ് സംരക്ഷണത്തിൽ നിലനിർത്തുകയുമായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ എത്തിയ പരാതികളിലാണ് ഇപ്പോൾ നിരീക്ഷണം ഉണ്ടായിട്ടുള്ളത്.

ഷഫീൻ ജഹാനുവേണ്ടി ഹാജയരായ അഭിഭാഷകൻ ദുഷ്യന്ത് ദാവെ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ ഉൾപ്പെടെയാണ് ചോദ്യം ചെയ്തത്. കോടതി അതിന്റെ പരിധി വിട്ട് സഞ്ചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരോ ഹാദിയയുടെ പിതാവോ ഇക്കാര്യത്തിൽ അപ്പീൽ പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മതസമൂഹത്തിന്റെ അടിത്തറയിലാണ് ആ വിധി പ്രഹരമായി പതിച്ചതെന്നും അത് സമൂഹത്തിൽ തെറ്റായൊരു സന്ദേശമാണ് നൽകിയതെന്നും ദുഷ്യന്ത് ദവെ വാദിച്ചു. ബിജെപിക്കാരായ രണ്ട് മുസ്‌ളീം മന്ത്രിമാർ ഹിന്ദുക്കളെ വിവാഹം ചെയ്തത് ചൂണ്ടിക്കാട്ടി ഇതിനെയും ലൗജിഹാദ് ആയി പരിഗണിക്കുമോ എന്ന ചോദ്യവും ഉന്നയിച്ച ദവെ അവർക്കെതിരെയും അന്വേഷണം നടത്തുമോയെന്ന ചോദ്യവും ഉയർത്തി.

അതേസമയം, മതപരിവർത്തനം നടത്തി വിവാഹം ചെയ്യുന്നതിനെ സൂചിപ്പിച്ചുകൊണ്ട് ഒരു പ്രത്യേക രീതി രൂപപ്പെട്ടുവരുന്ന കേസുകളിൽ ഒന്നാണോ ഇതെന്ന് തീർച്ചപ്പെടുത്താനാണ് എൻഐഐ കേസ് അന്വേഷിക്കേണ്ടതെന്ന വാദമാണ് ഉയർത്തിയത്. ജഹാന്റെ മുൻ അഭിഭാഷകനായ കപിൽ സിബൽ എൻഐഎ അന്വേഷണത്തെ എതിർത്തിരുന്നില്ലെന്നും തുഷാർ മേത്ത പറഞ്ഞു. ഈ വാദങ്ങളിലും ഹൈക്കോടതി വിധിയിലും തിങ്കളാഴ്ചയും വിശദമായ വാദം കേൾക്കും. കേരള വനിതാ കമ്മിഷനുവേണ്ടി അഡ്വ. പി വി ദിനേശ് സമർപ്പിച്ച ഹർജി പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. ഹാദിയയെ സന്ദർശിക്കാനും അവരുടെ വാക്കുകൾ കേൾക്കാനും അത് ചിത്രീകരിച്ച് സീൽചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കാനും അനുമതി തേടിയായിരുന്നു അപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP