Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയെ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കരുത്; മാധ്യമങ്ങളിലൂടെയോ സോഷ്യമീഡിയ വഴിയോ പരാമർശം നടത്തിയാൽ ജാമ്യം റദ്ദാവും; ദിലീപിന് മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്നുമുള്ള വാദങ്ങൾ നിർണായകമായി; കേസന്വേഷണം തീരാനായ ഘട്ടത്തിലും കസ്റ്റഡിയിൽ വയ്ക്കുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ച് താരരാജാവിന് ജാമ്യം നൽകിയ കോടതിവിധി പകർപ്പ്

നടിയെ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കരുത്; മാധ്യമങ്ങളിലൂടെയോ സോഷ്യമീഡിയ വഴിയോ പരാമർശം നടത്തിയാൽ ജാമ്യം റദ്ദാവും; ദിലീപിന് മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്നുമുള്ള വാദങ്ങൾ നിർണായകമായി; കേസന്വേഷണം തീരാനായ ഘട്ടത്തിലും കസ്റ്റഡിയിൽ വയ്ക്കുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ച് താരരാജാവിന് ജാമ്യം നൽകിയ കോടതിവിധി പകർപ്പ്

 


കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്ന പ്രൊസിക്യൂഷൻ വാദവും മുമ്പ് ജാമ്യാപേക്ഷ സമർപ്പിച്ച കാലത്തേതിൽ നിന്നും അന്വേഷണത്തിൽ പുരോഗതി ഉണ്ടായെന്ന നിരീക്ഷണവും ദിലീപിന് ജാമ്യം ലഭിക്കുന്നതിൽ നിർണായകമായെന്ന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിൽ നിന്ന് വ്യക്തമാകുന്നു. ഏഴുപേജുള്ള ഉത്തരവാണ് ദിലീപിന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സുനിൽ തോമസ് പുറപ്പെടുവിച്ചത്. മാത്രമല്ല, ദിലീപിന് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നതുകൂടി കോടതി പരിഗണിച്ചുവെന്നതും ശ്രദ്ധേയമാണ്.

അതേസമയം, കർശന ജാമ്യ വ്യവസ്ഥകൾ പ്രഖ്യാപിച്ച കോടതി ആക്രമണത്തിന് ഇരയായ നടിക്കെതിരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ എന്തെങ്കിലും നീക്കമുണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ മീഡിയകൾ വഴി ഒരു പരാമർശവും ഉണ്ടാവരുതെന്നും ഊന്നിപ്പറഞ്ഞിട്ടുമുണ്ട്.

മുമ്പ് ജാമ്യാപേക്ഷ സമർപ്പിച്ച കാലത്തേതിൽ നിന്ന് സ്ഥിതി മാറിയതിനാലും കേസന്വേഷണം അവസാന ഘട്ടത്തിൽ ആയതിനാലും കുറ്റാരോപിതനെ ഇനിയും കസ്റ്റഡിയിൽ തന്നെ വയ്ക്കുന്നത് ഉചിതമാവില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി സോപാധിക ജാമ്യം ദിലീപിന് അനുവദിക്കുന്നത്. സംഭവം ആസൂത്രണം ചെയ്തത് ദിലീപാണെന്ന് പ്രൊസിക്യൂഷൻ ആരോപിക്കുമ്പോഴും ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടത്തിയ ലൈംഗിക പീഡന കൃത്യത്തിൽ ദിലീപിന് പങ്കില്ലെന്ന വാദവും കോടതി പരിഗണിച്ചുവെന്നതും ശ്രദ്ധേയമാണ്.

ഈ വാദങ്ങൾ തന്നെയാണ് ദിലീപ് അറസ്റ്റിലായി അറുപതു ദിവസത്തിന്് ശേഷം നൽകിയ ജാമ്യാപേക്ഷയിലും ദിലിപിന്റെ അഭിഭാഷകർ ഉന്നയിച്ചതും. ഈ വാദത്തിലുപരി കേസിൽ കുറ്റപത്ര സമർപ്പണം അന്തിമഘട്ടത്തിലാണെന്നതും ഏതാണ്ട് സാക്ഷികളേയും പ്രതികളേയുമെല്ലാം പൊലീസ് കണ്ടെത്തിക്കഴിഞ്ഞുവെന്നതു കൂടിയാണ്. കുറ്റകൃത്യത്തിനിടെ ദൃശ്യം പകർത്തുന്നതിന് ഉപയോഗിച്ച മൊബൈൽ ഫോണും യഥാർത്ഥ മെമ്മറി കാർഡും കണ്ടെത്തിയില്ലെന്നതുംമറ്റും ഒഴിച്ചാൽ മറ്റു തെളിവുകൾ ശേഖരിക്കാനില്ലെന്ന വാദവും കോടതി പരിഗണിച്ചു.

ഗൂഢാലോചനക്കേസുമായി മാത്രമാണ് പ്രതിക്ക് ബന്ധം. മറ്റ് സാഹചര്യത്തെളിവുകളിലൂടെയും മൊഴികളിലൂടെയുമാണ് അത് തെളിയിക്കപ്പെടേണ്ടത്. മൊബൈൽ വിവരങ്ങൾ, ടവർ ലൊക്കേഷൻ തുടങ്ങിയ കാര്യങ്ങളുൾപ്പെടെ ശേഖരിച്ചിട്ടുണ്ടെന്നതും നിർണായകമായ ഇരുപതോളം സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിക്കഴിഞ്ഞുവന്നതും മുൻനിർത്തിയാണ് കോടതി ജാമ്യം നൽകുന്നത്. അതിനാൽ തന്നെ തുടർന്നും പ്രതിയെ കസ്റ്റഡിയിൽ വയ്‌ക്കേണ്ടതില്ലെന്നുകൂടി നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിച്ചത്. കേസന്വേഷണം അന്തിമ ഘട്ടത്തിലാണെന്നതിനാൽ തന്നെ ഇനിയും കസ്റ്റഡിയിൽ പ്രതിയെ വയ്‌ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.

നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചത് കേസന്വേഷണം പൂർത്തിയാകുന്ന സാഹചര്യത്തിലാണ്. ദിലീപിന് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല എന്ന കാര്യം കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ചട്ടപ്രകാരം ജാമ്യം ലഭിക്കേണ്ട കാലാവധി പൂർത്തിയാകാൻ അഞ്ചു ദിവസം അവശേഷിക്കേയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രധാന സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് കോടതി ജാമ്യം അനുവദിക്കുന്നത്.

ഈ മാസം ആറിന് കുറ്റപത്രം സമർപ്പിക്കാനായിരുന്നു പ്രോസിക്യൂഷന്റെ തീരുമാനം. ഇക്കാര്യം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കുകയും ചെയ്തതാണ്. കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് ചിലരേക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നും റിമി ടോമി അടക്കം 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താത്തത് പ്രോസിക്യൂഷന്റെ ഭാഗത്തെ വീഴ്ചയായി ചൂണ്ടിക്കാണിച്ചിരുന്നു.

കോടതിയുടെ വിധിയുടെ പകർപ്പ് ചുവടെ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP