Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താൽ വിരുദ്ധരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസ്സനും യുഡിഎഫിൽ തന്നെയല്ലേ...? കൊച്ചിയിലെ ഫുട്‌ബോൾ മത്സരദിനം തന്നെ ഹർത്താൽ പ്രഖ്യാപിച്ചതിന് വ്യാപക പ്രതിഷേധം; പ്രതിഷേധിക്കാൻ ഹർത്താൽ അടിച്ചേൽപ്പിക്കുന്ന നേതാക്കളുടെ അവസരവാദ രാഷ്ട്രീയം ഒരിക്കൽക്കൂടി വെളിപ്പെടുന്നു

ഹർത്താൽ വിരുദ്ധരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസ്സനും യുഡിഎഫിൽ തന്നെയല്ലേ...? കൊച്ചിയിലെ ഫുട്‌ബോൾ മത്സരദിനം തന്നെ ഹർത്താൽ പ്രഖ്യാപിച്ചതിന് വ്യാപക പ്രതിഷേധം; പ്രതിഷേധിക്കാൻ ഹർത്താൽ അടിച്ചേൽപ്പിക്കുന്ന നേതാക്കളുടെ അവസരവാദ രാഷ്ട്രീയം ഒരിക്കൽക്കൂടി വെളിപ്പെടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആക്ടിങ് ആണെങ്കിലും കെപിസിസി പ്രസിഡന്റു സ്്ഥാനത്തുള്ള എം എം ഹസ്സനും യുഡിഎഫിൽ തന്നെയല്ലേ. സംശയം ആർക്കും തോന്നിപ്പോകും. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലാണ് ഈ ചോദ്യങ്ങൾ ഉയർത്തുന്നത്. ഇന്ധന വിലയ്‌ക്കെതിരേ പ്രതിഷേധിക്കാൻ വേങ്ങര ഉപതെരഞ്ഞൈടുപ്പു കഴിഞ്ഞുള്ള സേഫ് ടൈം കണ്ടെത്തിയതാണ് വിമർശങ്ങൾ ഉയർത്തുന്നത്.

ഒക്ടോബർ 13നാണ് യുഡിഎഫ് ഹർത്താർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം ശ്രദ്ധിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരദിവസം തന്നെ ഹർത്താലു നടത്തുന്നതിൽ രൂക്ഷമായ വിമർശനമാണ് യുഎഡിഎഫിനെതിരേ ഉയരുന്നത്. വിലക്കയറ്റവും ആരോഗ്യവും വിദ്യാഭ്യാസവും പോലെയുള്ള ജനകീയ വിഷയങ്ങളിലൊന്നും കാണാത്ത പ്രതിഷേധമാണ് ഹർത്താൽ എന്ന ജനവിരുദ്ധതയിലൂടെ അടിച്ചേൽപ്പിക്കുന്നതെന്നും വിമർശനം ഉയരുന്നു. പെട്ടെന്നു പൊട്ടി വീണ പോലെ ഹർത്താൽ നടത്തുന്നത് കോൺഗ്രസിലെ ഗ്രൂപ്പു പോരു കാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുകയും ചെയ്തു.

ഫിഫ കളി മുടക്കുന്ന ഹർത്താലിനെതിരേ പ്രതിഷേവുമായി ഫുട്‌ബോൾ ആരാധകർ സോഷ്യൽ മീഡിയകളിൽ സജീവമായിക്കഴിഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടിക്കറ്റ് എടുത്തവർ കളികാണാൻ എങ്ങനെയെത്തുമെന്ന ആശങ്കയിലാണ് എല്ലാവരും. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരിക്കെ ഹർത്താൽ നിയന്ത്രണബിൽ പ്രഖ്യാപനം നടത്തിയ രമേശ് ചെന്നിത്തല യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തത് തന്നെ അപഹാസ്യമാണെന്നാണ് ഫുട്‌ബോൾ ആരാധകർ പറയുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ പ്രചാരണാർഥം നടത്തുന്ന 'വൺ മില്യൺ ഗോൾ' പരിപാടിയുടെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗോളടിക്കാനും ചെന്നിത്തലയുണ്ടായിരുന്നു എന്നതും കേരളം കണ്ടതാണ്.

ഹർത്താൽ വിരുദ്ധബിൽ യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെയാണ് രമേശ് ചെന്നിത്തല ഹർത്താൽ വിരുദ്ധബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിസാര പ്രശ്നങ്ങളുടെ പേരിൽപോലും ഹർത്താൽ പ്രഖ്യാപിച്ച് ജനജീവിതം നിശ്ചലമാക്കുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് ബില്ലിന്റെ പ്രസക്തിയെക്കുറിച്ച് ചെന്നിത്തല അന്ന് പറഞ്ഞത്. ഫേസ്‌ബുക്കിൽ അഭിപ്രായങ്ങൾ തേടി കേരള ഹർത്താൽ നിയന്ത്രണ ബിൽ 2015' എന്ന് പേരിട്ട ബില്ല് കെ പി സി സി വെബ്സൈറ്റിലുടെയും തന്റെ ഫേസ്‌ബുക്ക് പേജിലൂടെയും ചെന്നിത്തല സംവദിക്കുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. ഹർത്താൽ വിരുദ്ധബിൽ നിയമസഭയിൽ അവതരിപ്പിച്ച ചെന്നിത്തല തന്നെയാണ് ഹർത്താൽ പ്രഖ്യാപിച്ചെതെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

ഹർത്താൽ നടത്തുന്നതിനെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ 24 മണിക്കൂർ ഉണ്ണാവ്രതം നടത്തിയ കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ ഹർത്താലിന് ആഹ്വാനം ചെയ്തത് വൈരുദ്ധ്യം വ്യക്തമാക്കുന്നതാണ്. ഹർത്താൽ ജനവിരുദ്ധമാണെന്നും പൊതുജനങ്ങളുടെ സഞ്ചാരസ്വാത്രന്ത്യ്‌രം തടയുന്നെന്നും സംസ്ഥാനത്തിന് കോടികളുടെ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നെന്നും പറഞ്ഞായിരുന്നു ഹസ്സന്റെ നിരാഹാരം. ആര് ഹർത്താൽ നടത്തിയാലും താൻ പിന്തുണയ്ക്കില്ലെന്നും ഹർത്താലുകളെ എതിർക്കുമെന്നുമായിരുന്നു ഹസ്സൻ പറഞ്ഞത്. അതേ ഹസ്സൻ കെപിസിസി പ്രസിഡന്റായി ദിവസങ്ങൾ തികയുന്നതിനു മുമ്പാണ് യുഡിഎഫിന്റെ ഹർത്താൽ ആഹ്വാനം.

ഹസ്സൻ കെപിസിസി പ്രസിഡന്റായിരിക്കെ ഹർത്താൽ ആഹ്വാനം നടത്തിയ രമേശ് ചെന്നിത്തലയുടെ നടപടിയിലൂടെ വ്യക്തമായത് കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ അഭിപ്രായം. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തയ്ക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹസ്സനെ പ്രതിരോധത്തിലാക്കുന്ന് നടപടിയെന്നാണ് വിമർശനം. ഹർത്താൽ വിരുദ്ധനായി അറിയപ്പെട്ടിരുന്ന വി എം സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കെയും ഇതുപോലെ സംസ്ഥാന ഹർത്താലിന് യുഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാൽ, സുധീരന്റെ പ്രതിഷേധത്തെതുടർന്ന് ജില്ലാ ഹർത്താലാക്കി മാറ്റി. ഹസ്സനാകട്ടെ പ്രതിഷേധം പോലും ഉയർത്താതെ സർവാത്മനാ പിന്തുണയ്ക്കുകയാണ്.

സോഷ്യൽമിഡീയയിലും വൻ പ്രതിഷേധമാണ് ഹർത്താൽ പ്രഖ്യാപനത്തിനെതിരേ ഉയരുന്നത്. ഹർത്താലിൽ നിന്ന് യുഡിഎഫ് പിന്മാറണം എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ആവശ്യപ്പടുന്നു. കേരളത്തിൽ നടക്കുന്ന ഫിഫ അണ്ടർ 17 കായിക ചരിത്രത്തിൽ രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ്. അതുകൊണ്ട് മത്സരദിവസത്തിലെ ഹർത്താൽ പിൻവലിക്കണം എന്നാണ് ഇവരുടെ മുഖ്യ ആവശ്യം.നേതാക്കളുടെ അവസരവാദം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച് ഹർത്താൽ വിരുദ്ധ ബിൽ സംബന്ധിച്ച പഴയ പോസ്റ്റുകളൊക്കെ കുത്തിപ്പൊക്കി എടുക്കുകയാണ് സോഷ്യൽ മീഡിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP