Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഭീമന്മാരെ നിങ്ങൾ വഴി മാറിക്കോളു; വിപണി കീഴടക്കാൻ ഗൂഗിൾ വരുന്നു; പിക്സൽ 2, പിക്സൽ എക്സ് എൽ എന്നീ പുതിയ വെറൈറ്റികളുമായി ഗൂഗിൾ; ഐ ഫോണിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ്

മൊബൈൽ ഭീമന്മാരെ നിങ്ങൾ വഴി മാറിക്കോളു; വിപണി കീഴടക്കാൻ ഗൂഗിൾ വരുന്നു; പിക്സൽ 2, പിക്സൽ എക്സ് എൽ എന്നീ പുതിയ വെറൈറ്റികളുമായി ഗൂഗിൾ; ഐ ഫോണിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പ്

ന്ത്യയിലെ മൊബൈൽ ഭീമന്മാർക്ക് ഭീഷണിയുമായി ഗൂഗിൾ പുതിയ മോഡലുകളുമായി വീണ്ടും അവതിരിക്കുന്നു. ഇത്തവണ ഹൈക്ലാസുകാരെ ഉദ്ദേശിച്ചുള്ള രണ്ട് പുതിയ വേരിയന്റുകളാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ഗൂഗിൾ പിക്സൽ 2, പിക്സൽ എക്സ് എൽ എന്നീപുതിയ വേരിയെന്റുകളാണ് ഇത്. ഗൂഗിളിന്റെ തന്നെ വൻ വിജയമായ നെക്സസ് വേരിയന്റുകൾക്ക് ശേഷമാണ് പിക്സലുമായി ഗൂഗിൾ എത്തുന്നത്.

കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്‌കോയിൽ വച്ചാണ് പുതിയ രണ്ട് മോഡലുകകളും കമ്പനി പുറത്ത് ഇറക്കിയത്. 64 ജിബി മെമ്മറി കപ്പാസിറ്റി ഉള്ള പിക്സൽ 2 വിന് 61000 രൂപയും 128 ജിബി മെമ്മറി കപ്പാസിറ്റി ഉള്ള പിക്സൽ 2 വിന് 71000 രൂപയുമാണ് വില. അതേ സമയം തന്നെ പിക്സൽ എക്സ് എല്ലിന്റെ 64 ജി ബി മെമ്മറിയുള്ള ഫോണിന് 73000 രൂപയും 128 ജി.ബി മെമ്മറി ഉള്ള വേരിയെന്റിന് 82000 രൂപയുമാണ് വില.

നവബർ ഒന്നോടു കൂടിയാണ് ഗൂഗിളിന്റെ സ്വന്തം പിക്സൽ 2 ജനങ്ങളിൽ എത്തുക. അതേ സമയം പിക്സൽ എക്സ് എൽ 15 ദിവസങ്ങൾ കൂടി കഴിഞ്ഞ്് നവബർ 15ഓടെ ആണ് വിപണിയിലെത്തകക. ഫ്ളിപ്പ്കാർട്ട് വഴിയാണ് ആദ്യ ഘട്ടത്തിൽ ഫോൺ ലഭ്യമാക്കുന്നത്. പിന്നീട് രാജ്യത്തെ ആയിരത്തിലധികമുള്ള റീട്ടെയിൽ ഷോപ്പുകളിലൂടേയും ഫോണുകൾ ജനങ്ങളിലെത്തും.

ഗൂഗിൾ പിക്സൽ 2വിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് സാധാരണക്കാരെയാണ്. ഫിംഗർ പ്രിന്റ് സ്‌കാനിങ്ങ് അടക്കമുള്ള ഫോൺ മൂന്ന് വ്യത്യസ്ഥ കളറിലാണ് എത്തുന്നത്. കറുപ്പ്്, വെള്ള, നീല എന്നീ നിറങ്ങളിലാണ് ഇവ എത്തുന്നത്. 16:9 ആസ്പെക്സ് റേഷ്യോയിൽ 5 ഇഞ്ച് ഡിസ്പ്ലേയാണ് പികസൽ 2 വിന് ഉള്ളത്. അതേസമയം 6 ഇഞ്ച് ഡിസ്പ്ലേയാണ് പികസൽ 2 എക്സ് എല്ലിന് ഉള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP