Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിലും അനാവശ്യ അഭിപ്രായങ്ങളിലും സുപ്രിം കോടതിക്ക് ആശങ്ക; ആവശ്യമെങ്കിൽ അത്തരം അഭിപ്രായ പ്രകടനങ്ങൾ നിയന്ത്രിക്കണമെന്നും സുപ്രീംകോടതി

സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിലും അനാവശ്യ അഭിപ്രായങ്ങളിലും സുപ്രിം കോടതിക്ക് ആശങ്ക; ആവശ്യമെങ്കിൽ അത്തരം അഭിപ്രായ പ്രകടനങ്ങൾ നിയന്ത്രിക്കണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: കോടതി വിധിയുൾപ്പെടെയുള്ള സ്വകാര്യ വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളേ കുറിച്ചും അനാവശ്യ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചും സുപ്രിം കോടതിക്ക് ആശങ്ക. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, ഫാലി എസ്. നരിമാൻ എന്നിവർ ഇത് സംബന്ധിച്ച വിഷയം ഉന്നയിച്ചപ്പോഴാണ് വേണ്ടി വന്നാൽ അത്തരം അഭിപ്രായപ്രകടനങ്ങൾ നിയന്ത്രിക്കാമെന്നും കോടതി പറഞ്ഞത്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഹൈവേയിൽ യുവതിയും മകളും കൂട്ടമാനഭംഗത്തിനിരയായ കേസ് ന്യൂഡൽഹിയിലേക്ക് മാറ്റണമെന്നും മാനഭംഗക്കേസ് 'രാഷ്ട്രീയ ഗൂഢാലോചന'യുടെ ഭാഗമാണെന്നും പറഞ്ഞ അന്നത്തെ യു.പി.മന്ത്രി അസംഖാനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ് 'അഭിപ്രായ സ്വാതന്ത്ര്യം' സംബന്ധിച്ച വ്യക്തത തേടിയത്.

മന്ത്രിമാർ പൊതുവിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയാൽ അത് സർക്കാരിന്റെ നയമായി കണക്കാക്കണമെന്ന് ഹാരിഷ് സാൽവെ അഭിപ്രായപ്പെട്ടിരുന്നു. അസംഖാന്റെ കേസിൽ കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഈ രണ്ട് മുതിർന്ന അഭിഭാഷകർ. എന്നാൽ അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ അഭിപ്രായം പറയുന്നത് 'അഭിപ്രായ സ്വാതന്ത്ര്യ'ത്തിനുകീഴിൽ വരുമോയെന്ന കാര്യവും സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് പരിശോധിക്കും.

സുപ്രീംകോടതി ജഡ്ജിമാർ മിക്കതും സർക്കാർ അനുകൂലികളാണെന്ന സുപ്രീംകോടതി മുൻ ബാർ അസോസിയേഷൻ പ്രസിഡന്റിന്റെ അഭിപ്രായത്തെയും കോടതി വിമർശിച്ചു. ഇത്തരത്തിൽ അഭിപ്രായമുള്ളവർ കോടതിയിലെത്തി സർക്കാരിനെതിരേയുള്ള പരാമർശങ്ങൾ കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

ജഡ്ജിമാരും അഭിഭാഷകരും തമ്മിൽ നടക്കുന്ന സ്വതന്ത്രസംവാദത്തിന് എതിരുനിൽക്കുന്ന എല്ലാ കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരണമെന്നും സാൽവെ പറഞ്ഞു. കോടതി നടപടികളെക്കുറിച്ചുപോലുമുള്ള തെറ്റായ വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇപ്പോൾ വർധിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യത ലംഘിക്കുന്നെന്ന പരാതി സർക്കാരിനെതിരേ മാത്രമേ ഉയർന്നിരുന്നുള്ളൂ. ഇപ്പോൾ സ്വകാര്യവിഷയങ്ങളിൽപോലും ഇതാവർത്തിക്കുന്നെന്നും ബെഞ്ച് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP