Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൂക്കിക്കൊല്ലുന്നതിന് പകരം രീതി നിർദ്ദേശിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം; ശാസ്ത്ര മേഖലയിലെ പുരോഗതി മരണശിക്ഷാ രീതിക്ക് ഉപയോഗപ്പെടുത്താമെന്നും സുപ്രീംകോടതി

തൂക്കിക്കൊല്ലുന്നതിന് പകരം രീതി നിർദ്ദേശിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം; ശാസ്ത്ര മേഖലയിലെ പുരോഗതി മരണശിക്ഷാ രീതിക്ക്  ഉപയോഗപ്പെടുത്താമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: തൂക്കിക്കൊല്ലുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. തൂക്കിക്കൊല്ലുന്നത് കാലഹരണപ്പെട്ട ശിക്ഷാരീതിയാണെന്നും വധശിക്ഷയ്ക്ക് ഇരയാവുന്ന പ്രതികൾക്ക് വേദനയില്ലാതെ മരിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മൽഹോത്രയാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി നൽകിയത്.

ഒരു വ്യക്തിയുടെ മരണത്തിലും മഹത്വമുണ്ട്.വളരെ ചെറിയ വേദനയോടെ മരിക്കുന്നതിന് വ്യക്തിക്ക് അവകാശവുമുണ്ട്. എന്നാൽ കഴുവിലേറ്റുമ്പോൾ അത് ആരംഭിക്കുന്നത് മുതൽ മരണം സംഭവിക്കുന്നത് വരെയുള്ള സമയത്തിനുള്ളിൽ വളരെ വലിയ വേദനയാണ് കുറ്റവാളി അനുഭവിക്കുന്നത്. ഇതിലൂടെ അയാളുടെ അന്തസ്സും മരണത്തിന്റെ മഹത്വവും നഷ്ടപ്പെടുകയാണെന്ന് റിഷി മൽഹോത്ര ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വധശിക്ഷ നടപ്പാക്കാൻ വേദനയില്ലാത്ത മറ്റ് മാർഗങ്ങൾ കണ്ടെത്തണം. തൂക്കിക്കൊല്ലുന്നത് ഒഴിവാക്കി മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള മാർഗങ്ങൾ പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയുടെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാർഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ സഹായത്തോടെയാണ് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ഒരാൾ വേദനയോടല്ല,സമാധാനപരമായി മരിക്കണം.വേദനയില്ലാത്ത മരണത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹർജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി. കുറ്റവാളി മരിക്കുന്നത് വരെ തൂക്കുന്ന രീതി ഏകദേശം മുപ്പതോളം വർഷങ്ങൾക്ക് മുൻപാണ് ഭരണഘടനാ സാധുതയോടെ പ്രാബല്യത്തിൽ വന്നത്. ഇന്ത്യൻ ഭരണഘടനയെന്നത് കാലോചിത മാറ്റങ്ങൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തുന്നതാണ്. ഇന്ന് സാധുത ഉള്ളതിന് ഭാവിയിൽ സാധുത ഉണ്ടാവണമെന്നില്ലെന്നും കോടതി ഹർജി പരിഗണിക്കുന്നതിനിടെ നീരീക്ഷിച്ചു. ശാസ്ത്രമേഖലയിലെ പുരോഗതി മരണശിക്ഷാ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണെന്നും കോടതി നിർദ്ദേശിച്ചു. ഹർജിയിൽ മൂന്നാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും വാദം കേൾക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP