Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെക്കൻ കേരളത്തിലെ റോഡുകളുടെ നിയന്ത്രണം വാളണ്ടിയർമാർക്ക്; സ്വകാര്യ വാഹനങ്ങളിൽ തലസ്ഥാനത്തേക്ക് ഒഴുകുന്നത് സ്ത്രീകളും കുട്ടികളും അടക്കം നാല് ലക്ഷത്തോളം അണികൾ; പൊലീസിന്റെ ജോലി ഏറ്റെടുത്ത് ട്രാഫിക്ക് കുരുക്ക്‌ അഴിക്കുന്നതും യൂണിഫോമിട്ട പ്രവർത്തകൾ തന്നെ; മോദി സർക്കാരിന്റെ നിരോധന ഭീഷണിയെ ചെറുക്കാൻ മുരളീധരന്റേയും പിസി ജോർജിന്റേയും വാക്കുകളെ ആയുധമാക്കും; സമ്മേളനം ചരിത്രമാക്കാനുറച്ച് പോപ്പുലർ ഫ്രണ്ട്

തെക്കൻ കേരളത്തിലെ റോഡുകളുടെ നിയന്ത്രണം വാളണ്ടിയർമാർക്ക്; സ്വകാര്യ വാഹനങ്ങളിൽ തലസ്ഥാനത്തേക്ക് ഒഴുകുന്നത് സ്ത്രീകളും കുട്ടികളും അടക്കം നാല് ലക്ഷത്തോളം അണികൾ; പൊലീസിന്റെ ജോലി ഏറ്റെടുത്ത് ട്രാഫിക്ക് കുരുക്ക്‌ അഴിക്കുന്നതും യൂണിഫോമിട്ട പ്രവർത്തകൾ തന്നെ; മോദി സർക്കാരിന്റെ നിരോധന ഭീഷണിയെ ചെറുക്കാൻ മുരളീധരന്റേയും പിസി ജോർജിന്റേയും വാക്കുകളെ ആയുധമാക്കും; സമ്മേളനം ചരിത്രമാക്കാനുറച്ച് പോപ്പുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എതിർശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരേ, 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനവും ബഹുജനറാലിയും ഇന്നു തിരുവനന്തപുരത്താണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്നുവെന്നാണ് റിപ്പോർട്ട് അതുകൊണ്ട് തന്നെ ശക്തിപ്രകടനത്തിനാമ് പോപ്പുലർ ഫ്രണ്ട് തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്താണ് സമ്മേളനമെങ്കിലും കേരളമാകെ ശക്തികാട്ടുകയാണ് പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ സമ്മേളനം തൽസമയം മറുനാടനും സംപ്രേഷണം ചെയ്യും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരത്തെ സമ്മേളനത്തിൽ മൂന്നു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ ഏതാണ്ട് മുഴുവൻ സ്വകാര്യ ട്രാവലറുകളും പോപ്പുലർ ഫ്രണ്ട് വാടയ്‌ക്കെടുത്തിട്ടുണ്ട്. ഇതിൽ ആളുകൾ തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് മൂലം തെക്കൻ കേരളത്തിലെ റോഡുകളിൽ ബ്ലോക്ക് സജീവമാണ്. റോഡുകളുടെ നിയന്ത്രണവും പോപ്പുലർ ഫ്രണ്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു. ട്രാഫിക്കിന്റെ കുരുക്ക് അഴിച്ച് ബസുകളെ തിരുവനന്തപുരത്തേക്ക് കടത്തി വിടാൻ കൊച്ചിക്കിപ്പുറം എല്ലയിടത്തും പോപ്പുലർ ഫ്രണ്ടിന്റെ വാളണ്ടിയർമാരുണ്ട്. ഇവർ റോഡുകളുടെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരത്ത് വൻ സുരക്ഷയാണ് പൊലീസും ഒരുക്കിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് വാളണ്ടിയർമാർ നഗരത്തിൽ നിറയുമ്പോഴും സിസിടിവി ക്യാമറകുളുപയോഗിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഐബിയുടെ പ്രത്യേക സംഘവും നിരീക്ഷണത്തിന് തിരുവനന്തപുരത്തെത്തിയിട്ടുണ്ടെന്നാണ് സൂചന.

ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നെന്ന കാരണം പറഞ്ഞ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. നിയമവിരുദ്ധപ്രവർത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയിൽപ്പെടുത്തണമോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽ ആലോചന നടക്കുകയാണ്. ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയാണ്. ഇതിനിടെയാണ് ശക്തി പ്രകടനത്തിലൂടെ കരുത്ത് കാട്ടാൻ പോപ്പുലർ ഫ്രണ്ട് ഒരുങ്ങുന്നതെന്നും വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് പരമാവധി പ്രവർത്തകരെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. എൻ എച്ചിലേയും എംസി റോഡിലേയും പ്രധാന പാതകളിലെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വാഹനങ്ങൾ നിറയുകയാണ്. എല്ലാ ഹോട്ടലുകളിൽ പോലും പ്രവർത്തകരുടെ വലിയ തിരിക്കാണുള്ളത്.

ഉച്ചയ്ക്കുശേഷം മൂന്നിന് മ്യൂസിയം ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കും. സമകാലിക സംഭവവികാസങ്ങൾ പ്രമേയമാക്കി തയ്യാറാക്കിയ നിശ്ചലദൃശ്യങ്ങൾ റാലിക്ക് കൊഴുപ്പേകും. വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ അബൂബക്കർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിക്കും. ഓൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോർഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, റിട്ട. ജസ്റ്റിസ് കൊൽസെ പാട്ടീൽ (പൂണെ), മൗലാനാ മഹ്ഫൂസുറഹ്മാൻ (ഓൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോർഡ് സെക്രട്ടറി) വിശിഷ്ടാതിഥികളാവും.

എംഎൽഎമാരായ കെ മുരളീധരൻ, പി സി ജോർജ്, മുന്മന്ത്രി എ നീലലോഹിതദാസൻ നാടാർ, ഭാസുരേന്ദ്രബാബു (മാധ്യമ നിരീക്ഷകൻ) എന്നിവരും പങ്കെടുക്കും. വലതിലേയും ഇടതിലേയും നേതാക്കളെ അണിനിരത്തുന്നതിന് പിന്നിൽ വ്യക്തമയാ രാഷ്ട്രീയ ലക്ഷ്യം പോപ്പുലർ ഫ്രണ്ടിനുണ്ട്.. കേരളത്തിൽ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും വരുത്താനാണ് ഇത്. മുരളിയും പിസി ജോർജും പോപ്പുലർ ഫ്രണ്ടിന് അനുകൂലമായി പറയുന്നത് വാർത്തയാകും. ഇതിലൂടെ പോപ്പുലർ ഫ്രണ്ടിനെതിരെ നടക്കുന്നത് സംഘപരിവാർ ശക്തികളുടെ ഇടപെടലാണെന്ന് വരുത്തനാണ് നീക്കം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ എന്നിവയിലെ ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേർന്ന് പോപ്പുലർ ഫ്രണ്ടിനെതിരായ നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാൽ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിർദ്ദേശം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബിജെപി.യും സംഘപരിവാർ സംഘടനകളും ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. തങ്ങളുടെ പ്രവർത്തകർക്കെതിരേ നടന്ന പല അക്രമങ്ങൾക്ക് പിന്നിലും ഈ സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അവരുടെ ആരോപണം. എന്നാൽ, ദേശവിരുദ്ധമായ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വർഷങ്ങളിൽ 10 കേസുകൾ മാത്രമാണ് തങ്ങൾക്കെതിരേ ഉള്ളതെന്നും പോപ്പുലർ ഫ്രണ്ട് വിശദീകരിച്ചിരുന്നു.

എൻ.ഐ.എ.യ്ക്കുപുറമേ കേരളം, കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പൊലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകൾ മുൻനിർത്തിയാണ് നടപടിക്ക് നീക്കം. തങ്ങൾ അന്വേഷിക്കുന്ന ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ചില കേസുകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന എൻ.ഐ.എ.യുടെ ആരോപണമാണ് പ്രധാനമായും ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP