Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിലെ പാവങ്ങൾ അന്തിയുറങ്ങാൻ ഉപയോഗിക്കുന്ന കയറുകട്ടിൽ ഓസ്‌ട്രേലിയയിൽ ആഡംബര കിടക്കയായി; ഇന്ത്യ സന്ദർശിച്ചു മടങ്ങിയ സായിപ്പിന്റെ കട്ടിൽ വിറ്റുപോകുന്നത് 50,000 രൂപയ്ക്ക്

ഇന്ത്യയിലെ പാവങ്ങൾ അന്തിയുറങ്ങാൻ ഉപയോഗിക്കുന്ന കയറുകട്ടിൽ ഓസ്‌ട്രേലിയയിൽ ആഡംബര കിടക്കയായി; ഇന്ത്യ സന്ദർശിച്ചു മടങ്ങിയ സായിപ്പിന്റെ കട്ടിൽ വിറ്റുപോകുന്നത് 50,000 രൂപയ്ക്ക്

മ്മുടെ നാട്ടിൽ ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളിലൊന്നായിരുന്നു കയറ്റുകട്ടിൽ. പാവപ്പെട്ടവരുടെ വീട്ടിലെ ഏക ആഡംബരമായിരിക്കും ഈ കട്ടിൽ. എന്നാൽ, ഈ കട്ടിലിനെ ആഡംബരത്തിന്റെ പുതിയ ചിഹ്നമാക്കി മാറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയക്കാർ. ഇന്ത്യൻ പാരമ്പര്യ കട്ടിൽ എന്ന വിശേണത്തോടെ കയറ്റുകട്ടിൽ അവിടെ വിൽക്കുന്നത് 50,000 രൂപയ്ക്ക്.

ഏറെ സുഖകരവും സംതൃപ്തിയും പകരുന്ന ഇന്ത്യൻ പാരമ്പര്യ കട്ടിൽ എന്ന വിശേഷത്തോടെയാണ് ഇത് ഓസ്‌ട്രേലിയയിൽ വിറ്റഴിക്കുന്നത്. കൈകൊണ്ട് ഇഴയിട്ട കട്ടിൽ, ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുള്ള വലിപ്പത്തിൽ നിർമ്മിച്ചുനൽകുമെന്നും പരസ്യത്തിൽ പറയുന്നു. മനില കയർ ഉപയോഗിച്ചാണ് കട്ടിൽ നിർമ്മിച്ചിരിക്കുന്നതെന്നും പരസ്യത്തിലുണ്ട്.

സിഡ്‌നി സ്വദേശിയായ ഡാനിയേൽ ബ്ലൂറാണ് കട്ടിലിന്റെ നിർമ്മാതാവ്. 2010-ൽ ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് കയറ്റുകട്ടിൽ അദ്ദേഹം ആദ്യമായി കാണുന്നത്. സംഗതിയുടെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞ ഡാനിയേൽ, തന്റെ ഒരു സുഹൃത്തുമൊത്ത് ഇത് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുകയായിരുന്നു.

ആറുമാസം മുമ്പ് ഒരു ഇന്ത്യൻ പലചരക്കുകടയിലാണ് കട്ടിൽ ആദ്യമായി വിൽപ്പനയ്ക്കുവെച്ചത്. അതിനോടുള്ള പ്രതികരണം വളരെ ആശാവഹമായിരുന്നുവെന്ന് ഡാനിയേൽ പറഞ്ഞു. കട്ടിലിനാവശ്യമായ തടിയും കയറും ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും നിർമ്മാണച്ചെലവുമാണ് കട്ടിലിന്റെ വില ഉയരാൻ കാരണമെന്നും ഡാനിയേൽ പറയുന്നു. ഒരു കട്ടിൽ നിർമ്മിക്കുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടിവരും.

എന്നാൽ, ഓസ്‌ട്രേലിയയിൽ വിൽക്കുന്ന 50,000 രൂപ കൂടുതലാണെന്ന് നിസംശയം പറയാനാകും. ഇന്ത്യയിൽ അതിന്റെ പത്തിലൊന്നുപോലും ഇതിനായി ചെലവാക്കേണ്ടതില്ല. കയറ്റുകട്ടിലിലൂടെ പുതിയ ബിസിനസ് പിടിച്ച ഓസ്‌ട്രേലിയൻ ബുദ്ധിയെ സോഷ്യൽ മീഡിയയിൽ ട്രോളാനും ഇന്ത്യക്കാർ മടിക്കുന്നില്ല.

ഗ്രാമീണ ജീവിതത്തെ നാണക്കേടായി ഇന്ത്യക്കാർ കരുതുമ്പോൾ, അതുവിറ്റ് ലക്ഷങ്ങളുണ്ടാക്കുകയാണ് ഡാനിയേലെന്ന് പരസ്യത്തെക്കുറിച്ചുള്ള ഒരു ട്വീറ്റിൽ പറയുന്നു. കയറ്റുകട്ടിലിന് പേറ്റന്റും കോപ്പിറൈറ്റും സ്വന്തമാക്കാൻ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്നും ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ, കയറ്റുകട്ടിൽ നാളെ ഓസ്‌ട്രേലിയൻ ഉത്പന്നമായി മാറുമെന്നാണ് അവരുടെ ആശങ്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP