Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിനേഴുകാരൻ പയ്യൻ വാടകയ്ക്ക് എടുത്ത കാർ പാഞ്ഞു വന്നിടിച്ചു തെറിപ്പിച്ചത് ഡോക്ടർ കുടുംബത്തെ; പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് നിരത്തിൽ ദാരുണാന്ത്യം; ഭാര്യയും മകനും ഗുരുതര പരുക്ക്

പതിനേഴുകാരൻ പയ്യൻ വാടകയ്ക്ക് എടുത്ത കാർ പാഞ്ഞു വന്നിടിച്ചു തെറിപ്പിച്ചത് ഡോക്ടർ കുടുംബത്തെ; പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് നിരത്തിൽ ദാരുണാന്ത്യം; ഭാര്യയും മകനും ഗുരുതര പരുക്ക്

പാലക്കാട്: പതിനേഴുകാരൻ അമിത വേഗത്തിൽ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് ദാരുണാന്ത്യം. പാലക്കാട് നഗരത്തിൽ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശിയും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടർ നവീൻകുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും സാരമായി പരുക്കേറ്റു. ഇവർ ചികിൽസയിലാണ്.

നഗരത്തിലെ ചക്കാന്തറയിലാണ് അപകടം ഉണ്ടാകുന്നത്. ഇതിന്റെ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാത്രി പത്തു മണിയോടടുത്താണ് അപകടം ഉണ്ടായത്. സിസി ടി വി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന്റെ ഗൗരവം മനസ്സിലാക്കാം. ഇരുചക്രവാഹനത്തിൽ ഇടതുവശം ചേർന്ന് പോവുകയായിരുന്നു ഡോക്ടർ നവീൻകുമാർ കുടുംബവുമായി സഞ്ചരിച്ചിരുന്ന ബൈക്ക്. എതിർ ദിശയിൽ അമിത വേഗതയിൽ വന്ന കാർ ഈ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അതിവേഗതയിൽ ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി. സമീപത്തെ കെട്ടിടത്തിന്റെ ഭിത്തിയിൽ ഇടിച്ചു നില്കുകയായിരുന്നു. ഡോ. നവീൻകുമാറിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോ. നവീൻകുമാരും ഭാര്യ ഡോ. ജയശ്രീയും മകനുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്. കുറിശ്യാംകുളം സ്വദേശിയായ പതിനേഴുവയസ്സുകാരനാണ് വാഹനം ഓടിച്ചതെന്ന് കണ്ടത്തിയിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതിലുള്ള കാർ പതിനേഴുകാരന് വാടകയ്ക്ക് നൽകിയതായിരുന്നു. വാഹന ഉടമയെയും പതിനേഴുകാരനെയും പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP