Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ടർ 17 ലോകകപ്പിൽ ആദ്യ വിജയം തേടി ഇന്ത്യൻ കൗമാര ഫുട്‌ബോൾ ടീം; എതിരാളികൾ കൊളബിയ ടീം; ആരാധകരുടെ ആവേശം കരുത്തർക്കെതിരെ പ്രതീക്ഷകളാകുമെന്ന് ടീം ഇന്ത്യ

അണ്ടർ 17 ലോകകപ്പിൽ ആദ്യ വിജയം തേടി ഇന്ത്യൻ കൗമാര ഫുട്‌ബോൾ ടീം; എതിരാളികൾ കൊളബിയ ടീം; ആരാധകരുടെ ആവേശം കരുത്തർക്കെതിരെ പ്രതീക്ഷകളാകുമെന്ന് ടീം ഇന്ത്യ

ന്യൂഡൽഹി: ആദ്യമായി ഫുട്ബോൾ ലോകകപ്പ് പന്തുരുളുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇപ്പോഴും. ആദ്യ ലോകകപ്പ് വിജയം ആണ് ഇനി ഇന്ത്യയുടെ സ്വപ്നം. അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും ടീമിന്റെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ഇന്ന് രാത്രി 8 ന് ലാറ്റിനമേരിക്കൻ ശക്തികളായ കൊളംബിയയാണ് ഇന്ത്യയുടെ എതിരാളികൾ.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. കൊളംബിയയും ആദ്യ മത്സരത്തിൽ ആഫ്രിക്കൻ ശക്തികളായ ഘാനയോട് കേപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. നിലവിൽ ഗോൾ അടിസ്ഥാനത്തിൽ കൊളംബിയയ്ക്കും പിന്നിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തിലുണ്ടായ ഫിനിഷിംഗിലെ പിഴവുകൾ മറികടക്കുകയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരം മറന്നിട്ട് അടുത്ത മത്സരത്തിലേക്ക് ശ്രദ്ധിക്കാനാണ് കോച്ച് നോട്ടൻ ഡീ മറ്റോസ് താരങ്ങൾക്ക് നൽകിയ നിർദ്ദേശം. യുഎസിനെതിരെ മികച്ച ഫോമിലായിരുന്ന മലയാളത്തിന്റെ സ്വന്തം രാഹുലിന് പരിക്ക് മാറി പരിശീലനത്തിനറങ്ങിയെന്നതും ശുഭസൂചനയാണ്. കടുത്ത പ്രതിരോധവും അവസരം കിട്ടുമ്പോഴുള്ള പ്രത്യക്രമണവും ലക്ഷ്യം വയ്ക്കുന്ന 5-4-1 ശൈലിയായിരിക്കും ഇന്ത്യ രണ്ടാം മത്സരത്തിനും ഇറങ്ങുക.

മുന്നേറ്റത്തിനും പ്രതിരോധത്തിനും ഇടയിലെ പാലമായി പ്രവർത്തിക്കുന്ന കോമൾ തട്ടാൽ തന്നെയാണ് ടീമിന്റെ ശ്രദ്ധാ കേന്ദ്രം. എതിരാളികൾ ചില്ലറക്കാരല്ല ഫുട്ബോളിന്റെ ഈറ്റില്ലമായ ലാറ്റിനമേരിക്കയിലെ കരുത്തന്മാരായ കൊളംബിയയാണ്. ചെറിയ പിഴവുകൾക്കു പോലും വലിയ വില നൽകേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതുകൊണ്ട് ഇനിയൊരു പരാജയം കൊളംബിയയുടെ പ്രതീക്ഷകളും അവസാനിപ്പിക്കും . അതിനാൽ മികച്ച പോരാട്ടത്തിനാകും ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP