Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചെയ്ത തെറ്റിന് ഞാൻ സ്വയം ശിക്ഷിക്കുന്നു.. അച്ഛൻ എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് വേറെ ആരും ഉത്തരവാദികളല്ല...' ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിലെ വരികൾ ഇങ്ങനെ; എല്ലാവരോടും കുറുമ്പു കാട്ടി നടന്ന അഞ്ജലി കടുംകൈ ചെയ്‌തെന്ന് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

'ചെയ്ത തെറ്റിന് ഞാൻ സ്വയം ശിക്ഷിക്കുന്നു.. അച്ഛൻ എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് വേറെ ആരും ഉത്തരവാദികളല്ല...' ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിലെ വരികൾ ഇങ്ങനെ; എല്ലാവരോടും കുറുമ്പു കാട്ടി നടന്ന അഞ്ജലി കടുംകൈ ചെയ്‌തെന്ന് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

അരുൺ ജയകുമാർ

തിരുവനന്തപുരം: വെള്ളനാട് കൂവക്കുടിപാലത്തിന് സമീപം ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാർത്ഥിനി അഞ്ജലിയുടെ മരണത്തിൽ ഞെട്ടൽ മാറാതെ കണ്ണംപള്ളിക്കാരും സഹപാഠികളും. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഞാൻ ചെയ്ത തെറ്റിന് ഞാൻ സ്വയം ശിക്ഷിക്കുന്നു. അച്ഛൻ എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് വേറെ ആരും ഉത്തരവാദികളല്ലെന്ന് ഒരു ആത്മഹത്യ കുറിപ്പും പെൺകുട്ടി എഴുതി വെച്ചിരുന്നു. ഗൾഫിലുള്ള അച്ഛൻ ശശികുമാർ എത്തിയ ശേഷം ഇന്ന് ഉച്ചയോടെയാണ് അഞ്ജലിയുടെ ശവശരീരം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെ ഒൻപതരയോടെ വെള്ളനാട് കൂവക്കുടി പാലത്തിന് സമീപമാണ് സംഭവം നടന്നത്.ഈ സമയം അവിടെയെത്തിയ വസ്തുഉടമ കുട്ടിയെ ആത്മഹത്യയിൽനിന്ന് പിൻതിരിപ്പിക്കാൻ ശ്രമം നടത്തി. അതു നടക്കാതെവന്നപ്പോൾ അതുവഴി വന്ന സ്ത്രീയെ ഏൽപ്പിച്ച് നാട്ടുകാരെ വിവരം അറിയിക്കാൻ വസ്തുഉടമ പോയ തക്കം നോക്കി കുട്ടി സ്ത്രീയെ തട്ടിമാറ്റി ആറ്റിൽചാടുകയായിരുന്നു.നെടുമങ്ങാട് നിന്ന് ഫയർഫോഴ്‌സെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. അഞ്ജലി അഴിക്കോട് കോ-ഓപറേറ്റീവ് നഴ്‌സിങ് കോളജ് വിദ്യാർത്ഥിനിയാണ്.

അഞ്ജലിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത് മുതൽ കാഴ്ചക്കാരുടെ കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ഉറ്റ ബന്ധുക്കളും നാട്ടുകാരും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. നാട്ടുകാർക്ക് ആർക്കും തന്നെ അഞ്ജലിയെക്കുറിച്ച് മോശമായ ഒരു അഭിപ്രായമില്ല. ഈ കുട്ടി ഇത് ചെയ്യാനുള്ള കാരണം എന്താണെന്ന് പോലും മനസ്സിലാകില്ല. അമ്മയും മക്കളും എപ്പോഴും സന്തോഷത്തോടെ മാത്രമെ കണ്ടിട്ടുള്ളുവെന്നും സമീപത്ത് കട നടത്തുന്ന ഒരു വീട്ടമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു.

വെള്ളനാട് സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അഞ്ജലി ഈ വർഷമാണ് അഴിക്കോട് ജി. കരുണാകരൻ മെമോറിയൽ കോ ഓപ്പറേറ്റിവ് നഴ്സിങ്ങ് കോളേജിൽ ചേർന്നത്. പ്ലസ്ടു കഴിഞ്ഞ ശേഷം നഴ്സിങ്ങ് പഠിക്കണമെന്നത് കുട്ടിയുടെ ആഗ്രഹമായിരുന്നു. ഒരു മാസം മുൻപാണ് ഇവിടെ കോളേജിൽ ക്ളാസ് തുടങ്ങിയത്. ഒരു മാസമേ ആയുള്ളുവെങ്കിലും സഹപാഠികളോടും അദ്ധ്യാപകരോടും നല്ല രീതിയിൽ പെരുമാറിയ അഞ്ജലി പെട്ടെന്ന് തന്നെ അവർക്ക് പ്രിയപ്പെട്ടവളായി മാറിയിരുന്നു. കോളേജ് ബസിൽ അഞ്ജലിയെ അവസാനമായി കാണാനെത്തിയ സഹപാഠികൾക്കും പ്രിയ സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാനാകുന്നില്ലായിരുന്നു.

അതേസമയം സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിച്ച് വരുന്നത്. വീട്ടിലോ മറ്റോ എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ആത്മഹത്യയിലേക്ക് നയിച്ച സംഭവം എന്താണെന്നുമുള്ള അന്വേഷണം ഇനി വീട്ടുകാരുടെ മൊഴിയെടുത്താൽ മാത്രമെ മനസ്സിലാവുകയുള്ളുവെന്നും അന്വേഷണ ചുമതലയുള്ള എസ്എച്ഒ നിബീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP