Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സ്‌കൂളിൽ ലൈനൊക്കെ ഉണ്ടോ' ലാലേട്ടൻ ഇങ്ങനെ ചോദിച്ചതോടെ ഞാൻ അന്തംവിട്ടു; അതോടെ എന്റെ പേടി മാറി; ലാലേട്ടൻ ഗണപതിയെ കണ്ടപ്പോൾ പറഞ്ഞത് ഇങ്ങനെ

'സ്‌കൂളിൽ ലൈനൊക്കെ ഉണ്ടോ' ലാലേട്ടൻ ഇങ്ങനെ ചോദിച്ചതോടെ ഞാൻ അന്തംവിട്ടു; അതോടെ എന്റെ പേടി മാറി; ലാലേട്ടൻ ഗണപതിയെ കണ്ടപ്പോൾ പറഞ്ഞത് ഇങ്ങനെ

ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എ്ന്നു പറയുന്നത് ഒട്ടുമിക്ക കാര്യത്തിലും സത്യമാണ്. ആദ്യമായി പരിചയപ്പെടുന്നതും അങ്ങിനെ തന്നെ. അതും ഒരു സൂപ്പർതാരത്തെ പരിചയപ്പെടാനാണെങ്കിൽ അതിലേറെ ടെൻഷനിലായിരിക്കും.

ഈ ടെൻഷനെ കുറിച്ചു തന്നെയാണ് ഗണപതിയും പറയുന്നത്. ഗണപതിയെ അറിയില്ലേ...പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂക്ക ഉൾപ്പടെയുള്ളവരെ കറക്കിക്കളഞ്ഞ പയ്യൻ. അല്ലെങ്കിൽ വിനോദയാത്രയിലെ 'പാലും പഴവും' എന്ന പാട്ടുപാടിയ കുസൃതിയെ മറക്കുന്നതെങ്ങിനെ. മാസ്റ്റർ ഗണപതി എന്ന കൊച്ചുപയ്യൻ ഇന്ന് ന്യൂജെൻ ആയിക്കഴിഞ്ഞു.

മോഹൻലാലിനോടൊപ്പം മുന്തിരിവള്ളികൾ ഉൾപ്പടെ രണ്ട് ചിത്രങ്ങൾ ചെയ്യാൻ ഗണപതിക്ക് കഴിഞ്ഞിട്ടുണ്ട്. മോഹൻലാലിനെ ആദ്യം പരിചയപ്പെട്ട സന്ദർഭവും മോഹൻലാൽ് അപ്പോൾ ചോദിച്ച ചോദ്യവും ഏറെ രസകരമാണ് അതേക്കകുറിച്ച് ഗണപതി പറയുന്നത് ഇങ്ങനെ

ഗണപതിയുടെ വാക്കുകൾ:

വിനോദയാത്ര കഴിഞ്ഞ ഉടനെ എനിക്ക് കിട്ടിയ ചിത്രമായിരുന്നു 'അലിഭായ്'. മോഹൻലാൽ, ഷാജികൈലാസ് ടീമിന്റെ ബിഗ്ബജറ്റ് ചിത്രമായിരുന്നത്. സെറ്റിലെ ഒരേയൊരു കുട്ടിത്താരമെന്ന നിലയിൽ എനിക്ക് നല്ല പരിഗണന കിട്ടി. അന്ന് ലാലേട്ടനെ പരിചയപ്പെടാൻ ഒത്തിരി തവണ ഞാൻ ശ്രമിച്ചു. പക്ഷേ, പലപ്പോഴും പേടിച്ച് തിരിച്ച് പോരേണ്ടിവന്നു. രണ്ടുദിവസം കഴിഞ്ഞ് ലാലേട്ടൻ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടപ്പോൾ ഞാൻ അന്തംവിട്ടു. ''സ്‌കൂളിൽ ലൈനൊക്കെ ഉണ്ടോ'' എന്നൊക്കെ ചോദിച്ച് കളിയാക്കി. അതോടെ എന്റെ പേടി മാറി. വർഷങ്ങൾക്കുശേഷം യുവനടനായി ലാലേട്ടനൊപ്പം മുന്തിരിവള്ളിയിൽ അഭിനയിക്കാൻ കഴിഞ്ഞു. ആ സ്നേഹവും സൗഹൃദവും അപ്പോഴും ഞാൻ അനുഭവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP