Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുജത്തിയുടെ കല്യാണത്തിന് പാടിയ പാട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; പ്രശസ്തിയറിഞ്ഞ ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഉൽസവത്തിൽ ക്ഷണിച്ച് ലോകത്തെ മുഴുവൻ അറിയിച്ചു; അൾത്താരയിൽ നിന്ന് അരങ്ങിലെത്തിയ ഫാ. വിൽസൺ മേച്ചേരിലിന് മലയാളികളുടെ കയ്യടി; വൈദികവൃത്തിക്കൊപ്പം സംഗീതത്തേയും കാണുന്ന ഉപാസകന്റെ വീഡിയോ തരംഗമാകുന്നു

അനുജത്തിയുടെ കല്യാണത്തിന് പാടിയ പാട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി; പ്രശസ്തിയറിഞ്ഞ ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഉൽസവത്തിൽ ക്ഷണിച്ച് ലോകത്തെ മുഴുവൻ അറിയിച്ചു; അൾത്താരയിൽ നിന്ന് അരങ്ങിലെത്തിയ ഫാ. വിൽസൺ മേച്ചേരിലിന് മലയാളികളുടെ കയ്യടി; വൈദികവൃത്തിക്കൊപ്പം സംഗീതത്തേയും കാണുന്ന ഉപാസകന്റെ വീഡിയോ തരംഗമാകുന്നു

മറുനാടൻ ഡെസ്‌ക്ക്

താരമായി തിളങ്ങിനില്ക്കുകയാണ് ഫാ. വിൽസൺ മേച്ചേരിൽ എന്ന മലയാളി വൈദികൻ. കുഞ്ഞനിയത്തിയുടെ വിവാഹവേദിയിൽ 'സംഗീതമേ അമരസല്ലാപമേ' പാടി ഞെട്ടിച്ച ഈ യുവവൈദികൻ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറി.

ഓസ്ട്രിയയിലെ വിയന്നയിൽ ദേവാലയ സംഗീതത്തിൽ ഉപരിപഠനവും അതിനൊപ്പം വൈദിക വൃത്തിയും നടത്തുന്ന, എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വിൽസൺ മേച്ചേരിൽ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയിൽ വച്ച് വധൂവരന്മാരെ സാക്ഷിനിർത്തി 'സംഗീതമേ അമരസല്ലാപമേ ....' എന്ന് പാടിത്തുടങ്ങുമ്പോൾ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യൽ മീഡിയ തന്റെ പാട്ട് ഏറ്റെടുക്കുുമെന്ന്.

ഫേസ്‌ബുക്കിൽ പാട്ട് കത്തിക്കയറിയതോടെ ഫ്‌ളവേഴ്‌സ് ചാനൽ അധികൃതർ വിൽസൺ അച്ചനെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു. ചാനലിൽ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

വെറുതെ ഒരു രസത്തിന് വേദിയിൽ കയറി പാടിയതല്ല വിൽസൺ അച്ചൻ. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലോപകാസകൻ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്നും സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജർമൻ ഇടവകയിൽ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്. വൈദിക പഠന കാലയളവിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഫാ. വിൽസൺ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മ്യൂസിക് മാസ്റ്റേഴ്‌സിൽ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോൾ ഗായകൻ നജീം അർഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്.

എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരിൽ സേവ്യർ- ലില്ലിക്കുട്ടി ദമ്പതികളുടെ നാലു മക്കളിൽ മുതിർന്നയാളാണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങൾ. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP