Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാവിലെ എത്തി വിധിപ്രസ്താവത്തിനായി കാത്തിരുന്നു; ആറാം പ്രതിയെ വെറുതെ വിട്ടുവെന്ന വിധി വന്നതോടെ മുഖം വാടി; എട്ട് വർഷം ശിക്ഷയെന്ന പ്രഖ്യാപനം എത്തിയതോടെ ഉള്ളുലഞ്ഞു; 'ഏത് കോടതി വെറുതെ വിട്ടാലും മുകളിൽ ഒരു കോടതിയുണ്ട്, അവിടെ ആർക്കും ഒന്നും മറയ്ക്കാനാകില്ലെന്ന്' പറഞ്ഞ് സങ്കടം അണപൊട്ടി; കോടതി വിധിയിൽ അതൃപ്തിയോടെ യുവാക്കൾ നടുറോഡിൽ തല്ലിക്കൊന്ന ഷബീറിന്റെ ഉമ്മ

രാവിലെ എത്തി വിധിപ്രസ്താവത്തിനായി കാത്തിരുന്നു; ആറാം പ്രതിയെ വെറുതെ വിട്ടുവെന്ന വിധി വന്നതോടെ മുഖം വാടി; എട്ട് വർഷം ശിക്ഷയെന്ന പ്രഖ്യാപനം എത്തിയതോടെ ഉള്ളുലഞ്ഞു; 'ഏത് കോടതി വെറുതെ വിട്ടാലും മുകളിൽ ഒരു കോടതിയുണ്ട്, അവിടെ ആർക്കും ഒന്നും മറയ്ക്കാനാകില്ലെന്ന്' പറഞ്ഞ് സങ്കടം അണപൊട്ടി; കോടതി വിധിയിൽ അതൃപ്തിയോടെ യുവാക്കൾ നടുറോഡിൽ തല്ലിക്കൊന്ന ഷബീറിന്റെ ഉമ്മ

അരുൺ ജയകുമാർ

തിരുവനന്തപുരം: നടുറോഡിൽ ഒരു യുവാവിനെ നിഷ്‌ക്കരുണ മർദ്ദിച്ചു കൊന്ന കേസിലെ വിധിപ്രഖ്യാപനമായിരുന്നു കൊല്ലപ്പെട്ട കുടുംബത്തിന് സമ്മാനിച്ചത് നിരാശ മാത്രം. ആറ്റിങ്ങൾ വക്കം ഷബീർ വധക്കേസിലെ പ്രതികളെ എട്ട് വർഷം മാത്രം ശിക്ഷിച്ച കോടതി വിധിയിൽ തൃപ്തിയോടെ ആയിരുന്നില്ല സങ്കടക്കടലായി ഉമ്മ പ്രതികരിച്ചത്. താൻ കേൾക്കാനെത്തുന്നത് ഓമനിച്ചു വളർത്തിയ മകനെ കൊന്നവർക്കുള്ള ശിക്ഷാവിധിയാണെന്ന ഉത്തമ ബോധ്യത്തോടെയാണ് അസീമ ബീവി ഇന്ന് വഞ്ചിയൂർ കോടതിയിൽ എത്തിയത്. രാവില എത്തിയ അവർ വിധിക്കായി കാത്തിരുന്നു. പ്രോസിക്യൂഷന് വീഴ്‌ച്ച വന്നുവെന്ന് ബോധ്യമായതോടെ സങ്കടപ്പെട്ടു. ഒടുവിൽ വിധി വന്നപ്പോൾ അതിൽ സങ്കടത്തോടെ അതൃപ്തി അറിയിക്കുകയും ചെയ്തു.

പ്രതികളെ എട്ട് വർഷം ശിക്ഷിച്ച കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഈ വിധി അല്ല താൻ പ്രതീക്ഷിച്ചതെന്നും ഷബീറിന്റെ ഉമ്മ അസീമ ബീവി മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. എന്റെ മകനെ ഈ ലോകത്ത് നിന്നും ഇല്ലാതാക്കിയവർക്ക് തൂക്ക് കയർ തന്നെ കിട്ടണമെന്ന് തന്നെയാണ് ഉള്ള് കൊണ്ട് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അസീമബീവി പറഞ്ഞു.

മകനെ നഷ്ടപെട്ട അമ്മയുടെ വേദന കോടതി കണ്ടില്ല. ഇപ്പോൾ എട്ട് വർഷം ശിക്ഷ നൽകിയതിലൂടെ ശരിക്കും അവരെ രക്ഷിക്കുകയാണ് കോടതി ചെയ്തതെന്നും അവർ പറഞ്ഞു. ഒരു സർക്കാരിന്റെ സഹായം കിട്ടിയില്ലെങ്കിലും തന്റെ മകന് നീതി ലഭിക്കും വരെ പോരാട്ടം തുടുമെന്നും അവർ പറഞ്ഞു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജസ്റ്റിസ് ഹരിപാലാണ് വിധി പ്രഖ്യാപിച്ചത്.

വിധി കേൾക്കാനായി ഷബീറിന്റെ മാതാവ് രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു. ഒരു അയൽവാസിക്കൊപ്പമാണ് അവർ കോടതിയിലെത്തിയത്. ആറാം പ്രതിയ വിട്ടയച്ചുള്ള വിധി രാവിലെ തന്നെ വന്നിരുന്നു. മറ്റ് പ്രതികൾക്കും ചുമത്തിയിരിക്കുന്ന വകുപ്പനുസരിച്ചുള്ള ശിക്ഷ കഠിനമായിരിക്കില്ലെന്നും അറിഞ്ഞപ്പോൾ തന്നെ അസീമ ബീവിയുടെ മുഖത്ത് വിഷമഭാവമായിരുന്നു. വിധി കേൾക്കാനായി പ്രതികളുടെ ബന്ധുക്കളും എത്തിയിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിധി പ്രഖ്യാപനമുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ഉച്ചയ്ക്ക് കോടതി പിരിഞ്ഞത്.

പ്രതികൾക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള പ്രസ്താവന വന്നപ്പോൾ പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിലുണ്ടായിരുന്നു. വിധി കേട്ട ശേഷം പൊട്ടിക്കരഞ്ഞ് കൊണ്ടാണ് പ്രതികളുടെ ബന്ധുക്കളും മറ്റും പ്രതികരിച്ചത്. പലരും പരസ്പ്പരം ആശ്വസിപ്പിച്ചു. ആ അമ്മമാരുടെ സങ്കടവും അസീമ ബീവിയുള്ള ഉള്ളലച്ചു. അമ്മമാരെ ആശ്വസിപ്പിച്ച് തിരികെ വിടുന്നത് കണ്ട ഷബീറിന്റെ ഉമ്മ പറഞ്ഞത് അവർക്ക് ജയിലിലെങ്കിലും പോയി അവരുടെ മക്കളെ കാണാം. ഞാൻ എന്റെ കുട്ടിയെ എവിടെ പോയി കാണും? എന്നായിരുന്നു. ഏത് കോടതി വെറുതെ വിട്ടാലും മുകളിൽ ഒരു കോടതിയുണ്ട് അവിടെ ആർക്കും ഒന്നും മറയ്ക്കാനാകില്ലെന്നും അവർ പറഞ്ഞു.

കേസിലെ ആദ്യ നാല് പ്രതികളെയാണ് ശിക്ഷിച്ചിട്ടുള്ളത്. കേസിലെ ഒന്നു മുതൽ നാല് വരെ പ്രതികളായ സതീഷ്, സന്തോഷ്, വിനായക്, കിരൺകുമാർ എന്നിവർക്കാണ് എട്ട് വർഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചാം പ്രതി രഞ്ചു നേരത്തെ ജാമ്യത്തിലിറങ്ങിയ സമയത്ത് ആത്മഹത്യ ചെയ്തിരുന്നു. ആറാം പ്രതി നിഖിലിനെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ പരിണയം ദേവകുമാർ വാദിച്ചു. എന്നാൽ പ്രതികളുടെ പ്രായം കൂടി കണക്കിലെടുക്കണമെന്നും ഈ ചെറുപ്രായത്തിൽ വലിയ കുറ്റ വാളികൾക്ക് നൽകുന്ന ശിക്ഷ നൽകിയാൽ ഇവരെ കൂടുതൽ തെറ്റുകളിലേക്ക് അത് തള്ളിവിടുമെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശാസാതമംഗലം അജിത്, അഫ്സൽ ഖാൻ എന്നിവർ വാദിച്ചു. മനഃപൂർവ്വം കൊല്ലാൻ ശ്രമിച്ചതല്ലെന്നും മർദ്ദനത്തിനിടയിൽ മരണപ്പെട്ടതാണെന്നും പ്രതിഭാഗം വാദിച്ചു.

2015ൽ പുത്തൻനട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പ്രതിയായ സന്തോഷ് ആനയുടെ വാലിൽ പിടിച്ച് വലിച്ചതിനെത്തുടർന്ന് ഷബീറും ഉണ്ണിയും തമ്മിലുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. വിഡിയോ ഉണ്ടായിട്ടും അതൊന്നും കോടതിയുടെ ശ്രദ്ധയിൽ വേണ്ട വിധം കൊണ്ടു വരാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ വീഡിയോ മാത്രം മതിയായിരുന്നു ഒരു യുവാവിനെ ബോധപൂർവ്വം നടുറോഡിൽ ഇട്ട് തല്ലിചതച്ചുവെന്ന് വ്യക്തമാകാൻ. ഇത്തരമൊരു തെളിവുള്ള കേസിലാണ് പ്രോസിക്യൂഷൻ പരാജയമായത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷബീറിനെ ആറംഗസംഘം തടഞ്ഞുനിർത്തി മൃഗീയമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. ഇവരെല്ലാം തന്നെ നേരത്തെയും വിവിധ കേസുകളിൽ പ്രതികളാണ്. വക്കം തൊപ്പിക്കവിളാകം റെയ്ൽവെ ഗേറ്റിനു സമീപമായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ഷെബീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മനാഭ മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ എന്നു വിളിക്കുന്ന ബാലുവിനും ഗുരുതര പരുക്കേറ്റിരുന്നു. ആക്രമണ ദൃശ്യങ്ങൾ നാട്ടുകാരിൽ ഒരാൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതേത്തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP