Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടകക്കാരായ നവദമ്പതികളുടെ സ്വകാര്യരംഗങ്ങൾ ഇന്റർനെറ്റിൽ; വീട്ടുടമയുടെ മകൻ അറസ്റ്റിൽ

വാടകക്കാരായ നവദമ്പതികളുടെ സ്വകാര്യരംഗങ്ങൾ ഇന്റർനെറ്റിൽ; വീട്ടുടമയുടെ മകൻ അറസ്റ്റിൽ

ബംഗലൂരു: വീട്ടുടമയുടെ മകൻ വാടകക്കാരായ നവദമ്പതികളുടെ കിടപ്പറ രംഗങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. വാടകക്കാരായ ദമ്പതികളുടെ കിടപ്പറയിൽ ക്യാമറ സ്ഥാപിച്ചാണ് രംഗങ്ങൾ പകർത്തിയത്. ലഭിച്ച ദൃശ്യങ്ങൾ ഇയാൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തു. കെ.ആർ പുരത്തെ ശ്രീരാമ ലേ ഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ഇരയായത്. 

ദമ്പതികളിൽ ഭാര്യ സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസറും ഭർത്താവ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഇരുവരുടേയും കിടപ്പറ രംഗങ്ങൾ വീട്ടുടമയുടെ മകൻ ക്യാമറയിൽ പകർത്തുകയായിരുന്നു. യുവതിയുടെ ഭർത്താവിന് വന്ന അജ്ഞാത ഫോൺ കോളുകളിലൂടെയാണ് ഇവർ വിവരം അറിഞ്ഞത്. തുടർന്ന് ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരാണെന്ന അന്വേഷണം വീട്ടുടമയുടെ മകനിലേക്കാണ് എത്തിയത്. അന്വേഷണത്തിൽ ഇയാളുടെ കൈവശം ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടെന്ന് വ്യക്തമായി. ഇതുപയോഗിച്ച് ദമ്പതികൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിൽ കടന്ന് ക്യാമറ സ്ഥാപിച്ചുവെന്നാണ് കരുതപ്പെടുന്നത്. വീട്ടുടമയുടെ മകനെ പൊലീസ് അറസ്റ്റു ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP