Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്രമിക്കപ്പെട്ട നടിയെ വാക്കുകൾ കൊണ്ട് അപകീർത്തിപ്പെടുത്തി; പി. സി ജോർജ്ജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; കുന്ദമംഗലം കോടതിയുടെ ഉത്തരവ് ചാനൽ ചർച്ചയിൽ പേര് വെളിപ്പെടുത്തുകയും ആക്ഷേപിച്ചു സംസാരിച്ചു എന്നുമുള്ള പരാതിയിൽ

ആക്രമിക്കപ്പെട്ട നടിയെ വാക്കുകൾ കൊണ്ട് അപകീർത്തിപ്പെടുത്തി; പി. സി ജോർജ്ജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; കുന്ദമംഗലം കോടതിയുടെ ഉത്തരവ് ചാനൽ ചർച്ചയിൽ പേര് വെളിപ്പെടുത്തുകയും ആക്ഷേപിച്ചു സംസാരിച്ചു എന്നുമുള്ള പരാതിയിൽ

കോഴിക്കോട്: പി. സി ജോർജ്ജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട്ടെ ഒരു മാധ്യമസ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടത്. കോടതി ഉത്തരവ് കിട്ടിയാൽ ഉടൻ പി. സി ജോർജ്ജിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോർജ് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്നാണ് ഗിരീഷ് ബാബു എന്ന വ്യക്തി പരാതിപ്പെട്ടത്. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോർജ് എംഎൽഎ നടിയുടെ പേര് വെളിപ്പെടുത്തിയതെന്ന് ഹർജിയിൽ പറയുന്നു.

ഇത്തരം കേസുകളിൽ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎൽഎ അവരെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP