Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരക്കിനിടയിൽ മോഷണം; പിടിയിലായാൽ ഗർഭിണിയെന്ന് ആവലാതി പറയും; എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടിയ കേസിൽ വ്യാജഗർഭിണി പിടിയിൽ; രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ചത് പെരുമ്പാവൂരിലെ മാധ്യമപ്രവർത്തകന്റെ നാടകീയ നീക്കത്തിൽ

തിരക്കിനിടയിൽ മോഷണം; പിടിയിലായാൽ ഗർഭിണിയെന്ന് ആവലാതി പറയും; എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടിയ കേസിൽ വ്യാജഗർഭിണി പിടിയിൽ;  രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ചത് പെരുമ്പാവൂരിലെ മാധ്യമപ്രവർത്തകന്റെ നാടകീയ നീക്കത്തിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവതിയുടെ ബാഗിൽനിന്ന് എ.ടി.എം കാർഡുകൾ മോഷ്ടിച്ച് പണം അപഹരിച്ച കേസിൽ സ്ത്രീ പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി മാരിയപ്പൻ ഭാര്യ നന്ദിനി (48)യെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 23ന് പെരുമ്പാവൂർ ആർടി ഓഫിസ് ജംഗ്ഷനിൽ നിന്ന് ടൗണിലേയ്ക്ക് സ്വകാര്യബസിൽ യാത്രചെയ്ത മഞ്ജുഷയെന്ന യുവതിയുടെ ബാഗിലുണ്ടായിരുന്ന രണ്ട് എടിഎം കാർഡുകളാണ് അമ്പിളി മോഷ്ടിച്ചത്. കാർഡ് മോഷണം പോയത് ബോധ്യപ്പെട്ട യുവതി ഉടൻ തന്നെ ബാങ്കിൽ എത്തി കാർഡ് മരവിപ്പിച്ചിരുന്നു. എന്നാൽ അതിന് തൊട്ടു മുമ്പ് തന്നെ രണ്ട് എ.ടി എമ്മകളിൽ നിന്നായി 50,000 രൂപ പിൻവലിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇത് കാലടിയിൽ ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി എമ്മിൽ നിന്നുമാണ് പണം പിൻവലിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പണം പിൻവലിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ, വ്യാഴാഴ്‌ച്ച രാവിലെ പെരുമ്പാവൂർ ടൗൺ പള്ളിക്ക് സമീപമെത്തിയ മോഷ്ടാവായ യുവതി തന്റെ കണ്ണട മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂരിലെ യുവ മാധ്യമപ്രവർത്തകനായ ജബ്ബാർ വാത്തേലിയുടെ ശ്രദ്ധയിൽപ്പെട്ടു

ഉടൻ പൊലീസിൽ വിവരം അറിയിച്ചെങ്കിലും യുവതി ഓടി ബസിൽ കയറി. എന്നാൽ ജബ്ബാർ വാത്തേലി യുവതിയെ പിന്തുടർന്ന് ബസ്സിൽ കയറി കാര്യങ്ങൾ ഡ്രൈവറുടേയും കണ്ടക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തി കുറുപ്പുംപടി ബസ്സ് സ്റ്റാൻഡിൽ ബസ്സ് നിർത്തിയിടിയിക്കുകയായിരുന്നു തുടർന്ന് പെരുമ്പാവൂർ എസ്.ഐ. പി. എ ഫൈസലിന് വിവരം നൽകി. കുറുപ്പംപടി ബസ് സ്റ്റാന്റിൽ എത്തിയ പൊലീസ് അവിടെ നിന്നുമാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. അതിനിടെ, സ്റ്റേഷനിൽ എത്തിയ ഉടൻ താൻ ഗർഭിണിയാണെന്ന് പൊലീസിൽ വിവരം നൽകിയെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇത് വ്യാജമെന്നും പൊലീസ് കണ്ടെത്തുകയും ചെയ്തു. ഏറെ നേരം ചോദ്യം ചെയ്യലിന് ശേഷമാണ് ഇവർ കുറ്റം സമ്മതിച്ചത്. കൂട്ടുപ്രതികൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

നേരത്തെ, സിസി ടിവി ദൃശ്യങ്ങളിൽ ഒരാൾ പണം പിൻവലിച്ചതിൽ സംശയം ഉണ്ടായിരുന്നു. എന്നാൽ കാലടിയിലെ വസ്ത്രക്കടയിൽ നിന്നും ഡ്രസ്സ് എടുത്ത് എടി എമ്മിൽ നിന്നും പണമെടുക്കാൻ കടയുടമയുടെ സഹായം തേടുകയായിരുന്നൂവെന്ന് പൊലീസ് കണ്ടെത്തി. പെരുമ്പാവൂർ എസ് ഐ ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസിന് നേതൃത്വം വഹിക്കുന്നത്. പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP