Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിലക്ക് ഭരണഘടനാ ലംഘനമോ? സന്നിധാനത്ത് പ്രായഭേദമന്യേ സ്ത്രീകൾക്ക് എത്താനാകുമോ എന്ന വിഷയം ഭരണ ഘടനാ ബെഞ്ചിന് വിട്ടേക്കും; സുപ്രീംകോടതി വിധി ഇന്ന്

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിലക്ക് ഭരണഘടനാ ലംഘനമോ? സന്നിധാനത്ത് പ്രായഭേദമന്യേ സ്ത്രീകൾക്ക് എത്താനാകുമോ എന്ന വിഷയം ഭരണ ഘടനാ ബെഞ്ചിന് വിട്ടേക്കും; സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടുന്നകാര്യത്തിൽ സുപ്രീംകോടതി വെള്ളിയാഴ്ച തീരുമാനം പറയും.

പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാദം. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വം ബോർഡും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിശദമായ ഉത്തരവ് ഇന്നുണ്ടാവും. യങ് ലോയേഴ്സ് അസോസിയേഷനാണ് ഈ വിഷയം സുപ്രീംകോടതിയിൽ എത്തിച്ചത്.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്കുള്ള ചോദ്യങ്ങൾ സമർപ്പിക്കണമെന്ന് മുഴുവൻ കക്ഷികൾക്കും ഫെബ്രുവരിയിൽ കോടതി നിർദ്ദേശം നൽകിയിരുന്നു. സർക്കാരുകൾ മാറുമ്പോൾ നിലപാടുകളിൽ മാറ്റംവരുത്താൻ കഴിയുമോ എന്നകാര്യവും കോടതി പരിഗണിച്ചേക്കും. പ്രവേശനത്തെ അനുകൂലിച്ച് 2007-ൽ എൽ.ഡി.എഫ്. സർക്കാർ നൽകിയ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് പിന്നീടു വന്ന യു.ഡി.എഫ്. സർക്കാർ ആവശ്യപ്പെട്ടിരുന്നു.

എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയപ്പോൾ 2007-ലെ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. സർക്കാരുകൾക്ക് ഇങ്ങനെ നിലപാട് മാറ്റാനാവില്ലെന്നാണ് ദേവസ്വംബോർഡിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP