Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലുവയിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു; അപകടത്തിൽപ്പെട്ടത് മെട്രോ നിർമ്മാണത്തിനായി ഗതാഗതം നിയന്ത്രിച്ചവർ; നിർത്താതെ പോയ ലോറിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

ആലുവയിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു; അപകടത്തിൽപ്പെട്ടത് മെട്രോ നിർമ്മാണത്തിനായി ഗതാഗതം നിയന്ത്രിച്ചവർ; നിർത്താതെ പോയ ലോറിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി.

ഇന്നലെരാത്രി 12 മണിയോടെ മുട്ടം തൈക്കാവിനു മുന്നിലായിരുന്നു അപകടം. ഉത്തർപ്രദേശ് സ്വദേശികളായ ബൈലോ മാഷ്, ഉമേഷ്, സൂര്യകാന്തി എന്നിവരാണ് മരണപ്പെട്ടത്. ഇവരിൽ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്. ഒപ്പം ഉണ്ടായിരുന്ന ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അമിത വേഗതയിൽ വന്ന ലോറി ഗതാഗതം തിരിച്ചുവിടുനതിനായ് ബാരിക്കേഡുകൾ സ്ഥാപിച്ച് അതിന് മുന്നിൽ നിന്ന് ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരുന്ന വരെയാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടംവരുത്തിയ ടാങ്കർ ലോറി നിർത്താതെ ഓടിച്ചുപോയി. സമീപത്തുള്ള പെട്രോൾപമ്പിനു ജീവനക്കാരും തട്ടുകടയിലെ ജീവനക്കാരുമാണ് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്.

ദേശീയപാതയിലെ സിസിടിവി ക്യാമറകളുടെ സഹായത്തോടെ നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ മേഖലയിൽ ഗതാഗത തിരിച്ചു വിടുമ്പോൾ മതിയായ വെളിച്ച സംവിധാനവും സുരക്ഷാ സംവിധാനങ്ങളോ നൽകുന്നില്ലെന്ന് പരാതി നിലനിൽക്കെയാണ് വീണ്ടും അപകടം ഉണ്ടായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP