Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നട്ടെല്ലിനും കിഡ്നിക്കും കനത്ത മർദ്ദനമേറ്റ് ക്ഷതം പറ്റിയെന്നത് ബോധ്യപ്പെട്ടു; മരിയാ സപ്പോട്ടയ്ക്ക് നീതിയൊരുക്കാൻ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ കേരള ഘടകം രംഗത്ത്; അമേരിക്കക്കാരന് വേണ്ടി ഡിജിപിക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതി നൽകും

നട്ടെല്ലിനും കിഡ്നിക്കും കനത്ത മർദ്ദനമേറ്റ് ക്ഷതം പറ്റിയെന്നത് ബോധ്യപ്പെട്ടു; മരിയാ സപ്പോട്ടയ്ക്ക് നീതിയൊരുക്കാൻ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ കേരള ഘടകം രംഗത്ത്; അമേരിക്കക്കാരന് വേണ്ടി ഡിജിപിക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതി നൽകും

കൊല്ലം: അമൃതാനന്ദമയി മഠത്തിലെത്തിയ അമേരിക്കൻ പൗരന് മർദ്ധനമേറ്റ സംഭവത്തിൽ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ഇടപെടുന്നു. മറുനാടൻ മലയാളി വാർത്തയെ തുടർന്നാണ് സംഘടനയുടെ ഇടപെടൽ. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച മാരിയോ സപ്പോട്ടയ്ക്ക് മർദ്ധനമേറ്റിട്ടില്ല എന്ന പൊലീസിന്റെ വാദത്തിനെതിരെയാണ് മനുഷ്യാവകാശ സംഘടന രംഗത്ത് വന്നിരിക്കുന്നത്. കൂടാതെ വിദേശ പൗരന് നീതി ല്യമാക്കുക എന്ന ആവശ്യവുമുന്നയിക്കുന്നുണ്ട്.

നട്ടെല്ലിനും കിഡ്‌നിക്കും കനത്ത മർദ്ധനമേറ്റ് ക്ഷതം പറ്റിയതായുള്ള മെഡിക്കൽ റിപ്പോർട്ടുകൾ മറുനാടനാണ് പുറത്ത് വിട്ടത്. ഇത് ശ്രദ്ധയിൽ പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി സംസാരിച്ച് ബോധ്യം വന്നതിന് ശേഷമാണ് സംഭവത്തിൽ ഇടപെട്ടതെന്ന് ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ കേരള ഘടകം പ്രസിഡന്റ് ഷഫീക്ക് ഷാഹുൽ ഹമീദ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടുകാരും പൊലീസും ഒരുപോലെ പറയുന്നത് മർദ്ധനം നടന്നട്ടില്ല എന്നാണ്. എവിടെ വച്ചാണ് മാരിയോയ്ക്ക് മർദ്ധനമേറ്റതെന്ന കാര്യം ദുരൂഹമായി തുടരുകയാണ്.

ഇന്ത്യയിൽ നിയമപരമായി എത്തുന്ന വിദേശികൾക്ക് സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. അങ്ങനെ ഇരിക്കെ മാനസിക വിഭ്രാന്തിയുള്ള ഇയാളെ മർദ്ധിച്ചവശനാക്കിയതും പോരാഞ്ഞ് ഹോട്ടൽ തല്ലി തകർത്തു എന്ന പേരിൽ കേസെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുകയാണ്. കൂടാതെ വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകുമെന്നും മനുഷ്യാവകാശ സംഘടന പ്രസിഡന്റ് ഷഫീക്ക് ഷാഹുൽ ഹമീദ് അറിയിച്ചു.

മനുഷ്യാവകാശ സംഘടനകളെ വിമർശിച്ച് ഇന്നലെ മറുനാടൻ വാർത്ത ചെയ്തിരുന്നു. 2012 ൽ സത്‌നാം സിങ് മരിച്ചപ്പോൾ സടകുടഞ്ഞെണീറ്റ മനുഷ്യാവകാശ പ്രവർത്തകരെ ഒരു വിദേശി അതിക്രൂരമായി മർദ്ധനമേറ്റ സംഭവത്തിൽ കാണാനില്ല എന്നത് ഏറെ അത്ഭുതമുളവാക്കുന്നുണ്ട്. ഈച്ചകുത്തിയാൽ പോലും മനുഷ്യാവകാശം ഉയർത്തിപ്പിടിച്ച് ഘോര ഘോരം പ്രസംഗിക്കുന്നവർ മുന്നിലേക്ക് വരാത്തത് ഈ സംഭവത്തിൽ വേണ്ടത്ര മാധ്യമ പിന്തുണ ഇല്ലാത്തതു കൊണ്ടു തന്നെയാണ്. മാതാ അമൃതാനന്ദമയി മഠത്തോട് മുട്ടാൻ മുട്ടുവിറയ്ക്കുന്നു. എന്നിങ്ങനെ വിമർശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ഇടപെട്ടത്.

മഠത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽ തീരത്ത് പ്രവർത്തിക്കുന്ന കോഫീ ഷോപ്പിൽ നടന്ന തർക്കമാണ് അമേരിക്കൻ പൗരൻ മാരിയോ സപ്പോട്ടയ്ക്ക് മർദ്ധനമേൽക്കാൻ കാരണമെന്ന് പൊലീസ് പറയുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ലോട്ടസ് കഫേ എന്ന കോഫി ഷോപ്പിൽ എത്തുകയും അതിക്രമിച്ച് കയറി റഫ്രിജറേറ്റർ തുറന്ന് ഒരു കുപ്പി വെള്ളവുമായി പുറത്തേക്ക് പോയി. കുപ്പിവെള്ളത്തിന്റെ പണം കൊടുക്കാതെ പുറത്തേക്ക് കടന്ന മാരിയോ സപ്പോട്ടയെ കടയുടമ ശ്യാംദാസ് പിൻതുടർന്ന് പിടിച്ചു നിർത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം കയ്യിലിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ശ്യാംദാസിനെ ഇയാൾ മർദ്ധിച്ചു.

സംഭവം കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ തന്നെ ആക്രമിക്കാൻ വരുകയാണിവർ എന്ന് കരുതി മാരിയോ കോഫി ഷോപ്പിലെ കസേരകൾ നാട്ടുകാർക്ക് നേരെ എറിഞ്ഞു. പിന്നീട് കടൽതീരത്ത് കച്ചവടം നടത്തുകയായിരുന്ന ഐസ് ക്രീം വിൽപ്പനക്കാരനെ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞു. ഈ വാഹനം മറിച്ചിടാനും ശ്രമം നടത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വിലങ്ങു വച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ പൊലീസ് വാഹനത്തിൽ നിന്നും മാരിയോ പുറത്തേക്ക് ചാടി കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. ഇതോടെ കയർ ഉപയോഗിച്ച് കെട്ടി വരിഞ്ഞ് ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ നടന്ന പ്രാഥമിക പരിശോദനയിൽ ശരീരമാസകലം മർദ്ധനമേറ്റതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കുന്നത്. ആരും മർദ്ധിച്ചിട്ടില്ലെന്നാണ് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്.

സെപ്റ്റംബർ 6 നാണ് മാരിയോ ആശ്രമത്തിലെത്തിയതെന്നും ടൂറിസ്റ്റ് വിസയിലെത്തിയ ഇയാൾ ഇതിന് മുൻപ് സന്ദർശ്ശിച്ചിട്ടില്ല. മെഡിക്കൽ കോളേജ് അധികൃതർ രോഗിയോടൊപ്പം ബൈസ്റ്റാന്റർ വേണമെന്നാവശ്യപ്പെട്ടു. ഉടൻ അമേരിക്കയിലുള്ള മാരിയോയുടെ പിതാവ് സപ്പോട്ടയ ബന്ധപ്പെട്ടു. അദ്ധേഹത്തിന്റെ അപേക്ഷ പ്രകാരം മറ്റൊരു അമേരിക്കൻ പൗരനെ കുടെ അക്കുകയായിരുന്നുവെന്നും പറയുന്നു. ആശ്രമത്തിന് പുറത്ത് പരിസരവാസികളുമായി ഉണ്ടായ തർക്കമാണിതെന്നും മറ്റു വിഷയങ്ങളില്ലെന്നും പത്ര കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ മരിയോ സപ്പോട്ടയുടെ പിതാവ് സപ്പോട്ട മാരിയോ അക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം അമൃതാനന്ദമയി ആശ്രമത്തിലേക്ക് അയച്ച ഇ മെയിൽ സന്ദേശത്തിന്റെ പകർപ്പ് കൂടി പത്ര കുറിപ്പിൽ കാണിച്ചിട്ടുണ്ട്.

2007 മുതൽ ബൈ പോളാർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇതിനായുള്ള മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുകയാണ്. കൈയിൽ കരുതിയ മെഡിസിൻ കഴിക്കാൻ വിട്ടു പോയതാവാം മാരിയോ മാനസിക വിഭ്രാന്തി കാട്ടിയത്. പത്ത് വർഷമായി ചികിത്സയിലായിരുന്ന മാരിയോ ദൈവത്തിലേക്ക് കൂടുതൽ അടുക്കാനായി സ്പിരിച്ച്വൽ ലീഡറായ അമ്മയെ കാണാനെത്തിയതാണ്. എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു എന്നിങ്ങനെയാണ് ഇമെയിൽ സന്ദേശം. മാരിയോയ്ക്ക് ഗുരുതര പരിക്കുള്ളതായി അറിവില്ലെന്നും ആശുപത്രിയിൽ സുഖമായി വരുന്നതായുമുള്ള അറിവാണുള്ളതെന്നും ആശ്രമത്തിന്റെ മീഡിയാ ചുമതലയുള്ള ബിജു സ്വാമി മറുനാടനോട് പറഞ്ഞു. മാരിയോ ആവശ്യപ്പെട്ടാൽ വേണ്ട നിയമ സഹായം ചെയ്ത് നൽകുമെന്നും അദ്ധേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP