Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേരിൽ കാണണം ഈ നാടിന്റെ കരുതലിനും സ്‌നേഹത്തിനും നന്ദി പറയാൻ; പഠിക്കാൻ തുണയായ മലയാള മണ്ണിനോട് സ്‌നേഹവായ്‌പോടെ ഇതര സംസ്ഥാന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു; കുരുന്നുകൾ ഉള്ളുതുറന്നത് ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിയിലാഴ്‌ത്തുന്ന കുപ്രചാരണങ്ങൾക്കിടെ

നേരിൽ കാണണം ഈ നാടിന്റെ കരുതലിനും സ്‌നേഹത്തിനും നന്ദി പറയാൻ; പഠിക്കാൻ തുണയായ മലയാള മണ്ണിനോട് സ്‌നേഹവായ്‌പോടെ ഇതര സംസ്ഥാന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു; കുരുന്നുകൾ ഉള്ളുതുറന്നത് ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിയിലാഴ്‌ത്തുന്ന കുപ്രചാരണങ്ങൾക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: കേരളത്തിൽ ഇതര സംസ്ഥാനതൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന കുപ്രചാരണങ്ങൾക്കിടെ തങ്ങളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും നന്ദിപ്രകടനവുമായി ഒരുപറ്റം കുട്ടികൾ.രായമംഗലം പഞ്ചായത്തിലെ മലമുറി നിർമല യുപി സ്‌കൂളിലെ ഇതരസംസംസ്ഥാന വിദ്യാർത്ഥികളാണ് തങ്ങൾക്കായി ഏർപ്പെടുത്തിയ സൗകര്യങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതിയത്.

'ഈ നാട് ഞങ്ങൾക്കായി കരുതിവച്ച സ്‌നേഹത്തിനും കരുതലിനും നന്ദിപറയാൻ നേരിൽ കാണണം' ഇതാണ് കത്തിൽ ഇവർ ആവശ്യപ്പെടുന്ന കാര്യം. മലയാളത്തിലെഴുതിയ കത്ത് ഇന്ന അയയ്ക്കും. സ്‌കൂളിലെ 3, 4 ക്‌ളാസുകളിൽ പഠിക്കുന്ന ഇരുപത്തഞ്ചോളം വിദ്യാർത്ഥികളാണ് കത്തെഴുതിയത്.

'പഠിക്കാൻ പുസ്തകവും സൗജന്യ യൂണിഫോമും ഉച്ചഭക്ഷണവും യാത്രചെലവും നൽകി വിജ്ഞാനവെളിച്ചം പകർന്ന ഈ നാടിനും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളെ ഇരുവരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട്' എന്നാണ് കത്തിന്റെ ചുരുക്കം. മലമുറി നിർമല എൽപി സ്‌കൂളിൽ ഒഡീഷ, ബിഹാർ, ഛത്തീസ്‌ഗഡ്, പശ്ചിമബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 75 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. രായമംഗലം പഞ്ചായത്തിലെ പ്‌ളൈവുഡ് കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്.

പെരുമ്പാവൂരിലെ വിവിധ വിദ്യാലയങ്ങളിൽ നിരവധി ഇതര സംസ്ഥാന വിദ്യാർത്ഥികളാണ് പഠനംനടത്തുന്നത്. രായമംഗലം പഞ്ചായത്തിലെ കണ്ടന്തറ ഗവ. യുപി സ്‌കൂളിൽ നൂറിലധികം കുട്ടികൾ ഇതരസംസ്ഥാനക്കാരാണ്. പഠനപ്രക്രിയ എളുപ്പമാക്കാൻ പല വിദ്യാലയങ്ങളിലും ഇതരഭാഷാ അദ്ധ്യാപകരേയും ഏർപ്പാടാക്കിയിട്ടുണ്ട്. പ്രതിമാസം 7000 രൂപ ഓണറേറിയം നൽകിയാണ് എസ്എസ്എ ഇവർക്കായി എഡ്യുക്കേഷണൽ വളണ്ടിയർമാരെ നിയമിച്ചിട്ടുള്ളത്.

ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ ഓരോ കുട്ടികൾക്കും യാത്രാച്ചെലവിനത്തിൽ പ്രതിമാസം 300 രൂപ നൽകുന്നുണ്ട്. ഇവരുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ രംഗോലി എന്ന കലോത്സവവും ബിആർസികൾവഴി നടത്തുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP