Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫേസ്‌ബുക്കിലെ വിവാഹ ചിത്രം തെളിവായെടുത്ത് കോടതി; കൗമാരക്കാരിയുടെ വിവാഹം അസാധുവാക്കി; രാജസ്ഥാനിൽ ശൈശവ വിവാഹത്തിന്റെ ക്ലൈമാക്‌സ് ഇങ്ങനെ

ഫേസ്‌ബുക്കിലെ വിവാഹ ചിത്രം തെളിവായെടുത്ത് കോടതി; കൗമാരക്കാരിയുടെ വിവാഹം അസാധുവാക്കി; രാജസ്ഥാനിൽ ശൈശവ വിവാഹത്തിന്റെ ക്ലൈമാക്‌സ് ഇങ്ങനെ

ന്യൂഡൽഹി: ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് വിവിധ ഇടങ്ങളിൽ ഇപ്പോഴും അപരിഷ്‌കൃതമായ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അത്തരമൊരു സംഭവത്തിലെ പെൺകുട്ടി കോടതിയുടെ സഹായത്തോടെ രക്ഷപെട്ടു. ശൈശവ വിവാഹ ബന്ധം വേർപെടുത്താൻ പെൺകുട്ടിക്ക് സഹായകമായി ഫേസ്‌ബുക്കിലിട്ട ഫോട്ടോയായിരുന്നു. പെൺകുട്ടി സമർപ്പിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം കോടതി അസാധുവാക്കുകയായിരുന്നു.

രാജസ്ഥാനിലെ ബാർമർ ജില്ലയിലാണു സംഭവം. സുശീല ബിഷ്‌ണോയ് എന്ന കൗമാരക്കാരിയാണു വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ കോടതിയെ സമീപിച്ചത്. 2010ലായിരുന്നു സുശീലയുടെ വിവാഹം. വിവാഹസമയത്ത് സുശീലയ്ക്കും ഭർത്താവിനും 12 വയസ്സ് മാത്രമായിരുന്നു പ്രായം. തനിക്കു പ്രായപൂർത്തിയാകാത്ത പ്രായത്തിൽ വീട്ടുകാരും ബന്ധുക്കളും ചേർന്ന് നിർബന്ധിച്ചു തന്നെ വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും മദ്യപാനിയായ ഒരാളുടെ കൂടെയുള്ള ജീവിതം മരണത്തിനു തുല്യമായിരുന്നെന്നും സുശീല കോടതിയെ അറിയിച്ചു.

എന്നാൽ പെൺകുട്ടിയുടെ ആരോപണങ്ങൾ ഭർത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ ഭർത്താവിന്റെ ഫേസ്‌ബുക്ക് പേജിലെ ചിത്രം ചതിച്ചു. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു ഇത്. ഈ ചിത്രങ്ങൾ സുശീല കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചു കോടതി വിവാഹബന്ധം അസാധുവാക്കാൻ അനുവദിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP