Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തിനാണ് ചേച്ചീ..ലിസ്റ്റുമായി ഈ വൃത്തികെട്ട പരിപാടിക്കിറങ്ങുന്നത്? ഈ പീഡനം..പീഡനം എന്ന് പറഞ്ഞാൽ അത്ര സുഖമുള്ള ഏർപ്പാടല്ല ചേച്ചീ; സരിത.എസ്.നായരെയും ചാനൽ ചർച്ചകളെയും പൊളിച്ചടുക്കുന്ന രണ്ടുപെൺകുട്ടികളുടെ വീഡിയോ വൈറലാകുന്നു

എന്തിനാണ് ചേച്ചീ..ലിസ്റ്റുമായി ഈ വൃത്തികെട്ട പരിപാടിക്കിറങ്ങുന്നത്? ഈ പീഡനം..പീഡനം എന്ന് പറഞ്ഞാൽ അത്ര സുഖമുള്ള ഏർപ്പാടല്ല ചേച്ചീ; സരിത.എസ്.നായരെയും ചാനൽ ചർച്ചകളെയും പൊളിച്ചടുക്കുന്ന രണ്ടുപെൺകുട്ടികളുടെ വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

എന്നെ പീഡിപ്പിച്ചു..പീഡിപ്പിച്ചുവെന്ന് പറയുന്നത് കേട്ടാൽ തോന്നുമല്ലോ, നിങ്ങൾക്ക് പതിനാറ് വയസേ ആയുള്ളുവെന്ന്, യൂട്യൂബിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ടു പെൺകുട്ടികൾ സരിത.എസ്.നായരെ വിമർശിക്കുന്നത് ഇങ്ങനെയാണ്. സരിതയെ മാത്രമല്ല,സരിതയെ ആഘോഷിക്കുന്ന മലയാളികളെയും,മാധ്യമങ്ങളെയും വീഡിയോയിൽ പൊളിച്ചടുക്കുകയാണ് ഇവർ.

മലയാളി ക്ലബ്എന്ന യുട്യൂബ് ചാനലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിലെ പരാമർശങ്ങളെ സ്വാഗതം ചെയ്തും എതിർത്തും ആയിരത്തിലേറെ കമന്റുകളും വന്നുകഴിഞ്ഞു. ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്ന പോസ്റ്റായതുകൊണ്ട് തന്നെ കോൺഗ്രസുകാരികൾക്ക് പൊള്ളി എന്ന മട്ടിലുള്ള കമന്റുകളും കാണാം.വൈറലായ വീഡിയോ ഇതിനകം മൂന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP