Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സ്‌ക്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; ദീപശിഖാ പ്രയാണം തുടങ്ങി; ഇന്ന് മീനച്ചിൽ താലൂക്കിലെ സ്‌കൂളുകളിൽ സ്വീകരണം

സംസ്ഥാന സ്‌ക്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; ദീപശിഖാ പ്രയാണം തുടങ്ങി; ഇന്ന് മീനച്ചിൽ താലൂക്കിലെ സ്‌കൂളുകളിൽ സ്വീകരണം

പാലാ: വെള്ളിയാഴ്ച പാലായിൽ തുടങ്ങുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം തുടങ്ങി. മീനച്ചിൽ താലൂക്കിലുടനീളം പര്യടനം നടത്തും. 

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി. സുസജ്ജമായ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ഇന്നലെ നഗരസഭ ഔദ്യോഗികമായി ഏറ്റെടുത്ത് കായികവകുപ്പിന് പൂർണമായി വിട്ടുനൽകി. താത്കാലിക ഗ്യാലറികളുടെയും ഉദ്ഘാടനവേദിയുടേതുമടക്കം സ്റ്റേഡിയത്തിനുള്ളിലെ ഒരുക്കങ്ങളും പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക.

കായിക മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ചിരിക്കുന്ന ദീപ ശിഖാ പ്രയാണം പ്രധാന സ്‌കൂളുകളിലും എത്തും. ഈരാറ്റുപേട്ട, പ്ലാശനാൽ, പ്രവിത്താനം, കടനാട്, മാനത്തൂർ, രാമപുരം, കുടക്കച്ചിറ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കിടങ്ങൂർ, ചേർപ്പുങ്കൽ, മുത്തോലി, കൊഴുവനാൽ, വിളക്കുമാടം, ഭരണങ്ങാനം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് 3ന് പാലാ കൊട്ടാരമറ്റത്ത് എത്തിച്ചേരുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണകമ്മറ്റി ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ വരവേല്പ് നൽകും. തുടർന്ന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും ജനാവലിയുടെയും അകമ്പടിയോടെ ദീപശിഖയെ സ്റ്റേഡിയത്തിലേക്ക് ആനയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP