Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹൂർത്ത വ്യാപാരം ഇന്ന്; ഓഹരി വിപണിയിൽ വൈകിട്ട് ആറരമുതൽ ഏഴരവരെ പ്രത്യേക വ്യാപാരം; സംവത് 2074ന്  പ്രതീക്ഷയോടെ വരവേൽപ്പ്

മുഹൂർത്ത വ്യാപാരം ഇന്ന്; ഓഹരി വിപണിയിൽ  വൈകിട്ട് ആറരമുതൽ ഏഴരവരെ പ്രത്യേക വ്യാപാരം; സംവത് 2074ന്  പ്രതീക്ഷയോടെ വരവേൽപ്പ്

മുംബൈ: ദീപാവലിയുമായി ബന്ധപ്പെട്ടു നടത്തുന്ന മുഹൂർത്ത കച്ചവടം ഇന്ന്. ഹിന്ദു കലണ്ടർ വർഷപ്രകാരമുള്ള പുതുവത്സരപ്പിറവിയോടനുബന്ധിച്ചാണ് ഓഹരിമേഖലയിലുൾപ്പടെ വിൽപ്പന നടക്കുന്നത്. സംവത് 2074നെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്.

കൊച്ചി ഓയിൽ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജ്യൂടൗണിലുള്ള ഓഫീസിൽ വെളിച്ചെണ്ണയുടെയും ഇന്ത്യ പെപ്പർ ആൻഡ് സ്‌പൈസസ് ട്രേഡ് അസോസിയേഷന്റെ(ഇപ്സ്റ്റ) കീഴിൽ ജനറലായി കുരുമുളകിന്റെയും മുഹൂർത്തകച്ചവടം ഇന്ന് വൈകിട്ട് 6 ന് നടത്തും. 6.30 മുതൽ 7.30 വരെയാണ് മുഹൂർത്തവ്യാപാരം.

ഓഹരി വിപണിയിൽ ഇന്ന് വൈകിട്ട് ആറരമുതൽ ഏഴരവരെ പ്രത്യേക വ്യാപാരവും നടക്കും

ഇന്ന് മ്യൂച്ചൽ ഫണ്ടുകളുടെ ഓഹരി നിക്ഷേപ പദ്ധതികളിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ നേരിട്ടുള്ള ചില്ലറ നിക്ഷേപകരിൽ നിന്നുള്ള വർധിച്ച പിന്തുണ ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ, ഇന്ത്യാ ചൈന അതിർത്തിയിലെ അസ്വസ്ഥതയും പ്രധാനമന്ത്രിയുടെ നോട്ട് നിരോധനവും ജിഎസ്ടിയും ഉണ്ടാക്കിയ സാമ്പത്തീക മാന്ദ്യവും ആശങ്കയുണർത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP