Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഗിറ്റാർ വായിച്ചും പൂത്തിരി കത്തിച്ചും സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിച്ച് മീനാക്ഷി; ദിലീപിന്റെ മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഗിറ്റാർ വായിച്ചും പൂത്തിരി കത്തിച്ചും സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷിച്ച് മീനാക്ഷി; ദിലീപിന്റെ മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി: മലയാളം സോഷ്യൽ മീഡിയ പാപ്പരാസികൾ കുറച്ചു കാലങ്ങളായി ദിലീപ് - മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷി ദിലീപിന്റെ പിന്നാലെയാണ്. പിതാവ് ജയിലിൽ അകപ്പെട്ടപ്പോൾ മുതൽ മീനാക്ഷി ശ്രദ്ധാകേന്ദ്രമായിരുന്നു. മീനാക്ഷി ജയിലിലെത്തി കണ്ട വേളയിലും കാമാറാ കണ്ണുകൾ നീണ്ടത് മീനാക്ഷി നേർക്കാണ്. ഇപ്പോൾ മീനാക്ഷി സോഷ്യൽ മീഡിയയുടെ താരമാകുകയാണ്. താരപുത്രിയുടെ ദീപാവലി ആഘോഷത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.

സുഹൃത്തുക്കൾക്കൊപ്പമാണ് മീനാക്ഷിയുടെ ദീപാവലി ആഘോഷം. ഗിറ്റാർ വായിച്ചും പൂത്തിരി കത്തിച്ചുമെല്ലാമാണ് ആഘോഷിക്കുന്നത്. കൂട്ടുകാർക്കൊപ്പമുള്ള മീനാക്ഷിയുടെ ദീപാവലി ആഘോഷത്തിന്റേതും മീനാക്ഷിയുടെ ഗിറ്റാർ വായനയുടേതും എന്നു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോയ്ക്ക് വൻ പ്രചാരമാണ് ഇപ്പോൾ യൂട്യൂബിൽ. മഞ്ഞ ചുരിദാറിട്ട് യാത്ര എന്ന മമ്മൂട്ടി ചിത്രത്തിലെ തന്നന്നം താനന്നം എന്ന ഗാനമാണ് ഗിറ്റാറിൽ മീട്ടുന്നത്.

അതുകഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം പൂത്തിരി കത്തിക്കുന്നതും ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. എന്നാൽ ഈ വീഡിയോയുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. വീഡിയോയിലുള്ളത് മീനാക്ഷി തന്നെയാണെന്നോ ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. അമൽ പി, കിളിപോയി, വീഡിയോ സ്ട്രോബറി, ബ്യൂട്ടി ആൻഡ് ഹെൽത്ത് ടിപ്‌സ് തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നാണ് ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോകളെല്ലാം ഒക്ടോബർ 19, 20 തിയ്യതികളിലായാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.

നേരത്തെ സാരി ലുക്കിലുള്ള മീനാക്ഷിയുടെ ചിത്രം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് റിമാൻഡിൽ കഴിയവെയായിരുന്നു മകളുടെ ചിത്രം സോഷ്യൽമീഡിയയിലെത്തിയത്. മകൾക്ക് ഫേസ്‌ബുക്ക് പേജില്ലെന്ന് നേരത്തെ ദിലീപ് വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP