Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരുടെ ഇരട്ടക്കൊലപാതകത്തിൽ പ്രതി തമിഴ്‌നാട്ടിലെ കോടതിയിൽ കീഴടങ്ങി; മറ്റൊരു കേസിൽ ജയിലിലായിരുന്ന ആൾ ജാമ്യത്തിൽ ഇറങ്ങി കൊലപാതകം ചെയ്തതായി പൊലീസ്

മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരുടെ ഇരട്ടക്കൊലപാതകത്തിൽ പ്രതി തമിഴ്‌നാട്ടിലെ കോടതിയിൽ കീഴടങ്ങി; മറ്റൊരു കേസിൽ ജയിലിലായിരുന്ന ആൾ ജാമ്യത്തിൽ ഇറങ്ങി കൊലപാതകം ചെയ്തതായി പൊലീസ്

ചെന്നൈ: മൂന്നാറിൽനിന്ന് ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. സംഭവുമായി ബന്ധപ്പെട്ട് തിരുനെൽവേലി സ്വദേശി മണി (45) യാണ് തമിഴ്‌നാട്ടിൽ കീഴടങ്ങിയത്. കണ്ണൻ ദേവൻ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ ഡിവിഷനിൽ തമ്പി ദുരൈയുടെ മകനും ഓട്ടോ ഡ്രൈവറുമായ ശരവണൻ (19), ബന്ധുവും കെ.കെ.ഡിവിഷനിൽ ഏബ്രഹാമിന്റെ മകനുമായ ജോൺ പീറ്റർ (17) എന്നിവരാണു സംഭവത്തിൽ കൊല്ലപ്പെട്ടത്.

ചെന്നൈ സെയ്താപേട്ട് കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ തേനി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തമിഴ്‌നാട്ടിലെ ക്വട്ടേഷൻ സംഘാംഗവും കൊലപാതകക്കേസുകളിലെ പ്രതിയുമാണു മണി. ഓട്ടോ വിളിച്ചുകൊണ്ടുപോയ ശേഷം ഡ്രൈവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്ക്പോസ്റ്റിനു സമീപം ചുരത്തിൽവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരെയും കൊലപ്പെടുത്തിയ വിവരം മണി തന്നെ യുവാക്കളുടെ ബന്ധുക്കളെ ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ കൊലപാതക കേസിൽ പ്രതിയായി ജയിലിലായിരുന്ന മണി ഏതാനും ദിവസം മുൻപാണു ജാമ്യത്തിലിറങ്ങിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP