Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേണ്ടി വന്നാൽ ഡിജിപി ബെഹ്‌റയാകും..! അതു കഴിഞ്ഞ് പാമ്പു പിടിത്തുവും; അനുകരണ കലയും പാമ്പു പിടുത്തവുമായി അരങ്ങു തകർത്ത് ലാലു; അബ്ദുൾ കലാമിനെയും ബെഹ്‌റയെയും അനുകരിച്ച് മിമിക്രി കൊഴിപ്പിക്കുന്ന കലകാരൻ അവസരം കിട്ടുമ്പോൾ വാവ സുരേഷുമാകും

വേണ്ടി വന്നാൽ ഡിജിപി ബെഹ്‌റയാകും..! അതു കഴിഞ്ഞ് പാമ്പു പിടിത്തുവും; അനുകരണ കലയും പാമ്പു പിടുത്തവുമായി അരങ്ങു തകർത്ത് ലാലു; അബ്ദുൾ കലാമിനെയും ബെഹ്‌റയെയും അനുകരിച്ച് മിമിക്രി കൊഴിപ്പിക്കുന്ന കലകാരൻ അവസരം കിട്ടുമ്പോൾ വാവ സുരേഷുമാകും

തിരുവനന്തപുരം: കണ്ടാ എവിടയോ കണ്ട് മറന്ന പോലെ എന്ന് തോന്നും. ഇപ്പോ ശരിയാക്കി തരാം എന്ന പറഞ്ഞ് പോയാ ലോക്‌നാഥ് ബഹ്‌റയും എ.പി.ജെ അബ്ദുൾ കലാമും സാജു നവോദയയുമൊക്കെ റെഡിയായി വരും. എന്നാൽ പാമ്പ് എന്ന് കേട്ടാൽ ആളൊരു വാവ സുരേഷ് ആയി മാറും. ഇതെല്ലാം പറയുന്നത് ഒരാളെക്കുറിച്ചാണ് അനുകരണ കലയിലും പാമ്പുപിടുത്തത്തിലും എപ്പോഴും സാധാരണക്കാരന്റെ കൂട്ടുകാരനായ ലാലുവിനെപ്പറ്റി.

അനുകരണ കലയിലെ പുതിയ താരങ്ങളിൽ പ്രമുഖനാണ് കാരക്കോണം ഉണ്ടൻകോട് സ്വദേശിയായ അജേഷ് ലാലു. എന്നാൽ വെറും അനുകരണം മാത്രമല്ല സംഗീതത്തിലും അത്യാവിശ്യത്തിനുള്ള പിടിയുണ്ട് ലാലുവിന്. തിരുവനന്തപുരത്തെ ജോസ്‌കോ ഗാനമേള ട്രൂപ്പിലെ ഗിത്താറിസ്റ്റാണ് അജേഷ് ലാലു. കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള വനിരവധി ട്രൂപ്പുകളിൽ അംഗമായിരുന്നു ലാലു. നിരവിധി സ്റ്റേജ് ഷോകളിൽ മനസ്സ് നിരഞ്ഞ് ചിരിപ്പിക്കാറുള്ള ലാലു സ്റ്റേജിൽ നിന്ന് ഇറങ്ങിയാ ആള് കുറച്ച് സീരിയസ് ആണ്.

പിന്നെ പുറത്ത് ഇറങ്ങുമ്പോൾ മൂർഖനും രാജവെമ്പാലയ്ക്കുമെല്ലാം പിന്നാലെയാണ ഉണ്ടൻകോടിന്റെ ലോക്‌നാഥ് ബഹ്‌റ. വേദികളിൽ കിട്ടുന്ന കൈയടിയല്ല പാമ്പു പിടുത്തത്തിന് എന്നറിയുന്ന ലാലു ഇത് വരേയായി പിടികൂടിയത് 15,000ലധികം പാമ്പുകളെയാണ്. 12ആം വയസ്സു മുതലാണ് ലാലുവിന്റെ പാമ്പു പ്രേമം ആരംഭിക്കുന്നത്. അപ്പോൽ ആരംഭിച്ച പാമ്പു പിടുത്തം 32ആം വയസ്സിലും 15000 പാമ്പുകളിലാധികമായി തുടരുകയാണ്.

പിടികൂടിയ പാമ്പുകളെ എല്ലാം സുരക്ഷിതമായി നെയ്യാർഡാം വന്യമൃഗസംരക്ഷണകേന്ദ്രത്തിലും വനം വകുപ്പിനുമാണ് കൈമാറാറുള്ളത്. പാമ്പുപിടുത്തത്തിലെ സൂപ്പർ സ്റ്റാറായ വാവ സുരേഷുമായും ലാലുവിന് അടുത്തബന്ധമാണ് ഉള്ളത്. ലാലുവിന് പാമ്പുപിടുത്തത്തിൽ വാവ തന്റെ സ്‌പെഷ്യൽ ടിപ്പുകളും ലാലുവിന് നൽകാറുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, സാംസ്‌കാരികവേദികൾ എന്നിവിടങ്ങളിൽ പാമ്പുകളുമായി ലാലു പാമ്പുകളെക്കുറിച്ച് ക്‌ളാസുകളും എടുക്കാറുണ്ട്.കാരക്കോണം ഉണ്ടൻകോട് വി എസ് ഭവനിൽ സെൽവരാജ്-വസന്തകുമാരി ദമ്പതികളുടെ മകനാണ് 32കാരനായ അജേഷ് ലാലു. മിമിക്രി, ഗാനമേള സീസണിൽ ലഭിക്കുന്ന വരുമാനമാണ് പാമ്പുപിടിത്തത്തിന്റെ യാത്രാ ചെലവിനായി ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP