Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അൽഷിഫയിലെ ചികിത്സ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; 'അത്യാധുനിക ചികിത്സ' നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളില്ല; നൂറോളം മുറികളുണ്ടെങ്കിലും വാട്ടർ കണക്ഷനില്ലെന്ന് രേഖ; ഐഎംഎയിൽ നിന്നും ഷാജഹാനെ പുറത്താക്കിയതോടെ പരസ്യങ്ങൾ നിർത്തി ചാനലുകളും; നടപടി ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ രംഗത്ത്

അൽഷിഫയിലെ ചികിത്സ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; 'അത്യാധുനിക ചികിത്സ' നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളില്ല; നൂറോളം മുറികളുണ്ടെങ്കിലും വാട്ടർ കണക്ഷനില്ലെന്ന് രേഖ; ഐഎംഎയിൽ നിന്നും ഷാജഹാനെ പുറത്താക്കിയതോടെ പരസ്യങ്ങൾ നിർത്തി ചാനലുകളും; നടപടി ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ രംഗത്ത്

അർജുൻ സി വനജ്

കൊച്ചി: ഐ.എം.എ അംഗീകാരം റദ്ദാക്കിയ ഇടപ്പള്ളി അൽഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസിനെതിരെ ഹൈക്കോടതിയെ തിങ്കളാഴ്ച സമീപിക്കും. മതിയായ അംഗീകാരങ്ങളില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിക്ക് സ്റ്റോപ്പ് മെമോ നൽകണമെന്നും, ചികിത്സയെത്തുടർന്ന് ഇപ്പോളും ദുരിതം അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് മുൻ നഴ്സിംങ് സൂപ്പർവൈസർ കൂടിയായ അമ്പിളി ഗോപിനാഥ് മരുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം ആശുപത്രിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. ആശുപത്രിക്ക് സമീപം യുവമോർച്ച നടത്തുന്ന നിരാഹാര പന്തൽ സന്ദർശിച്ചതിന് ശേഷം മറുനാടനോട് സംസാരിക്കുകയായിരുന്നു അവർ.

ആശുപത്രി കെട്ടിടത്തിന് ഫയർ ആൻ സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റേയോ, പൊലൂഷൻ കൺട്രോൾ ബോർഡിന്റേയോ അനുമതിയില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികൾ വ്യക്തമാക്കുന്നു. നൂറോളം മുറികൾ ഉള്ള ആശുപത്രിക്ക് വാട്ടർ കണക്ഷൻ ഇല്ലെന്നാണ് കേരള സ്റ്റേറ്റ് വാട്ടർ അതോരിറ്റി രേഖമൂലം നൽകുന്ന മറുപടി. എന്നാൽ ഈ ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളം എവിടെ നിന്നാണെന്നത് ഏറെ സംശയങ്ങൾക്ക് ഇടനൽകുകയാണ്. ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്ന റെയിൽവെയുടെ കുടിവെള്ള പൈപ്പിൽ നിന്ന് വെള്ളം ചോർത്തുകയാണെന്നാണ് മുൻ ജീവനക്കാർ നൽകുന്ന വിവരം.

അൽഷിഫയിലെ ചികിത്സ പിഴവ് മൂലം ഈ മാസം ഒന്നുമുതൽ പതിനഞ്ച് വരെ മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം പേരാണ്. ഇതിൽ 5 പേരും പാലാരിവട്ടത്തെ സ്വാകാര്യ ആശുപത്രിയിലെ ചികിത്സയാണ് നേടിയത്. സർജ്ജറിക്ക് ശേഷം കടുത്ത പനി ബാധിച്ചു, ഒരാഴ്ചയ്ക്ക് ശേഷം പഴുപ്പും തുടങ്ങി, അഞ്ച് ദിവസം പാലാരിവട്ടത്തെ ആശുപത്രിയിൽ കിടന്ന് ആന്റിബയോട്ടിക്കെടുത്തും ഒപ്പം സിറ്റ്സ് ബാത്തും ചെയ്തു. ഇപ്പോളും ഇളം ചൂടുവെള്ളത്തിൽ മരുന്ന് ഒഴിച്ച് സിറ്റ്സ് ബാത്ത് ചെയ്യുകയാണ്. '

സർജ്ജറി കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും വേദനയ്ക്ക് ചെറിയൊരു ആശ്വാസം മാത്രമാണ് ഉണ്ടായത്. തന്റെ മൂന്ന് കുട്ടികളെ പ്രസവിച്ചപ്പോൾ പോലും, ഈ സർജ്ജറിയുടെ അത്രയ്്ക്കും വേദന സഹിക്കേണ്ടി വന്നിട്ടില്ല. വേദനയില്ലാതെ മൂന്ന് ദിവസം കൊണ്ട് എല്ലാം ബേധമായി പോകാം എന്ന് ആശുപത്രിയിൽ വന്നപ്പോൾ പിആർഎ ഹെന്ന പറഞ്ഞതനുസരിച്ചാണ് സർജ്ജറി ചെയ്യാൻ തീരുമാനിച്ചത്. ചാനലുകൾ അൽഷിഫയുടെ പരസ്യങ്ങൾ ഒഴിവാക്കി അൽപമെങ്കിലും സാമൂഹിക പ്രതിബന്ധത കാണിക്കണം, തൃശ്ശൂർ സ്വദേശി ജാൻേസി മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം, മലപ്പുറത്തെ 20 കാരിയുടെ ചികിത്സ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയെ സമീപിച്ചപ്പോൾ, കോടതി വഴി രേഖകൾ വാങ്ങിക്കൊള്ളാനാണ് മറുപടി ലഭിച്ചത്. ഇവിടെ ചികിത്സ പിഴവുണ്ടെന്ന് മാധ്യമങ്ങളെ അറിയിച്ചതിന് മാനേജർ സുനിൽ ശാസിച്ചു. ഹോസ്പിറ്റൽ അടച്ചുപൂട്ടുകയാണെന്നും, സ്ഥാപനത്തിന്റെ വക്കീൽ മുഖേന നിയമപരമായി നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്തോളാനുമായിരുന്നു മറുപടിയെന്ന് പെൺകുട്ടിയുടെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു.

 

ഏഴാം തിയതി സർജ്ജറി ചെയ്ത പെൺകുട്ടിക്ക് കടുത്ത പനിയെത്തുടർന്നാണ് മെഡിക്കൽ കോളേജിലേക്കും തുടർന്ന് പാലാരിവട്ടത്തെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുന്നത്. സർജ്ജറി കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും മലവിസർജ്ജനം സാധാരണ നിലയിൽ നടത്താൻ ആവാതെ പെൺകുട്ടി കരയുകയാണ്. മണിക്കൂറുകളോളം ടോയ്ലറ്റിൽ ഇരുന്ന് കരഞ്ഞുകൊണ്ടാണ് മലവിസർജ്ജനം കുറച്ചെങ്കിലും നടത്തുന്നത്. പെൺകുട്ടിയുടെ സഹോദരൻ പറയുന്നു.

മാസവും ഒന്നരക്കോടി രൂപയായിരുന്നു ആശുപത്രി ചാനൽ പരസ്യങ്ങൾക്ക് മാത്രമായി നൽകിയിരുന്നത്. എന്നാൽ ആശുപത്രിക്ക് എതിരെ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത് ഏതാനം ചാനലുകൾ സ്ഥാപനത്തിന്റെ പരസ്യം ഇന്നലെ ഉച്ചമുതൽ നിർത്തിയിട്ടുണ്ട്. ആശുപത്രിയിൽ സർജ്ജറി നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടു. മുമ്പ് സർജ്ജറി കഴിഞ്ഞ നാല് രോഗികൾ മാത്രമാണ് ഇപ്പോൾ ഇവിടെ ചികിത്സയിലുള്ളത്. ജീവനക്കാരോടും രാജിവെച്ച് പോകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടതായാണ് വിവരം. രോഗികൾ ഡിസ്ചാർജ്ജായി പോകുന്ന മുറയ്ക്ക് ഹോസ്പിറ്റൽ അടയ്ക്കാനാണ് പദ്ധതിയെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP