Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെഗുവേരയ്‌ക്കെതിരെ വാട്‌സാപ്പിൽ കമന്റിട്ടപ്പോൾ ഉപ്പയുടെ അനുജന്റെ മകന് ഡിവൈഎഫ്‌ഐക്കാരുടെ അടി; അക്രമത്തിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ പി.കെ.ഫിറോസിന് സമസ്ത അനുകൂലികളുടെ പൊങ്കാല; ഫിറോസിന് വേങ്ങര മോഹം നടക്കാത്തതിന്റെ അരിശമെന്ന് അധിക്ഷേപം; ചെഗുവര സമസ്തയുടെ നേതാവോയെന്ന് ചിലരുടെ പരിഹാസം

ചെഗുവേരയ്‌ക്കെതിരെ വാട്‌സാപ്പിൽ കമന്റിട്ടപ്പോൾ ഉപ്പയുടെ അനുജന്റെ മകന് ഡിവൈഎഫ്‌ഐക്കാരുടെ അടി; അക്രമത്തിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ പി.കെ.ഫിറോസിന് സമസ്ത അനുകൂലികളുടെ പൊങ്കാല; ഫിറോസിന് വേങ്ങര മോഹം നടക്കാത്തതിന്റെ അരിശമെന്ന് അധിക്ഷേപം; ചെഗുവര സമസ്തയുടെ നേതാവോയെന്ന് ചിലരുടെ പരിഹാസം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: പുലർച്ചെ നാലു മണി....ഉച്ചത്തിലുള്ള ശബ്ദം കേട്ടു ഞാൻ ഞെട്ടി ഉണർന്നു. എല്ലാവർക്കും സമാധാനം കൊടുക്കണേ എന്നാണു മൈക്കിലൂടെ പ്രാർത്ഥന...'
നബിദിനത്തിന് രാവിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഫേസ്‌ബുക്കിൽ ഈ പോസ്റ്റിട്ടത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം.പള്ളിയിലെ ബാങ്ക് വിളിയെ കുറിച്ചാണ് ഫിറോസിന്റെ പോസ്റ്റ് എന്നും ലൈക്ക് കിട്ടാനുള്ള അടവാണെന്നുമായിരുന്നു വ്യാഖ്യാനം.
നബിദിനാഘോഷത്തിലെ പ്ലാസ്റ്റിക് ഗ്ലാസുപയോഗത്തിലെ പരിസ്ഥിതി പ്രശ്‌നം, പെൺകുട്ടികളുടെ വിവാഹപ്രായം, പെൺചേലാകർമം തുടങ്ങിയ വിഷയങ്ങളിലും ഇകെ സമസ്ത വിഭാഗവുമായി ഫിറോസ് ഇടഞ്ഞു.

ഏറ്റവുമൊടുവിലുള്ള ഫിറോസിന്റെ പോസ്റ്റ് ഇങ്ങനെയാണ്:

ഉപ്പയുടെ അനുജന്റെ മകനാണ്. 17 വയസ്സാണ് പ്രായം. ചെഗുവേരക്കെതിരെ വാട്‌സാപ്പിൽ കമന്റിട്ടു എന്ന കുറ്റം ചുമത്തി ഒരു പറ്റം ഡിവൈഎഫ്ഐ ക്രിമിനലുകളാണ് ഈ പണി ചെയ്തത്. ചെഗുവേര ഡിവൈഎഫ്ഐ നേതാവാണെന്ന് കരുതിക്കാണും!

ഉപ്പയുടെ അനുജന്റെ മകന്റെ ചിത്രവും ഫിറോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.ഈ പോസ്റ്റിന്റെ താഴെയാണ് ഈ വിഷയുമായി ബന്ധമില്ലെങ്കിലും സന്ദർഭം മുതലെടുത്ത് സമസ്ത അനുകൂലികൾ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിക്കുകയാണ്. ഫിറോസ് അനുകൂലികളും സംഗതി ഏറ്റുപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം സീറ്റിൽ മത്സരിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഫിറോസിന് അവസാന നിമിഷം മണ്ഡലം നിഷേധിച്ചിരുന്നു. ഫിറോസിന് സീറ്റ് നൽകുകയാണെങ്കിൽ സമസ്ത കടുത്ത നിലപാടിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് നേതൃത്വം ഫിറോസിനെ തഴഞ്ഞത്.
സമസ്തയുടെ സമ്മർദ്ദങ്ങൾക്ക് ലീഗ് വഴങ്ങരുതെന്ന് എം.എസ്.എഫും യൂത്ത് ലീഗും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ ഫിറോസിനെ ബലിയാടാക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് സാമൂഹിക മാധ്യമങ്ങളിലെ ആക്രമണവും.

ഇ.ടി മുഹമ്മദ് ബഷീറിന്റെ മുജാഹിദ് അനുകൂല പരാമർശത്തിനെതിരെ ഇ.കെ വിഭാഗം രംഗത്തുവന്നതിനെ യൂത്ത് ലീഗ് വിമർശിച്ചിരുന്നു. മുസ്‌ലിംലീഗിനെ ഒരു മതസംഘടനയ്ക്കും തീറെഴുതി നൽകിയിട്ടില്ല എന്നായിരുന്നു യൂത്ത് ലീഗിന്റെ നിലപാട്.ഇതിനെ വിമർശിച്ചും ഫിറോസിന്റെ പോസ്റ്റിന് താഴെ കമന്റുകളുണ്ട്.

'ഫിറോസ് ഒരു കാര്യം മനസ്സിലാക്കണം.ഇടി വിഷയത്തിൽ സമസ്ത യുവജന നേതാക്കൾ അഭിപ്രായം പറഞ്ഞത് ഇടി തൗഹീദിൽ തൊട്ട് കളിച്ചതുകൊണ്ടാണ് അല്ലാതെ നീ പറഞ്ഞ പോലെ മുജാഹിദ് സമ്മേളനത്തിന് ആശംസ പറഞ്ഞതുകൊണ്ടല്ല. ഇടി പറഞ്ഞത് യഥാർത്ഥ തൗഹീദ് കെഎൻഎം നാണ് എന്നാണ്.അപ്പോൾകെഎൻഎം മെമ്പർ അല്ലാത്ത ബാഫഖി തങ്ങൾ. പൂക്കോയ തങ്ങൾ .ശിഹാബ് തങ്ങൾ ...... ഇവരൊക്കെയോ? മറുപടി പറയണം സുന്നീ സമൂഹത്തോട് ഇടിയും ഇടി യുടെ മൂട് താങ്ങുന്ന നിന്നെ പോലുള്ളവരും.'.

'എടാ ചള്ള് ചെക്കാ നീ ആരടാ സമസ്തക്ക് ആദർശം പഠിപ്പിക്കാൻ?. നിന്റെ വേങ്ങര മോഹം നടക്കാതെ പോയതിലുള്ള അമർഷം തീർക്കേണ്ടത് സമസ്തയുടെ നെഞ്ചത്തേക്ക് കയറിയല്ല. ഈ നിലക്ക് നീ പോയാൽ. നിന്റെ മോഹം ഒരു കാലത്തും നടക്കാൻ പോവുന്നില്ല. ഓർത്തോ.പിന്നെ ഈ സഹോദരനെ ചെയ്ത അക്രമം വളരെ ക്രൂരമായി പോയി''

'വേങ്ങര സീറ്റ് ലഭിക്കാത്തതിന്റെ അരിശം തീർക്കാൻ വേങ്ങരയോട് മുഖം തിരിഞ്ഞ് നിന്ന് നേതൃത്തത്തെ പാഠം പഠിപ്പിക്കാനും ഒടുവിൽ എന്ത് ചെയ്താലും പാർട്ടി സ്ഥാനാർത്ഥിയെ പരാജയപെടുത്താനാവില്ലന്ന് ബോധ്യമായപ്പോൾ കുഞ്ഞാലികുട്ടിക്ക് കിട്ടിയ ഭൂരിപക്ഷം ഒരു കാരണവശാലും ലഭിക്കരുതെന്ന വാശിയിൽ ചിലതെല്ലാം ചെയ്ത് കൂട്ടിയത് പ്രവർത്തകർക്കിടയിൽ രഹസ്യമായ പരസ്യമായപ്പോൾ അതിന്റെ ജാള്യത മറക്കാൻ മത സംഘടനയുടെ മേൽ കുതിരകയറുന്ന ഏർപ്പാട് നടത്തുന്ന ഫിറോസിനും കൂട്ടർക്കും, മത സംഘടനാ നേതൃത്തം തെരഞ്ഞെടുപ്പ് കാലത്ത് പ്രസ്താവന നടത്തിയതായി പരാതിയുണ്ടെങ്കിൽ ആ പരാതി ആദ്യം ഉന്നയിക്കേണ്ടത് ഇ.ടി ക്കെതിരെയാണ്. , തെരഞ്ഞെടുപ്പ് കാലം തന്നെ പച്ച എംപി കുപ്പായവുമിട്ട് സുന്നത്ത് ജമാഅത്തിനെ നോവിപ്പിക്കാൻ തെരഞ്ഞെടുത്താൽ അതിനെതിരെ പ്രതികരിച്ച സുന്നീ നേതാക്കൾക്കെതിരെ മേക്കിട്ട് കേറുന്നതിനേക്കാൾ സ്വന്തം നേതാവിൽ തീർക്കാമായിരുന്നു അരിശം.'

'ഉറച്ച മണ്ഡലമായ മലപ്പുറത്ത് പോലും ഫിറോസ് തെരഞ്ഞെടുപ്പിൽ നിന്നാൽ തോൽക്കും എന്ന സ്ഥിതിയിലേക്ക് സ്വന്തം ഭാവി തകർക്കാതെ ദിർഘവീക്ഷണത്തോടെ കാര്യങ്ങൾ പറയാനും മറ്റും പഠിക്കാൻ ഫിറോസിന്ന് സാധിക്കട്ടെ...സുന്നികളെ മുശ്രിക്കാക്കി ചിത്രീകരിക്കുന്ന മുജാഹിദുകാരെയും മുജാഹിദുകളാണു കേരളത്തിന്റെ നവോത്ഥാനത്തിന്റെ വാക്താക്കൾ എന്ന് കള്ളം പറയുന്നവരെയും അതിന്ന് സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നവരെയും സുന്നികൾ എതിർക്കുക തന്നെ ചെയ്യും...സ്വന്തം ഭാവി മുന്നിൽ കണ്ട് മുന്നോട്ട് പോവാൻ ശ്രദ്ധിക്കുക... അല്ലെങ്കിൽ ചവറ്റ്‌കൊട്ടയിലായിരിക്കും സ്ഥാനം...'

കമന്റുകളെ അപലപിച്ചുള്ള കമന്റുകളും ധാരാളം

'പി.കെ ഫിറോസിന്റെ ഈ പോസ്റ്റിൽ കംപ്ലീറ്റ് എസ്‌കെ മൂരിക്കുട്ടികൾ വേങ്ങരയിലെ ഭൂരിപക്ഷം കുറഞ്ഞതിനെത്തുടർന്നുള്ള പികെഎഫിൈ വിവാദ പരാമർശത്തെ പോസ്റ്റ്‌മോർട്ടം ചെയ്ത് പൊങ്കാലയിടുകയാണ്. പോസ്റ്റിൽ കൊടുത്ത ചിത്രമെന്തെന്നോ, അതിന് താഴെ കൊടുത്ത സംഭവമെന്തെന്നോ വായിക്കാൻ മെനക്കെടാത്ത ഊളകൾ കൂടെപ്പിറപ്പിനേറ്റ ദാരുണവും ദുഃഖഃകരവും അങ്ങേയറ്റം നിരാശാജനകവുമായ ഈ സംഭവത്തെ വിസ്മരിച്ച് സമുദായസ്‌നേഹം കൊണ്ടു കോൾമയിര് കൊള്ളുന്നു!! കഷ്ടം!!'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP