Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിന്റെ വാഹന പരിശോധന ഭയന്ന് ഓടി; മതിലിന് മുകളിലൂടെ അടുത്ത പുരയിടത്തിലേക്ക് ചാടിയപ്പോൾ വീണത് കിണറ്റിൽ; കോതമംഗലം സ്വദേശി റോഷ് വർഗീസിന് ദാരുണാന്ത്യം; സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ്

പൊലീസിന്റെ വാഹന പരിശോധന ഭയന്ന് ഓടി; മതിലിന് മുകളിലൂടെ അടുത്ത പുരയിടത്തിലേക്ക് ചാടിയപ്പോൾ വീണത് കിണറ്റിൽ; കോതമംഗലം സ്വദേശി റോഷ് വർഗീസിന് ദാരുണാന്ത്യം; സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവ് കിണറിൽ വീണ് മരിച്ചു. കോട്ടപ്പടി കൊച്ചുപുരയ്ക്കൽ റോഷ് വർഗ്ഗീസാണ് മരിച്ചത്്.തങ്കളത്ത് ഇന്ന് വൈകിട്ട് പൊലീസ് ചെക്കിംഗിനിടെ എത്തിയ റോഷ് പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.

വാഹനം നിറുത്തി ഓടി സമീപത്തെ മതിലിന് മുകളിലൂടെ അടുത്ത പുരയിടത്തിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. അകപ്പെട്ടത് കിണറിലും. പിന്നാലെ അന്വേഷിച്ചെത്തിയ പൊലീസ് സംഘവും നാട്ടുകാരും കൂടിയാണ് കിണറ്റിൽ അവശനിലയിൽ റോഷിനെ കണ്ടെത്തിയത്.

കോതമംഗലം ഫയർ ഫോഴ്‌സ് എത്തി റോഷ് വർഗ്ഗീസിനെ കരയ്ക്ക് കയറ്റിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പൊലീസ് ഓടിച്ചതിനേത്തുടർന്നാണ് ബൈക്ക് യാത്രികൻ കിണറ്റിൽ അകപ്പെട്ടതെന്ന് വ്യാപകമായ പ്രചാരണം ഉണ്ടെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. റോഷിന്റെ കൂടെ സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാൾക്ക് സംഭവത്തേക്കുറിച്ച് വ്യക്തമായി അറിയാമെന്നും നടന്ന സംഭവം ഇയാൾ തന്നെ നാട്ടുകാരോട് വിവരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരിടപെടലും ഉണ്ടായിട്ടില്ലന്നും കോതമംഗലം സി ഐ മറുനാടനോട് വ്യക്തമാക്കി.

റോഷിന്റെ ഭാര്യ ബിന്ദു കോട്ടപ്പടി മാർ ഏലിയാസ് ഹയർസെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയാണ് മക്കൾ ആന്റോഷ്, റിവാന്റോഷ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP