Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെസ്ലി മാത്യൂസ് പറഞ്ഞതെല്ലാം കള്ളം; യുഎസിൽ മരിച്ച മൂന്ന് വയസുകാരിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; പാൽ കുടിക്കാനോ ഭക്ഷണം കഴിക്കാനോ ഷെറിൻ മാത്യൂസിന് മടിയുണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ; ദത്തെടുക്കാൻ എത്തിയപ്പോൾ ദമ്പതികൾക്ക് കുട്ടിയോട് വലിയസ്നേഹം ആയിരുന്നുവെന്നും അനാഥ് സേവ ആശ്രമത്തിലെ ബബിത

വെസ്ലി മാത്യൂസ് പറഞ്ഞതെല്ലാം കള്ളം; യുഎസിൽ മരിച്ച മൂന്ന് വയസുകാരിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല; പാൽ കുടിക്കാനോ ഭക്ഷണം കഴിക്കാനോ ഷെറിൻ മാത്യൂസിന് മടിയുണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ; ദത്തെടുക്കാൻ എത്തിയപ്പോൾ ദമ്പതികൾക്ക് കുട്ടിയോട് വലിയസ്നേഹം ആയിരുന്നുവെന്നും അനാഥ് സേവ ആശ്രമത്തിലെ ബബിത

മറുനാടൻ മലയാളി ഡസ്‌ക്

ഡലസ്: അമേരിക്കയിലെ ഡലസിൽ മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്റെ ദുരൂഹ മരണത്തിൽ വീണ്ടും വഴിത്തിരിവ്. കുട്ടിയെ പാൽ നിർബന്ധിച്ച് കുടിപ്പിച്ചപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് വളർത്തച്ഛൻ വെസ്ലി മാത്യൂസ് അറസ്റ്റിന് ശേഷം മൊഴി നൽകിയത്.കുട്ടി അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി തുരങ്കത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്ലി പറഞ്ഞിരുന്നു.

കേസിന്റെ തുടക്കം മുതൽ തന്നെ ഷെറിൻ മാത്യൂസിന് പോഷകാഹാരക്കുറവുണ്ടെന്നും, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് വെസ്ലി എല്ലാവരെയും ധരിപ്പിച്ചത്.എന്നാൽ, കുട്ടിയെ ദത്തെടുത്ത അനാഥാലയത്തിന്റെ ഉടമയുടെ മൊഴിപ്രകാരം അവൾക്ക് അങ്ങനെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല.പോഷകാഹാരക്കുറവ് മൂലം കുട്ടി ഉണർന്നിരിക്കുമ്പോഴൊക്കെ ഭക്ഷണം കഴിപ്പിക്കുമായിരുന്നുവെന്നാണ് വെസ്ലി പറഞ്ഞത്. എന്നാൽ അനാഥാലയ ബബിത കുമാരി പറയുന്നത് കുട്ടിക്ക് അത്തരം പ്രശ്‌നമൊന്നുമില്ലായിരുന്നുവെന്നാണ്.ദത്തെടുക്കൽ പ്രക്രിയ നടക്കുന്ന സമയത്ത് വെസ്ലിയും ഭാര്യ സിനി മാത്യൂസും സ്‌നേഹസമ്പന്നരായിട്ടാണ് തോന്നിയതെന്നും അവർ പറഞ്ഞു.

അനാഥാലയത്തിലായിരുന്നപ്പോൾ കുട്ടിക്ക് പാൽ കുടിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ ഒരുപ്രശ്‌നവുമില്ലായിരുന്നു, കുമാരി പറഞ്ഞു.സംഭവദിവസം പുലർച്ചെ മൂന്നിനു പാലു കുടിക്കാതിരുന്നതിനാൽ പുറത്തിറക്കി നിർത്തുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്നും വെസ്‌ലിയുടെ മൊഴിയിൽ പറഞ്ഞിരുന്നു.

ബിഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു.

ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്.പാലു കുടിക്കാത്തതിന് പുറത്തു നിർത്തിയപ്പോൾ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്ന് വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടയിൽനിന്ന് കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിൽ വെസ്‌ലി മാത്യൂസ് മൊഴി മാറ്റി. കുട്ടിയ ക്രൂരമായി പരുക്കേൽപ്പിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണു ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്‌ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

വെസ്ലി മാത്യുവും ഭാര്യ സിനിയും ചേർന്ന് 2016 ജൂണിലാണ് നളന്ദയിലെ മദർ തെരേസാ അനാഥസേവാ ആശ്രമത്തിൽനിന്നു ഷെറിനെ ദത്തെടുത്തത്. ഷെറിന് ഏഴു മാസം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. കുഞ്ഞിന്റെ തിരിച്ചുവരവിനു വേണ്ടി രാജ്യമാകെ പ്രാർത്ഥിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വീടിന് അൽപമകലെയുള്ള കലുങ്കിനടിയിൽ നിന്നു ബാലികയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഈ മാസം ഏഴിനു വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്.

പാൽ കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി രാത്രി വീടിനു പുറത്ത് അൽപ്പമകലെ മരച്ചുവട്ടിൽ നിർത്തിയ കുഞ്ഞിനെ പിന്നീടു കണ്ടില്ലെന്നായിരുന്നു വെസ്ലിയുടെ ആദ്യ വിശദീകരണം. ഷെറിൻ തനിയെ തിരിച്ചുവരുമെന്നു കരുതി. അൽപ്പസമയത്തിനു ശേഷം ചെന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും കാട്ടുനായ്ക്കൾ അതിലേ പോകുന്നതു കണ്ടെന്നും വെസ്ലി പൊലീസിനോടു പറഞ്ഞു. കുഞ്ഞിനെ അപകട സാഹചര്യത്തിൽ വിട്ടതിന് അറസ്റ്റിലായ ഇയാളെ രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ വിട്ടിരിക്കുകയായിരുന്നു. ഷെറിനെ കാണാതായ രാത്രിയിൽ ഇയാളുടെ വാഹനം പുറത്തുപോയെന്നു കണ്ടെത്തിയത് ദുരൂഹത കൂട്ടുകയും ചെയ്തു.

കൊച്ചി വൈറ്റില ജനത എൽ.എം. പൈലി റോഡിൽ നടുവിലേഴത്ത് സാം മാത്യുവിന്റെയും വൽസമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാർത്തകൾ വന്നശേഷം സാമും വൽസമ്മയും വീടുപൂട്ടി പോയതായി സമീപവാസികൾ പറഞ്ഞു. അയൽക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15നു പള്ളിയിൽ പോയശേഷം തിടുക്കത്തിൽ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാർത്തകൾ സംബന്ധിച്ച് അയൽക്കാരുമായി സംസാരിക്കാൻ ഇവർ തയാറായിരുന്നില്ല.

കുട്ടിയുടെ മരണവുമായോ, മൃതദേഹം നീക്കിയതുമായോ അമ്മ സിനി മാത്യൂസിന് ബന്ധമില്ലെന്ന നിലപാടിലാണ് അവരുടെ അഭിഭാഷകർ.ദമ്പതികളുടെ നാലുവയസുള്ള സ്വന്തം കുട്ടി ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP