Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകീർത്തി കേസിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയ്ലിന് ജയം; മസാജ് തെറാപ്പിസ്റ്റിനെ ലൈംഗികഅവയവം പ്രദർശിപ്പിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോടതി വിധിച്ചു; താൻ നല്ല മനുഷ്യനാണെന്ന് ക്രിസ് ഗെയ്ൽ

അപകീർത്തി കേസിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയ്ലിന് ജയം; മസാജ് തെറാപ്പിസ്റ്റിനെ ലൈംഗികഅവയവം പ്രദർശിപ്പിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോടതി വിധിച്ചു; താൻ നല്ല മനുഷ്യനാണെന്ന് ക്രിസ് ഗെയ്ൽ

സിഡ്‌നി: ഓസ്‌ട്രേലിയൻ മാധ്യമത്തിനെതിരായ അപകീർത്തി കേസിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയ്ലിന് ജയം. 2015ലെ ലോകകപ്പ് മൽസരങ്ങൾക്കിടെ സിഡ്നിയിൽവച്ച് മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ൽ ലൈംഗിക ചുവയോടെ പെരുമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോടതി വിധിച്ചു. വാർത്ത പ്രചരിപ്പിച്ച ഫെയർഫാക്സിന്റെ നടപടി തെറ്റാണെന്നും കോടതി വിധിച്ചു

 

ഓസ്‌ട്രേലിയൻ വംശജയായ മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ൽ ലൈംഗിക താത്പര്യം പ്രകടിപ്പിക്കും വിധം പെരുമാറിയെന്ന് ഫെയർഫാക്‌സ് മീഡിയാ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങളിൽ വാർത്തകൾ നല്കിയിരുന്നു. സിഡ്‌നി മോർണിങ് ഹെറാൾഡ്, ദി ഏജ്, ദി കാൻബറാ ടൈംസ് എന്നീ പത്രങ്ങളാണ് ഗെയിലിനെതിരേ വാർത്ത പ്രചരിപ്പിച്ചത്. ഇതിനെതിരേയാണ് ഗെയിൽ അപകീർത്തി കേസ് നൽകിയത്. ഗെയ്ൽ നഗ്‌നത കാട്ടിയെന്ന ഫെയർഫാക്‌സ് മീഡിയയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു സിഡ്‌നിയിലെ കോടതി വിധിച്ചു.

2015ലെ ലോകകപ്പ് മത്സരങ്ങൾക്കിടെ സിഡ്‌നിയിൽ വച്ച് മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ൽ ലൈംഗിക താത്പര്യം പ്രകടിപ്പിക്കുംവിധം ജനനേന്ദ്രിയം കാണിച്ചെന്നാണ് ഫെയർഫാക്‌സ് റിപ്പോർട്ട് ചെയ്തത്. ലോകകപ്പിനിടെ ഡ്രസ്സിങ് റൂമിൽ വച്ചാണ് ഗെയ്ൽ ഇത്തരത്തിൽ പെരുമാറിയതെന്നാണ് യുവതി ആരോപിച്ചത്. എന്നാൽ ഇക്കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്ന ഗെയ്ലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാധ്യമസ്ഥാപനം തന്നെ തകർക്കാൻ കെട്ടിച്ചമച്ചതാണ് ഈ വാർത്തയെന്നും ഗെയ്ൽ കോടതിയെ അറിയിച്ചു. അന്നു ഡ്രസിങ് റൂമിൽ ഒപ്പമുണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്ന ഡൈ്വയ്ൻ സ്മിത്തും ഈ സംഭവം നിഷേധിച്ചിരുന്നു.

'ഞാൻ ഒരു നല്ല മനുഷ്യനാണ്, ഒരു കുറ്റവാളിയല്ല ' ഗെയ്ൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാസ്തവം എന്തെന്ന് പൊതുജനങ്ങൾ അറിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നു താരം കൂട്ടിച്ചേർത്തു. ഗെയ്ൽ എത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അറിവായിട്ടില്ല.

കഴിഞ്ഞ വർഷം ജനുവരി മുതൽ ഇതുമായി ബന്ധപ്പെട്ട് ഈ പത്രങ്ങൾ പരമ്പര ചെയ്തിരുന്നു. സംഭവത്തിൽ നേരത്തെ ഗെയ്ലിന് പതിനായിരം ഡോളർ പിഴയൊടുക്കേണ്ടി വന്നിരുന്നു.

ലെനെ റസ്സൽ എന്ന വനിതാ മസ്സാജ് തെറാപ്പിസ്റ്റിനെ ഡ്രസിങ് റൂമിൽ വച്ച് ക്രിസ് ഗെയ്ൽ ജനനേന്ദ്രിയം കാണിച്ചുവെന്നാണ് റിപ്പോർട്ടു വന്നത്. ഇത് ലെനെ റസ്സൽ കോടതിയിലും ആവർത്തിച്ചിരുന്നു. തന്നോട് ഇപ്രകാരം പെരുമാറിയപ്പോൾ നിയന്ത്രണം വിട്ട് താൻ പൊട്ടിക്കരഞ്ഞുവെന്നും ഇവർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല.

വെസ്റ്റിൻഡ്യൻ ക്രിക്കറ്ററായ ക്രിസ് ഗെയിൽ കളിക്കളത്തിനു പുറത്തെ വികൃതികൾക്കും കുപ്രസിദ്ധി നേടിയിട്ടുണ്ട്. ഇന്ത്യയിൽ ഐപിഎൽ വേദിയിൽ വച്ച് ചീയർ ഗേൾസിനോട് അപമര്യാദയായി പെരുമാറിയതും നേരത്തേ വിവാദമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP