Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതനായി; കല്ല്യാണം നടന്നത് ലളിതമായ ചടങ്ങുകളോടെ; വീട്ടിൽ ആശംസിക്കാൻ മുഖ്യമന്ത്രിയും എത്തി

പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതനായി; കല്ല്യാണം നടന്നത് ലളിതമായ ചടങ്ങുകളോടെ; വീട്ടിൽ ആശംസിക്കാൻ മുഖ്യമന്ത്രിയും എത്തി

കൊച്ചി: പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതനായി. ആശംസകൾ അറിയിച്ച് മുഖ്യമന്ത്രിയും ഹരീഷ് വാസുദേവന്റെ വീട്ടിലെത്തിയിരുന്നു. തികച്ചും ലളിതമായിരുന്നു വിവാഹം.

തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഹരീഷ് വാസുദേവനാണ് വിവാഹത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. ഒക്ടോബർ 30 നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് മാതാപിതാക്കളെ സാക്ഷിയാക്കി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഉമയെ ഞാൻ ജീവിത പങ്കാളിയായി സ്വീകരിച്ചു. വലിയ ആദർശ വിവാഹമൊന്നുമല്ലെങ്കിലും, ഞങ്ങളെക്കൊണ്ട് ഒഴിവാക്കാൻ കഴിയുന്നത്ര ആർഭാടങ്ങളും ചടങ്ങുകളും ഒഴിവാക്കാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകുന്നു-ഹരീഷ് പറയുന്നു. 

ഞങ്ങളെ മനസിലാക്കി പിന്തുണച്ച മാതാപിതാക്കൾക്ക് ഒത്തിരി സ്‌നേഹം. ജോലിത്തിരക്കിനിടയിൽ പലരോടും നേരത്തേ വിവരം പറയാൻ കഴിഞ്ഞില്ല, മനഃപൂർവ്വമല്ല, സദയം ക്ഷമിക്കുക. നേരിട്ട് എത്തിയും ഫോണിലൂടെയും മെസേജിലൂടെയും, ഫേസ്‌ബുക്കിൽ സുഹൃത്തുക്കൾ ഇട്ട പോസ്റ്റിൽ കമന്റായും മെസേജായും ആശംസകൾ അറിയിച്ച മുഴുവൻ പേർക്കും എന്റെയും ഉമയുടെയും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ഏറെ തിരക്കിട്ട ഔദ്യോഗിക പരിപാടികൾക്കിടയിലും വീട്ടിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ച മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും, റവന്യൂ മന്ത്രി ശ്രീ.ചന്ദ്രശേഖരനും നന്ദി പറയാൻ വാക്കുകളില്ല. എന്റെ വിമർശനങ്ങൾ വ്യക്തിപരമല്ല എന്ന് മനസിലാക്കുന്നതിനും ഈ സ്‌നേഹത്തിനും വലിയ വലിയ നന്ദിയെന്നും ഹരീഷ് അറിയിച്ചു.

കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളിൽ സ്ഥിരമായി ഇടപെടുന്ന വ്യക്തിത്വമാണ് ഹരീഷ് വാസുദേവൻ ഹൈക്കോടതി അഭിഭാഷകൻ കൂടിയാണ്. പശ്ചിമഘട്ട സംരക്ഷണം, നെല്ലിയാമ്പതി വനഭൂമി കൈയേറ്റം എന്നീ വിഷയങ്ങളിൽ ശക്തമായ നിലപാടാണ് ഈ കാസർകോട് സ്വദേശി സ്വീകരിച്ചത്. മാധ്യമങ്ങളിൽ സജീവമായ പരിസ്ഥിതി പോരാളിയും. ഈ വിശേഷങ്ങൾക്ക് യോജിച്ച വിധമാണ് വിവാഹവും നടത്തിയത്.

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവിഷയത്തിലും ഇടപെട്ടത് ഹരീഷ് വാസുദേവനാണ്. ഹൈക്കോടതിയിൽ നിയമ പോരാട്ടവും നടത്തുന്നു. സർക്കാരിനെ വെട്ടിലാക്കിയ ഈ വിവാദം കത്തിപ്പടർത്തിയിട്ടും മുഖ്യമന്ത്രി വിവാഹത്തിൽ ആശംസയർപ്പിക്കാനെത്തിയെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് കൂടിയാണ് ഹരീഷിന്റെ വിവാഹവും പോസ്റ്റും സോഷ്യൽ മീഡിയ ആഘോഷത്തോടെ ഏറ്റെടുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP