Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരുമല പെരുന്നാൾ ആരംഭിച്ചു; പൊൻവെള്ളിക്കുരിശും മുത്തുക്കുടയുമായി ആയിരങ്ങൾ; ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു

പരുമല പെരുന്നാൾ ആരംഭിച്ചു; പൊൻവെള്ളിക്കുരിശും മുത്തുക്കുടയുമായി ആയിരങ്ങൾ; ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു

പരുമല: ആയിരങ്ങൾ കാത്തിരുന്ന പരുമലപ്പെരുന്നാൾ ആരംഭിച്ചു. പരുമല തിരുമേനിയുടെ 115ാം ഒാർമ പെരുന്നാളാണ് ഇന്ന് നടക്കുന്നത്. തീർത്ഥാടകരുടെ സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷത്തിന്റെ സമാപന സമ്മേളനവും ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

വെല്ലുവിളികളിൽ പതറാതെ കഴിഞ്ഞ കാലങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടു മുന്നേറാൻ സാധിക്കണമെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു

എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. നിത്യമായത് ഈശ്വരൻ മാത്രമാണെന്നും ഈശ്വര സാക്ഷാത്കാരം എന്ന ലക്ഷ്യത്തിൽ മറ്റെല്ലാം അപ്രസക്തമാകുന്നതാണ് സന്യാസമെന്നും ചടങ്ങിൽ പങ്കെടുത്ത് സ്വാമി ചിദാനന്ദപുരി പറഞ്ഞു.

പൊൻവെള്ളിക്കുരിശും മുത്തുക്കുടയും കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പരുമലയിലെത്തി. ശ്ലൈഹിക വാഴ്‌വിനെ തുടർന്നു നടന്ന റാസയിൽ മലങ്കരയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP