Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐ.എസ്.എല്ലിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ച് സച്ചിൻ; ഫുട്‌ബോളിന്റെ പ്രചരണമാണ് തന്റെ ലക്ഷ്യം; കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കും; നവംബർ 17 ന് ഐ.എസ്.എല്ലിന് കിക്കോഫ്

ഐ.എസ്.എല്ലിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ച് സച്ചിൻ; ഫുട്‌ബോളിന്റെ പ്രചരണമാണ് തന്റെ ലക്ഷ്യം; കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കും; നവംബർ 17 ന് ഐ.എസ്.എല്ലിന് കിക്കോഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഐ.എസ്.എൽ മൽസരങ്ങളിലേക്ക് ക്ഷണിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായി സച്ചിൻ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഐ.എസ്.എൽ നാലാം സീസൺ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്ന് സച്ചിൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ബ്ലാസറ്റേഴസ ആരാധകരുടെ ഹൃദയം കവർന്ന ടീമാണ് വിജയിക്കുക മാത്രമല്ല ടീമുകളുടെ ലക്ഷ്യംആരാധകരുടെ സനേഹം നേടിയെടുക്കുക എന്നതും പ്രധാനമാണ്. ഇക്കാര്യത്തിൽ ബ്ലാസറ്റേഴസ വിജയിച്ചിട്ടുണ്ടെന്നും സചിൻ പറഞ്ഞു. ഫുട്‌ബോളിന്റെ പ്രചാരണമാണ് തന്റെ ലക്ഷ്യമെന്നും താഴെ തട്ടിൽ ഫുടബാൾ പരിശീലനം നടത്തുന്നതിനായി ബ്ലാസറ്റേഴസിന്റെ നേതൃത്വത്തിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും സചിൻ വ്യകതമാക്കി.

നവംബർ 17 മുതൽ മാർച്ച് വരെയാണ് ഐ.എസ്.എൽ നാലാം സീസൺ മത്സരം. അതലറ്റികോ ഡി കൊൽക്കത്തയും കേരള ബ്ലാസറ്റേഴസും തമ്മിലാണ ആദ്യ മൽസരം. ഇയാൻ ഹ്യൂം ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളെ ടീമിൽ തിരിച്ചെത്തിച്ച ടീം കിരീടം നേടുമെന്നും സച്ചിൻ പറഞ്ഞു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP