Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോരടിക്കുന്നത് പഴയ പടക്കുതിരകൾ തന്നെ; ആവേശം പകരാൻ എത്തുന്ന മോദിയും രാഹുലും കൊണ്ടും കൊടുത്തും മുന്നേറുന്നു; അഴിമതിയും കള്ളപ്പണ വിഷയവും പ്രചരണ വിഷയം; ഭരണവിരുദ്ധ വികാരം ശക്തമായത് കാര്യങ്ങൽ ബിജെപിക്ക് അനുകൂലമാക്കും; കോൺഗ്രസിന് പ്രതീക്ഷ അത്ഭുതങ്ങളിൽ; കേരളത്തെ പോലെ അഞ്ച് വർഷം ഭരണം മാറുന്നത് പതിവായ ഹിമാചൽ പ്രദേശിൽ എന്തു സംഭവിക്കും?

പോരടിക്കുന്നത് പഴയ പടക്കുതിരകൾ തന്നെ; ആവേശം പകരാൻ എത്തുന്ന മോദിയും രാഹുലും കൊണ്ടും കൊടുത്തും മുന്നേറുന്നു; അഴിമതിയും കള്ളപ്പണ വിഷയവും പ്രചരണ വിഷയം; ഭരണവിരുദ്ധ വികാരം ശക്തമായത് കാര്യങ്ങൽ ബിജെപിക്ക് അനുകൂലമാക്കും; കോൺഗ്രസിന് പ്രതീക്ഷ അത്ഭുതങ്ങളിൽ; കേരളത്തെ പോലെ അഞ്ച് വർഷം ഭരണം മാറുന്നത് പതിവായ ഹിമാചൽ പ്രദേശിൽ എന്തു സംഭവിക്കും?

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തെ പോലെ അഞ്ച് വർഷം കൂടുമ്പോൾ ഭരണക്കാരെ മാറ്റിപ്രതിഷ്ഠിക്കുന്നത് ഹിമാചൽ പ്രദേശുകാരുടെ പതിവു പരിപാടിയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുടുപ്പിൽ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് തന്നെയാണ് സാധ്യതകൾ ഏറെയും. ഹിമാചലിന്റെ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും ബിജെപിക്ക് അനുകൂലമാണ്. അടുത്ത വ്യാഴാഴ്ചയാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രകൃതി ഭംഗിയിലെന്ന പോലെ രാഷ്ട്രീയത്തിലും ഹിമാചലിന് കേരളവുമായി സാമ്യമുണ്ട്. രാഷ്ട്രീയത്തിലെ മാറിമാറിയുള്ള പരീക്ഷണത്തിൽ തനി കേരള മോഡലാണ് ഹിമാചൽ പ്രദേശ്. തുടർച്ചയായി 5 വർഷം കൂടുമ്പോൾ ഭരണം മാറുക ഹിമാചലിലും പതിവാണ്. 1990 ന് ശേഷം ഈ പതിവ് തെറ്റിയിട്ടില്ല.

മറ്റ് പാർട്ടികൾക്ക് കാര്യമായ സ്വാധീനമില്ലാത്തതിനാൽ ഒരു തവണ കോൺഗ്രസെങ്കിൽ അടുത്ത ഭരണം ബിജെപി. ഇത്തവണ ബിജെപിയും കോൺഗ്രസും നേർക്ക്നേർ പോരാടുമ്പോൾ മോദിയും രാഹുലും പങ്കെടുക്കുന്ന യോഗങ്ങളാണ് പ്രധാനം. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസിനെ താഴെയിറക്കി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി മോദിയുടെ പ്രഭാവവും ബിജെപിയുടെ സംഘടനാ ശക്തിയും ഭരണ വിരുദ്ധവികാരവുമെല്ലാം ജനവിധി അനുകൂലമാക്കുമെന്നുള്ള പ്രതീക്ഷയിലാണ് ബിജെപി.

കുതിച്ചുയരുന്ന വിലക്കയറ്റം, ജിസ്ടിക്കും നോട്ട് റദ്ദാക്കലിനുമെതിരായ ജനവികാരം, കള്ളപ്പണം അടക്കമുള്ള വാഗ്ദാന ലംഘനങ്ങൾ എന്നിവയാണ് കോൺഗ്രസിന്റെ തുറുപ്പ്ചീട്ട്. കോൺഗ്രസിലും ബിജെപിയിലും പഴയ പടക്കുതിരകൾ തമ്മിലുള്ള പോരാട്ടമാണ് ഈത്തവണയും ഹിമാചൽ സാക്ഷ്യ വഹിക്കുന്നത്. 83 കാരനായ വീരഭഗ്രസിംഗും 73കാരനായ പികെ ധൂമലുമാണ് കോൺഗ്രസ്-ബിജെപി പാർട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ. ഇവർ തമ്മിലുള്ള വ്യക്തിവിരോധം പ്രചരണത്തിൽ തന്നെ വ്യക്തമാണ്.

കമ്യൂണിസ്റ്റുകളും ബിഎസ്‌പിയും ആം ആദ്മി പാർട്ടിയും അടക്കം മറ്റാർക്കും കാര്യമായ സ്വാധീനമില്ലെന്നതാണു മറ്റൊരു പ്രത്യേകത. തമ്മിൽ വലിയ ചെറുപാർട്ടി സി.പി.എം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും ബിജെപിയുടെ സംഘടനാശക്തിയും സംഘപരിവാർ സംഘടനകളുടെ ഊറ്റമായ പിന്തുണയും ഭരണവിരുദ്ധ വികാരവുമെല്ലാം ജനവിധി അനുകൂലമാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പ്രേംകുമാർ ധൂമലിനെയും ബിജെപിക്ക് പ്രഖ്യാപിക്കാനായി.

അഴിമതിയാണു കോൺഗ്രസിന്റെ പ്രധാന പ്രശ്‌നം. കള്ളപ്പണം സൂക്ഷിച്ചവർക്കു മാത്രമാണു നോട്ട് റദ്ദാക്കലിൽ വിഷമം തോന്നുകയെന്ന മോദിയുടെ പ്രയോഗത്തിനും മുനയുണ്ട്. കള്ളപ്പണക്കാരെ പൂട്ടാനാണു നോട്ട് നിരോധനം കൊണ്ടുവന്നതെന്ന വാദം മോദി പലയിടത്തും ആവർത്തിച്ചു. മുഖ്യമന്ത്രി വീർഭദ്ര സിംഗിനെതിരായ അഴിമതിക്കേസിന്റെയും കേന്ദ്രത്തിലെ പഴയ യുപിഎ സർക്കാരിനെതിരേയുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ഈ പ്രചാരണത്തിനു വോട്ടർമാരിൽ സ്വാധീനമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേതുപോലെയാകില്ല അടുത്ത വ്യാഴാഴ്ചത്തെ വോട്ടെടുപ്പിലെ ജനവിധി. ബിജെപിക്ക് അനായാസ വിജയം കിട്ടില്ല. എങ്കിലും മുന്നേറ്റ പ്രതീക്ഷ ഉണ്ട് താനും. ഹിമാചലിൽ പതിവുള്ള ഭരണമാറ്റത്തിനു കോൺഗ്രസ് തയ്യാറെടുക്കുമ്പോഴും ഗുജറാത്തിൽ മോദി ഷാ കൂട്ടുകെട്ടിന്റെ അടിത്തറയിളക്കാനാണു രാഹുൽ ഗാന്ധി വിയർപ്പൊഴുക്കുന്നത്. ഇത് എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം. ഹിമാചലിന്റെ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും ബിജെപിക്ക് അനുകൂലമാണ്. വീറും വാശിയും നിറഞ്ഞ ഹഹിമാചൽ പ്രദേശിലെ ജനവിധി അറിയാൻ ഡിസംബർ 18 വരെ കാത്തിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP