Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുകൈയിൽ മൊബൈലും മറ്റേ കൈയിൽ വളയവും പിടിച്ച് ഡ്രൈവിങ്; ആളുകളെ കുത്തിനിറച്ച ബസിൽ ഡ്രൈവറുടെ അഭ്യാസം തിരക്കേറിയ റോഡിൽ; ആളെക്കൊല്ലി സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധം

ഒരുകൈയിൽ മൊബൈലും മറ്റേ കൈയിൽ വളയവും പിടിച്ച് ഡ്രൈവിങ്; ആളുകളെ കുത്തിനിറച്ച ബസിൽ ഡ്രൈവറുടെ അഭ്യാസം തിരക്കേറിയ റോഡിൽ; ആളെക്കൊല്ലി സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: കണ്ണൂരിൽ ബസിൽ നിന്നിറങ്ങിയവരെ മറ്റൊരു ബസിടിച്ച് അഞ്ച് പേർ മരിച്ചത് ശനിയാഴ്ചയാണ്. ബസിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന്, അടുത്ത ബസ് കാത്തുനിന്ന ഉമ്മയും മകനും അടക്കമുള്ളവരാണ് പിന്നാലെ എത്തിയ സ്വകാര്യ ബസിടിച്ചു മരിച്ചത്.മൽസരയോട്ടത്തിന്റെ ഭാഗമായി അമിതവേഗതയിൽ പാഞ്ഞുവന്ന ബസ് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഈ അപകടത്തിന് പിന്നാലെ നിരത്തുകളിൽ ചീറിപ്പായുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ജാഗ്രതക്കുറവിനെ കുറിച്ച് ആശങ്ക ഏറുകയാണ്.തിരുവനന്തപുരം നഗരത്തിൽ കൂടി ബസിൽ സഞ്ചരിക്കവേ കണ്ട കാഴ്ച ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയാണ് ജയകൃഷ്ണൻ

'ഒരു വയസ്സ് മുതൽ എഴുപത്തഞ്ചു വയസ്സുവരെ പ്രായമുള്ള ആൾകാരെ കുത്തിനിറച്ചുകൊണ്ടു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥൻ പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ തിരക്കുള്ള റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഒരു കൈയിൽ മൊബൈലും പിടിച്ചു സംസാരിച്ചുകൊണ്ടു ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്ന രംഗമാണിത്. എത്രയോ പേരുടെ ജീവൻ വെച്ചുള്ള കളിയാണിതെന്നും ഓർക്കണം. ഇന്നലെ അഞ്ചുപേർ മരിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറീട്ടില്ല... ! ഇതു എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തണം....ഇവന്റെ ലൈസൻസ് റദ്ദാക്കണം.'

അശ്രദ്ധമായും, അലക്ഷ്യമായും വാഹനോടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആണയിടുന്ന മോട്ടോർ വാഹന വകുപ്പ് ഇതൊന്നും കാണുന്നില്ലേയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP