Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേരികോമിന് ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം കിരീടം; 48 കിലോഗ്രാം വിഭാഗത്തിൽ കൊറിയൻ താരത്തെ കീഴടക്കി ഇന്ത്യൻ എംപി; വിജയഗാഥ തുടർന്ന് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം

മേരികോമിന് ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം കിരീടം; 48 കിലോഗ്രാം വിഭാഗത്തിൽ കൊറിയൻ താരത്തെ കീഴടക്കി ഇന്ത്യൻ എംപി; വിജയഗാഥ തുടർന്ന് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം

ഹനോയ്: തുടർച്ചയായി അഞ്ചാം തവണയും ഏഷ്യൻ ബോക്‌സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ എം.സി മേരി കോമിന് കിരീടം. 48 കിലോ വിഭാഗത്തിൽ കൊറിയയുടെ കിം ഹയാങ്ങ് മിയെ 5-0 ന് പരാജയപ്പെടുത്തിയാണ് മേരി കിരീടം നിലനിർത്തിയത്. സെമിയിൽ ജപ്പാന്റെ ടുബാസ കൊമൂറയെ തോൽപ്പിച്ചാണ് മേരികോം ഫൈനലിൽ യോഗ്യത നേടിയത്.

ഇതുവരെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മേരികോം നാല് തവണ സ്വർണം നേടിയിരുന്നു. ഇക്കുറിയും ഫൈനലിൽ വിജയിച്ചതോടെ 48 കിലോ വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയെന്ന റെക്കോർഡ് ലോകസഭാ എംപി കൂടിയായ മേരികോമിന് സ്വന്തമായി. ഇത് ആറാം തവണയാണ് മേരികോം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ലൈറ്റ് ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ തന്റെ ആദ്യസ്വർണമാണ് മേരിയെ തേടിയെത്തിയത്. അഞ്ചുവർഷത്തിന് ശേഷമാണ് മേരികോം ഈ വിഭാഗത്തിൽ മത്സരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP