Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഗും തൂക്കി കടലയും കൊറിച്ച് കോട്ടയം നഗര വീഥികളിലൂടെ ഫഹദ് ഫാസിൽ; മേക്കപ്പില്ലാതെ താരം മുമ്പിലൂടെ നടന്നു പോയിട്ടും ആരും തിരിച്ചിറിഞ്ഞില്ല: വൈറലാകുന്ന വീഡിയോ കാണാം..

ബാഗും തൂക്കി കടലയും കൊറിച്ച് കോട്ടയം നഗര വീഥികളിലൂടെ ഫഹദ് ഫാസിൽ; മേക്കപ്പില്ലാതെ താരം മുമ്പിലൂടെ നടന്നു പോയിട്ടും ആരും തിരിച്ചിറിഞ്ഞില്ല: വൈറലാകുന്ന വീഡിയോ കാണാം..

കോട്ടയം: മലയാള സിനിമയിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ശരിക്കും പറഞ്ഞാൽ മാറ്റുതെളിഞ്ഞ നടൻ. ഹിറ്റായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം മറ്റൊരു മികച്ച ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്യുന്ന കാർബൺ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഫഹദ്. കോട്ടയത്ത് വെച്ച് നടക്കുന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുകയാണ്.

കോട്ടയം നഗരത്തിലെ തിരക്കേറിയ തെരുവിലൂടെ സഞ്ചിയും തൂക്കി സാധാരണക്കാരനെ പോലെ പോകുന്ന വീഡിയോയാണ് പുറത്തുവന്നത്. ആൾക്കൂട്ടത്തിൽ നിന്നും ഫഹദിനെ തിരിച്ചറിയുക തന്നെ പ്രയാസമാണ്. അങ്ങനെയിരിക്കേയാണ് പെട്ടെന്ന് കോട്ടയത്തെ തിരക്കേറിയ റോഡിൽ ഫഹദ് പ്രത്യക്ഷപ്പെട്ടത്. അതു താനല്ലയോ ഇത് എന്ന് ശങ്കിക്കുകയും ചെയ്തു. കാരണം മഴ പെയ്യുന്ന രാത്രിയിൽ കടലയും കൊറിച്ച് റോഡിലൂടെ സാധാരണക്കാരനെപ്പോലെ നടക്കുകയാണ് ഫഹദ്. അപ്പോൾ പിന്നെ സംശയം തോന്നാതിരിക്കുമോ. താരമാണെന്ന് മനസിലായ ആരോ ഒരാൾ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്യുന്ന കാർബൺ എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു നടന്നത്. മംമ്ത മോഹൻദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, നെടുമുടി വേണു, സൗബിൻ ഷാഹിർ,വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP