Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് നിരോധനത്തെ ഭയപ്പെടുന്നത് ആരാണ് ? 99 ശതമാനം പഴയ നോട്ടും തിരിച്ച് വന്നത്‌കൊണ്ട് നോട്ട് നിരോധനം എങ്ങനെ പരാജയപ്പെടും ? കള്ളപ്പണവും കള്ളനോട്ടും വെളുത്ത് പോയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ? ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

നോട്ട് നിരോധനത്തെ ഭയപ്പെടുന്നത് ആരാണ് ? 99 ശതമാനം പഴയ നോട്ടും തിരിച്ച് വന്നത്‌കൊണ്ട് നോട്ട് നിരോധനം എങ്ങനെ പരാജയപ്പെടും ? കള്ളപ്പണവും കള്ളനോട്ടും വെളുത്ത് പോയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ? ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: 2016 നവംബർ എട്ടിന് രാത്രി രാജ്യത്തെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറൻസികൾ അസാധുവാക്കിയ നടപടിക്ക് ഒരു വയസ്സാകുമ്പോൾ ആ മിന്നലാക്രമണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ഉദ്ദേശിച്ച ഫലങ്ങൾ ഉണ്ടായോ? ഇന്ത്യ ഇന്ന് രണ്ടുപക്ഷത്തിരുന്ന് ചർച്ചചെയ്യുകയാണ് ഇക്കാര്യം. വലിയ ഒരു ദുരന്തത്തിന്റെ ഒന്നാം വാർഷികമായി സിപിഎമ്മും കോൺഗ്രസും ആഘോഷിക്കുമ്പോൾ കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കും എതിരെയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ വാർഷികമായി ആഘോഷിക്കുന്നു. മലയാള പത്രങ്ങളിലെല്ലാം വലിയ ഒരു ദുരന്തത്തിന്റെ ഒന്നാം വാർഷികമായി തോന്നും. സമ്പന്നരുടെ പത്രമായ മനോരമയും മാതൃഭൂമിയും കമ്മ്യൂണിസ്റ്റ് പത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും മറ്റ് ചെറുകിട പത്രങ്ങളും നോട്ട് നിരോധനം ഒരു മഹാ ദുരന്തമായി പറയുന്നു.

യഥാർത്ഥത്തിൽ ഒരു മഹാ ദുരന്തമായിരുന്നോ നോട്ട് നിരോധനം. റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ഏകദേശം 99% നോട്ടും തിരിച്ച് വന്നു. എല്ലാ കള്ളനോട്ടും തിരിച്ച് വന്നില്ല എന്ന് പറയുന്നതിൽ അർഥമില്ല കാരണം കള്ളനോട്ടുകൾ ആരും തിരിച്ച് കൊടുക്കില്ല അവർ അത് നശിപ്പിച്ച് കളഞ്ഞുകാണും. കള്ളപ്പണവും കള്ളനോട്ടും തിരിച്ച് വരുമെന്ന പ്രഖ്യാപനം പരാജയപ്പെട്ടു എന്നതിനോട് യോജിക്കാൻ കഴിയില്ല. അശാസ്ത്രീയമെന്ന് പറഞ്ഞ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിമർശനം ഏറ്റുവാങ്ങിയതോടെ ആദ്യം അനുകൂലിച്ചവർ പോലും നിരോധനത്തെ പിന്നീട് തള്ളിപ്പറഞ്ഞു.

ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വലിയ തകർച്ചയിലേക്ക് നയിച്ചുവെന്ന വിശകലനമാണ് നിരോധനത്തിന്റെ വാർഷികം എത്തുമ്പോൾ കൂടുതലായും പുറത്തുവരുന്നത്. ജനങ്ങളെ ഇത്രയും ബുദ്ധിമുട്ടിച്ച്, ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ തീരുമാനംകൊണ്ട് എന്തു ഗുണമാണ് ഇതുവരെ ഉണ്ടായതെന്ന ചോദ്യം ഉയരുന്നു. കുറച്ചുദിവസങ്ങൾക്കകം ഗുണഫലങ്ങൾ രാജ്യത്ത് വന്നുതുടങ്ങുമെന്ന് മോദി ആവർത്തിച്ച് പറഞ്ഞെങ്കിലും നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികത്തിലും ഡിജിറ്റലൈസേഷൻ കാര്യത്തിൽ മാത്രം അൽപം പുരോഗതി ഉണ്ടായെന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ലെന്ന വിലയിരുത്തലാണ് പൊതുവെ.

ജനങ്ങളെ ഇത്രയും ബുദ്ധിമുട്ടിച്ച്, ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ തീരുമാനംകൊണ്ട് എന്തു ഗുണമാണ് ഇതുവരെ ഉണ്ടായതെന്ന ചോദ്യം ഉയരുന്നു. കുറച്ചുദിവസങ്ങൾക്കകം ഗുണഫലങ്ങൾ രാജ്യത്ത് വന്നുതുടങ്ങുമെന്ന് മോദി ആവർത്തിച്ച് പറഞ്ഞെങ്കിലും നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികത്തിലും ഡിജിറ്റലൈസേഷൻ കാര്യത്തിൽ മാത്രം അൽപം പുരോഗതി ഉണ്ടായെന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ലെന്ന വിലയിരുത്തലാണ് പൊതുവെ.

എന്നാൽ ഡീമോണിറ്റൈസേഷൻ കൊണ്ട് രാജ്യത്ത് ഉണ്ടായ പ്രശ്നങ്ങളും. നോട്ട് നിരോധനം മൂലം ഒരുപാട് ഗുണങ്ങളുമാുണ്ടായി. കണക്കിലെ സുതാര്യത ഇന്ത്യക്കാർ കുറച്ചെങ്കിലും പാലിക്കാൻ തുടങ്ങി. ലക്ഷക്കണക്കിന് പേർ കൃത്യമായി ഇൻകം ടാക്‌സ് അടയ്ക്കുവാൻ ആരംഭിച്ചു. ആതുകൊണ്ട് നോട്ട് നിരോധനം സമ്പൂർണ വിജയമാണെന്നും പറയാൻ കഴിയില്ല. ഒരു നല്ല ഉദ്ദേശത്തോട് കൂടിയുള്ള സർക്കാറിന്റെ ശ്രമം കേന്ദ്രസർക്കാർ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നതാണ് സത്യം.

ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP