Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സരിതാഘാതം ചെന്നിത്തലയ്ക്കും! ഉമ്മൻ ചാണ്ടിക്കെതിരേ തെളിവുണ്ടെങ്കിൽ സോളാർ കമ്മീഷനിൽ നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു; വി എസ് ജോയ് എന്ന വിശ്വസ്തന്റെ ഫോണിലൂടെ ചെന്നിത്തലയുമായി നേരിൽ സംസാരിച്ചുവെന്ന് സരിത; ആവശ്യപ്പെട്ടത് സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തുറന്നു പറയാൻ; ഇപ്പോൾ പാർട്ടി സംരക്ഷകന്റെ കുപ്പായം അണിയുന്നതിലും അർത്ഥമില്ല; ചെന്നിത്തലയുടെ 'പടയൊരുക്കത്തിന്റെ' സീക്രട്ട് പുറത്താക്കി സോളാർ നായികയുടെ വെളിപ്പെടുത്തൽ

സരിതാഘാതം ചെന്നിത്തലയ്ക്കും! ഉമ്മൻ ചാണ്ടിക്കെതിരേ തെളിവുണ്ടെങ്കിൽ സോളാർ കമ്മീഷനിൽ നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു; വി എസ് ജോയ് എന്ന വിശ്വസ്തന്റെ ഫോണിലൂടെ ചെന്നിത്തലയുമായി നേരിൽ സംസാരിച്ചുവെന്ന് സരിത; ആവശ്യപ്പെട്ടത് സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പ് തുറന്നു പറയാൻ; ഇപ്പോൾ പാർട്ടി സംരക്ഷകന്റെ കുപ്പായം അണിയുന്നതിലും അർത്ഥമില്ല; ചെന്നിത്തലയുടെ 'പടയൊരുക്കത്തിന്റെ' സീക്രട്ട് പുറത്താക്കി സോളാർ നായികയുടെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ വിവാദത്തിൽ മുങ്ങിത്താണിരിക്കയാണ് കോൺഗ്രസ് പാർട്ടി. ഉമ്മൻ ചാണ്ടിക്കും എ ഗ്രൂപ്പിലെ മറ്റ് പ്രമുഖ നേതാക്കൾക്കുമാണ് സോളാൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് കനത്ത തിരിച്ചടിയായി മാറിയത്. ഇതുവരെ വിവാദത്തിൽ പെടാതെ മാറി നിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും സരിത ഒടുവിൽ രംഗത്തെത്തി. ഉമ്മൻ ചാണ്ടിക്കെതിരെ തെളിവ് നൽകാൻ ആവശ്യപ്പെട്ടത് ചെന്നിത്തല ആണെന്നാണ് സരിത വെളിപ്പെടുത്തിയത്.

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവന്നതിനു പിന്നാലെയാണ് സരിത പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് തെളിവുകൾ പരസ്യപ്പെടുത്തണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടതെന്നും സരിത പറയുന്നു. ചെന്നിത്തലയുടെ വിശ്വസ്ഥനായ ഒരു വക്കീലാണ് തന്നെ വിളിച്ചത്. സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ അഡ്വ വി എസ് ജോയ് എന്ന് പേരുള്ള രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി എന്നെ സന്ദർശിച്ചിരുന്നു.

ജോയിയുടെ മൊബൈലിൽ വിളിച്ച രമേശ് ചെന്നിത്തലയുടെ കോൾ എനിക്ക് കൈമാറി. അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. കമ്മീഷന് നൽകിയതിനേക്കാൾ കൂടുതൽ തെളിവുകൾ ഉണ്ടെന്നും സരിത പറഞ്ഞു.

സോളാർ റിപ്പോർട്ടിനെ മസാല റിപ്പോർട്ടായി മാത്രം കാണരുത്. പലരുടെയും മുഖം മൂടി വലിച്ച് കീറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു. രാഷ്ട്രീയക്കാരെല്ലാം എന്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രതീപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാർക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായതെന്നും സരിത പറഞ്ഞു. ഒരാളുടെ കൈയിൽ നിന്നും ഞാൻ പണം വാങ്ങിയിട്ടില്ല മറിച്ച് എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. എന്നോടൊപ്പം നിൽക്കേണ്ടവർ പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു. മാത്രമല്ല തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു. താൻ ഒരിക്കലും അങ്ങനെയുള്ള സ്ത്രീ ആയിരുന്നില്ലെന്നും സരിത പറഞ്ഞു.

ഒരാളുടെ കൈയിൽ നിന്നും ഞാൻ പണം വാങ്ങിയിട്ടില്ല മറിച്ച് എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. എന്നോടൊപ്പം നിൽക്കേണ്ടവർ പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു. മാത്രമല്ല തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു. താൻ ഒരിക്കലും അങ്ങനെയുള്ള സ്ത്രീ ആയിരുന്നില്ലെന്നും സരിത പറഞ്ഞു. ആത്മരക്ഷയ്ക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ കുറ്റം നിഷേധിക്കുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് എല്ലാ കോൺഗ്രസ് നേതാക്കൾക്കും അറിയാമെന്നും അവർ പറഞ്ഞു.

ഞാൻ ഒരാളുടെ കയ്യിൽനിന്നു പോലും മോശപ്പെട്ട രീതിയിൽ പണം സമ്പാദിച്ചിട്ടില്ല. ഈ പറയുന്ന രാഷ്ട്രീയക്കാരെല്ലാവരും എന്റെ കയ്യിൽ നിന്ന് പണം വാങ്ങിച്ചിട്ടുള്ളതല്ലാതെ ആരുടേയും കൈയിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല. ഇവരെ ആരേയും പ്രീതിപ്പെടുത്താൻ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എന്റെ സാഹചര്യം മോശമായിരുന്നു. കമ്പനിയുടെ പാർട്ണറായിരുന്ന ബിജു രാധാകൃഷ്ണൻ സ്വന്തം കാര്യം നോക്കി. കമ്പനിയുടെ കുറേ പൈസയും കൊണ്ട് അയാൾ പോയി. ഉപഭോക്താക്കളിൽ നിന്നു കമ്പനി വാങ്ങിയ പണം മുഴുവൻ കൊണ്ടുപോയതു രാഷ്ട്രീയക്കാരാണ്. പ്രവർത്തന മൂലധനം പലവഴിക്ക് ഇത്തരത്തിൽ ഒഴുകിപ്പോവുകയായിരുന്നു

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു- സരിത പറഞ്ഞു. കമ്മിഷനു നൽകിയതിനേക്കൾ കൂടുതൽ തെളിവുകൾ തന്റെ കൈവശമുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ അതുതന്നെ ഏൽപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതാണ്. ജോയ് എന്ന അഭിഭാഷകന്റെ ഫോണിൽനിന്ന് തന്നെ നേരിട്ടു വിളിച്ചാണ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. ഒരു തെളിവുമില്ല എന്നു പറഞ്ഞിട്ട് ഉമ്മൻ ചാണ്ടി തന്നെ ഇട്ടുപോയ അഞ്ച് തെളിവുകളാണ് അദ്ദേഹത്തിന് എതിരായത്. ഈ റിപ്പോർട്ട് സരിതയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. സോളാർ കമ്മിഷൻ അന്വേഷണത്തിലെ കണ്ടെത്തലുകളാണ്. ഇതെല്ലാം സത്യമാണെന്ന് എല്ലാ കോൺഗ്രസുകാർക്കും അറിയാം. അവരെല്ലാം രാഷ്ട്രീയക്കാരല്ലേ, നിലനിൽപ്പിന് വേണ്ടിയാണ് ഇപ്പോൾ എല്ലാ കുറ്റവും നിഷേധിക്കുന്നത്.

സരിതയുടെ വെളിപ്പെടുത്തൽ കോൺഗ്രസിലെ ഗ്രൂപ്പു പോരിന്റെ മറ്റൊരു വിഷയമായും വിലയിരുത്തപ്പെടുന്നു. രാവിലെ നിയമസഭയിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ശക്തമായി ആഞ്ഞടിക്കുന്ന ചെന്നിത്തലയെയാണ് കണ്ടത്. എന്നാൽ, മുഖ്യമന്ത്രി കളിയാക്കുകയും ചെയ്തിരുന്നു. സംസാരിക്കുന്നതിനിടെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി ചെന്നിത്തലയെ കൊട്ടിയത്.

50 വർഷമായി നിയമസഭാംഗമായ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാൽ സഭയിൽ പ്രസ്താവന നടത്തുമ്പോൾ താൻ ആ പേര് പരാമർശിച്ചില്ലെന്ന വാദവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. ആരുടെയും പേര് പറയാതിരിക്കാനുള്ള മാന്യത താൻ കാണിച്ചെന്നും പ്രതിപക്ഷമാണ് മര്യാദ ലംഘിച്ചതെന്നും പിണറായി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആ പേരുകൾ പരാമർശിച്ചിരുന്നതായി ചെന്നിത്തല തിരിച്ചടിച്ചു.

വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ സർക്കാർ തയാറായില്ല. കമ്മിഷൻ റിപ്പോർട്ട് അവതരിപ്പിച്ച്, നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യുഡിഎഫിനെയും നിശ്ശബ്ദരാക്കാമെന്നു മുഖ്യമന്ത്രി കരുതേണ്ട. ആരോപണത്തെ നേരിടാനുള്ള ശക്തി യുഡിഎഫിനുണ്ടന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP