Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐശ്വര്യയുടെ മോശം ചിത്രം എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറോട് കയർത്ത് അഭിഷേക് ബച്ചൻ; പാപ്പരാസികളുടെ ക്യാമറാ കണ്ണിൽ നിന്നും ആഷിനെ സംരക്ഷിക്കുന്ന ഭർത്താവിന്റ വീഡിയോ വൈറൽ

ഐശ്വര്യയുടെ മോശം ചിത്രം എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറോട് കയർത്ത് അഭിഷേക് ബച്ചൻ; പാപ്പരാസികളുടെ ക്യാമറാ കണ്ണിൽ നിന്നും ആഷിനെ സംരക്ഷിക്കുന്ന ഭർത്താവിന്റ വീഡിയോ വൈറൽ

മുംബൈ: ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. തന്നേക്കാൾ ആരാധകർ ഭാര്യക്കാണ് ഉള്ളതെന്ന ബോധ്യം അഭിഷേകിന് ഉണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ദമ്പതികൾ ഒന്നിച്ചെത്തുന്ന പരിപാടികളും ചിത്രങ്ങളുമെല്ലാം ആരാധകർ ആഘോഷിക്കാറുണ്ട്. അങ്ങനെ പുറത്തിറങ്ങുന്ന വേളയിലൊക്കെ പാപ്പരാസികൾ ഇവരെ പിടികൂടുന്നത് പതിവാണ് താനും. ഇത്തവണ പാപ്പരാസികളിൽ നിന്നും ആഷിനെ രക്ഷിക്കാൻ ഫോട്ടോഗ്രാഫറെ ശകാരിക്കേണ്ടി വന്നു അഭിഷേകിന്.

ഐശ്വര്യറായിയുടെ തെറ്റായ രീതിയിലുള്ള ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ അഭിഷേക് ബച്ചൻ ശകാരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ഐശ്വര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ അരികിലേക്ക് വിളിച്ചു വരുത്തി അഭിഷേക് നീരസം പ്രകടിപ്പിക്കുകയായിരുന്നു.

മനീഷ് മൽഹോത്രയുടെ വീട്ടിൽ നിന്നും തിരിച്ചു പോകുന്നതിനിടെ ഐശ്വര്യയ്ക്കും അഭിഷേകിനും കരൺ ജോഹറിനും പിന്നാലെ ഫോട്ടോഗ്രാഫർമാർ തടിച്ച് കൂടുകയായിരുന്നു. ഇതിനിടെ ഐശ്വര്യയുടെ മോശപ്പെട്ട രീതിയിലുള്ള ഫോട്ടോയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട അഭിഷേക് ബച്ചൻ ഫോട്ടോഗ്രാഫറെ ശകാരിക്കുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.

നേരത്തെ, ഐശ്വര്യ റായി ജിമ്മിൽ പോകുന്നു എന്ന വാർത്ത പ്രചരിപ്പിക്കുന്നവർക്കും അഭിഷേക് ബച്ചൻ മറുപടി നൽകിയിരുന്നു. ആഷ് ജിമ്മിൽ പോകറില്ലെന്നത് അടുപ്പമുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അവർ ഒരു ദിവസം പോലും ജിമ്മിൽ പോകാറില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. മകൾക്കു വേണ്ടി എല്ലാം മാറ്റി വെയ്ക്കാനും തയ്യാറായ സൂപ്പർ മോം തന്നെയാണ് ആഷ് എന്ന് അഭിഷേക് അഭിമാനത്തോടെ പറഞ്ഞതും വാർത്തകളിൽ ഇടം നേടിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP