Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

50,000 നഴ്‌സുമാരുടെ ക്ഷാമം നേരിടാൻ ബ്രിട്ടന്റെ പുതിയ ഇംഗ്ലീഷ് ഭാഷാ ഇളവുകൾ അനേകം മലയാളി നഴ്‌സുമാർക്ക് സഹായകം ആയിരിക്കും; ഇംഗ്ലീഷ് ഭാഷാജ്ഞാനം തെളിയിക്കാൻ ആയാൽ രണ്ട് കൊല്ലത്തിന് മുമ്പ് നഴ്‌സിങ് പാസായവർക്കും അവസരം കിട്ടിയേക്കും: ബ്രിട്ടന്റെ നഴ്‌സിങ് നിയമ പരിഷ്‌ക്കാരം അറിഞ്ഞിരിക്കേണ്ട പുതിയ ചില കാര്യങ്ങൾ കൂടി

50,000 നഴ്‌സുമാരുടെ ക്ഷാമം നേരിടാൻ ബ്രിട്ടന്റെ പുതിയ ഇംഗ്ലീഷ് ഭാഷാ ഇളവുകൾ അനേകം മലയാളി നഴ്‌സുമാർക്ക് സഹായകം ആയിരിക്കും; ഇംഗ്ലീഷ് ഭാഷാജ്ഞാനം തെളിയിക്കാൻ ആയാൽ രണ്ട് കൊല്ലത്തിന് മുമ്പ് നഴ്‌സിങ് പാസായവർക്കും അവസരം കിട്ടിയേക്കും: ബ്രിട്ടന്റെ നഴ്‌സിങ് നിയമ പരിഷ്‌ക്കാരം അറിഞ്ഞിരിക്കേണ്ട പുതിയ ചില കാര്യങ്ങൾ കൂടി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിലെ നഴ്‌സിങ് സ്വപ്‌നം കാണുന്ന അനേകം മലയാളികളുണ്ട്. കേരളത്തിലെ ആശുപത്രികളിൽ മാന്യമായ ശമ്പളത്തിന് വേണ്ടി സമരം ചെയ്ത് മടുത്തവർ. ഇവർക്ക് യുകെയിലേക്ക് നഴ്‌സായി പോകാൻ മികച്ചൊരു അവസരം കൈവന്നിരിക്കയാണ്. ഭാഷയാണ് പലർക്കും തടസമാകുന്നത്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ കാര്യത്തിൽ നേരിയൊരു ഇളവിന് അവസരം ഒരുങ്ങുകയാണ്. അമ്പതിനായിരം നഴ്‌സുമാരുടെ ഒഴിവുകൾ നികത്താൻ ബ്രിട്ടൻ തയ്യാറെടുക്കുന്നതോടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിച്ചാൽ യുകെയിൽ നഴ്‌സാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ഇംഗ്ലീഷ് ഭാഷാജ്ഞാനം തെളിയിക്കാൻ ആയാൽ രണ്ട് കൊല്ലത്തിന് മുമ്പ് നഴ്‌സിങ് പാസായവർക്കും അവസരം കിട്ടുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുകെയിൽ നഴ്‌സായി ജോലി ചെയ്യാൻ ഇംഗ്ലീഷ് ഭാഷാ യോഗ്യതയിൽ വരുത്തിയ പരിഷ്‌കാരങ്ങളെ കുറിച്ച് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മൂന്നു കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു; അവയിവയാണ്:

1. ഐഇഎൽറ്റിഎസ് അടുപ്പിച്ച് രണ്ടു ടെസ്റ്റുകളിൽ നാലുമൊഡ്യുളുകൾക്കും ഏഴു ബാൻഡുള്ളവർക്ക്
2. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്ത് നഴ്‌സിങ് രജിസ്‌ട്രേഷൻ ഉള്ളിടത്ത്
3. ഇംഗ്ലീഷ് അദ്ധ്യയന മാധ്യമമായി നഴ്‌സിങ് പഠിച്ചവർക്ക്

ഇതിൽ മൂന്നാമത്തെ യോഗ്യതയാണ് ഏറെ ചർച്ചകൾക്ക് കാരണം ആയിരിക്കുന്നത്. മലയാളികൾക്ക് യുകെയിൽ എത്താനുള്ള പഴുത് ഇതായതിനാൽ ഇതേക്കുറിച്ചാണ് ഇപ്പോൾ ഞങ്ങൾ കൂടുതൽ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സായവർക്ക് മാത്രമാണ് ഇംഗ്ലീഷ് അദ്ധ്യയന മാധ്യമം ആണെങ്കിൽ കൂടി പരിഗണിക്കാൻ യോഗ്യത ഉണ്ടാവൂ എന്നു കഴിഞ്ഞ ദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതിൽ ചില ഇളവുകൾ ഉണ്ട് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

നിങ്ങൾ രണ്ടു വർഷത്തിനിടയിൽ നഴ്‌സിങ് പാസ്സാവുകയും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഒരു വർഷം നഴ്‌സായി ജോലി ചെയ്യുകയും ചെയ്യുന്നു എന്നു തെളിയിച്ചാൽ തടസ്സങ്ങൾ ഇല്ലാതെ ജോലി ലഭിക്കും. എന്നാൽ രണ്ടു വർഷത്തിന് മുൻപ് നഴ്‌സിങ് പാസ്സായവർക്കും അവസരം ഉണ്ടെന്ന് എൻഎംസി വിശദീകരണം നൽകുന്നു. ചുവടെ കൊടുത്തിരിക്കുന്ന മൂന്നു കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചാൽ നിങ്ങൾ രണ്ടു കൊല്ലത്തിന് മുൻപ് നഴ്‌സിങ് പാസ്സാവരാണെങ്കിലും അവസരം ലഭിച്ചേക്കാം:

1. കഴിഞ്ഞ രണ്ടു വർഷക്കാലത്ത് ഏതെങ്കിലും ഇംഗ്ലീഷ് പരിശീലനം നേടിയതിന്റെ തെളിവ്. ഒരു പക്ഷെ കുറഞ്ഞ സ്‌കോറുള്ള ഒരു ഐഇഎൽറ്റിഎസ് പോലും സ്വീകരിച്ചേക്കാം.
2. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നിങ്ങൾ കഴിഞ്ഞ രണ്ടു വർഷക്കാലം ജോലി ചെയ്യുന്നത് എന്നു തെളിയിച്ചാൽ
3. നഴ്‌സിങ് പഠിച്ചതിന്റെ ഭാഗമായുള്ള പരിശീലനം കഴിഞ്ഞ രണ്ടു വിർഷത്തിനിടയിൽ നടത്തുകയും ആ ട്രെയിനിങ്ങ് ഇംഗ്ലീഷിൽ ആവുകയും ചെയ്താൽ. എന്നാൽ എത്രകാലം ആയിരിക്കണം ട്രെയ്നിങ് പിരീഡ് എന്നു വ്യക്തമാക്കേണ്ടതുണ്ട്.

എന്നാൽ ഈ യോഗ്യതകൾ എൻഎംസി രജിസ്‌ട്രേഷന് പറ്റിയവ ആണോ എന്നു പരിശോധിക്കാനും തീരുമാനിക്കാനും ഉള്ള പൂർണ്ണ അലകാശം എൻഎംസിക്കാണ്. അതുകൊണ്ട് ഇവയൊക്കെ ഉണ്ട് എന്നതുകൊണ്ട് ഓട്ടോമാറ്റിക്കായി യോഗ്യത ലഭിക്കണം എന്നില്ല. പ്രധാന വെല്ലുവിളി ഈ യോഗ്യതകൾ ഒക്കെ ഉണ്ട് എന്നു കരുതി ഫീസ് അടച്ചു സിബിറ്റി പരീക്ഷ എഴുതി ശേഷം പരീക്ഷ ജയിച്ചാലും ഇതു യോഗ്യതയല്ല എന്നു എൻഎംസി കണ്ടെത്തിയതിനാൽ അടച്ച ഫീസ് പോവും എന്നതാണ്.

കാരണം സിബിറ്റി പാസ്സായി കഴിഞ്ഞ ശേഷം മാത്രമേ എൻഎംസി രേഖകൾ പരിശോധിക്കൂ എന്നത് തന്നെ. മാത്രമല്ല സിബിറ്റി പരീക്ഷ ഫീസ് റെഫറണ്ടബിൾ അല്ല താനും. ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യത കൂടാതെ ഒരു വർഷത്തെ ജോലി പരിചയവും നിർബന്ധമാണ് എന്നു മറക്കരുത്.ഇംഗ്ലീഷ് യോഗ്യത ഉണ്ടു എന്നു ഉറപ്പായാൽ നിങ്ങൾക്ക് സിബിറ്റി എക്‌സാമിന് രജിസ്റ്റർ ചെയ്യാം.

സിബിറ്റി ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പഠിച്ച നഴ്‌സിങ് സ്‌കൂളിൽ നിന്നും നഴ്‌സിങ് കൗൺസിലിൽ നിന്നുമുള്ള കത്തുകൾ അതിന് ആവശ്യമാണ്. റെഫറൻസ് നമ്പരും ഉപയോഗിക്കണം. സിബിറ്റി ജയിച്ചാൽ നിങ്ങളുടെ യോഗ്യത പരിശോധിച്ച് എൻഎംസി ഡിസിഷൻ ലെറ്റർ ലഭിക്കും. അതു കിട്ടിയാൽ യുകെയിൽ പോവാൻ വിസ ലഭിക്കും. യുകെയിൽ ചെന്നാൽ ഒഎസ് സിഇ പരീക്ഷ കൂടി എഴുതി പാസ്സായാൽ പിൻ നമ്പർ കിട്ടി നഴ്‌സായി ജോലി ചെയ്യാം.

കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്നഇമെയ്ലിൽ ബന്ധപ്പെടാവുന്നതാണ്. [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP